
വിവിധ ശൈലി ഘടകങ്ങള്‍ സമന്വയിപ്പിച്ച് വൈറ്റ്, ഗ്രേ നിറക്കൂട്ടിലൊരുക്കിയ വീടാണിത്.
ആധുനിക സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഈ വീട് പടുത്തുയര്‍ത്തിയത് ആര്‍ക്കിടെക്റ്റ് ദമ്പതിയായ അനൂപ് ചന്ദ്രനും, മനീഷ അനൂപും (അമാക് ആര്‍ക്കിടെക്റ്റ്സ് തൃശൂര്‍) ആണ്.
ഈ വീടിന്റെ മുന്‍വശത്തുനിന്നുള്ള കനോലി കനാലിന്റെയും പിന്നില്‍ നിന്നുള്ള ചേറ്റുവ പാലത്തിന്റെയും ദൃശ്യം ഏറെ ചേതോഹരമാണ്.
ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്
പ്ലോട്ടിലുണ്ടായിരുന്ന തെങ്ങുകളില്‍ ഒന്നുപോലും വെട്ടാതെയാണ് വാസ്തുശാസ്ത്രപ്രകാരം ഈ അവധിക്കാല വസതി നിര്‍മ്മിച്ചത്. കനോലി കനാലിലേക്ക് നോട്ടമെത്തുംവിധം പരമാവധി മുറികള്‍ ഒരുക്കി എന്നതാണ് ഈ വീടിന്റെ പ്രധാന സവിശേഷത.

കനാലിന്റെ സൗന്ദര്യം ആവോളം നുകരാനാണ് ബോക്സ് മാതൃക ഉള്‍പ്പെടുത്തിയ എലിവേഷനില്‍ ടഫന്‍ഡ് ഗ്ലാസ് പാനലുകള്‍ സമൃദ്ധമായി ഉപയോഗിച്ചത്.
YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം
വീടിന്റെ പുറംകാഴ്ച തടസ്സപ്പെടാതിരിക്കാനാണ് തുറസ്സുകള്‍ ഉള്‍പ്പെടുത്തിയ ചുറ്റുമതില്‍ ഉയരം കുറച്ചു കെട്ടിയത്. വിശാലമായ പൂമുഖത്തിന്റെ വശത്തുള്ള പോര്‍ച്ചില്‍ ഒരേ സമയം രണ്ടു കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.
ഫോര്‍മല്‍ ലിവിങ്ങിന്റെ പിന്നിലുള്ള വിശാലമായ ഹാളിന്റെ വിവിധ ഭാഗങ്ങളിലായാണ് ഡൈനിങ്ങും ഫാമിലി ലിവിങ്ങും സ്റ്റെയര്‍കേസും ക്രമീകരിച്ചത്. അടുക്കളയ്ക്കനുബന്ധമായി വര്‍ക്കേരിയ, സ്റ്റോര്‍ റൂം, എന്നിവയുമുണ്ട്.
ഡബിള്‍ ഹൈറ്റ് ഫോര്‍മല്‍ ലിവിങ്ങില്‍ നിന്ന് നോട്ടമെത്തത്തക്ക വിധത്തിലാണ് ബാല്‍ക്കണി ഉള്‍പ്പെടുത്തിയ അപ്പര്‍ ലിവിങ് ക്രമീകരിച്ചത്. മുകള്നിലയുടെ പിന്‍ഭാഗം ട്രസ് വര്‍ക്ക് ചെയ്ത് യൂട്ടിലിറ്റി ഏരിയയാക്കിയിട്ടുണ്ട്.
ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്
ഇവിടേക്ക് പ്രവേശിക്കുന്നതിനുള്ള പ്രത്യേക ഗോവണിയും വീടിന്റെ പിന്‍ഭാഗത്തുണ്ട്. ഇവിടുത്തെ മാസ്റ്റര്‍ ബെഡ്റൂം ഒഴികെയുള്ള മൂന്ന് കിടപ്പുമുറികളും കനാലിന് അഭിമുഖമായാണ് ഒരുക്കിയിരിക്കുന്നത്.
ചേറ്റുവ പാലത്തിലേക്ക് നോട്ടമെത്തും വിധമാണ് മാസ്റ്റര്‍ ബെഡ്റൂമിന്റെ സ്ഥാനം. വീട്ടകത്തെ തടിപ്പണികള്‍ക്കെല്ലാം നിലമ്പൂര്‍ തേക്കാണ് സമൃദ്ധമായി ഉപയോഗിച്ചത്.

YOU MAY LIKE: ഹാങ്ങിങ് ബോക്സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!
പുല്ത്തകിടിക്കൊപ്പം പേവിങ് ടൈലുകളും പെബിളുകളും ഉള്‍പ്പെടുത്തി മിതമായ രീതിയിലാണ് ലാന്‍ഡ്സ്കേപ്പിങ് ചെയ്തത്. പ്രകൃതിഭംഗി ആവോളം നുകരത്തക്കവിധം ഉപയുക്തതയ്ക്ക് പ്രാധാന്യം നല്കി ഒരുക്കിയ വീടാണിത്.
Project Details
- Architects: Ar.Anoop Chandran & Ar. Maneesha Anoop (Amac Architects, Interior Vasthu Consultants, Tripprayar, Thrissur)
- Project Type: Residential House
- Client: Prasandan
- Location: Chettuva, Thrissur
- Year Of Completion: 2018
- Area: 4217 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന് സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Be the first to comment