അവധിക്കാല വസതി

ചുമരുകള്‍ക്കും മേല്‍ക്കൂരയ്ക്കും സ്വീകരിച്ചിരിക്കുന്ന സുതാര്യ നയം മൂലം വീടിന്‍റെ എക്സ്റ്റീരിയറും ഇന്‍റീരിയറും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു

ഹരിതാഭമായ കൃഷിയിടങ്ങളുടേയും പാടത്തിന്‍റേയും ഇടയിലുള്ള 50 സെന്‍റ് സ്ഥലം. അതിനു നടുവില്‍ വിവിധ തരത്തിലുള്ള റൂഫ് മാതൃകകള്‍ ഉള്ളൊരു വീട്. പ്ലോട്ടിലേക്കുള്ള പ്രവേശനം ഒരു വശത്തു നിന്നുമാണ്.

കരിങ്കല്ലുകള്‍ പാകിയ വാഹനപാത പച്ചപ്പിനു നടുവിലൂടെ വീടിന് പകുതി പ്രദക്ഷിണം ചെയ്തു മറുവശത്തെ കാര്‍പോര്‍ച്ചില്‍ എത്തിക്കുന്നു.

ALSO READ: ക്ലാസിക്ക്-എത്നിക്ക് അകത്തളം

എര്‍ത്തി നിറങ്ങളും അതിനിടയില്‍ ചാരനിറവും ചേര്‍ന്ന് ലാന്‍ഡ്സ്കേപ്പുമായി ഏറെയിണങ്ങിയാണ് ക്ലാഡിങ്ങിന്‍റെയും വുഡന്‍ ലൂവറുകളുടെയും ഭംഗിയുള്ള ‘റോയല്‍ ഹാബിറ്റാറ്റ്’ എന്നു പേരിട്ടിരിക്കുന്ന വീട്.

ഇതിന്‍റെ നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ജയദീപ് ഫിലിപ്പ് ആണ് (ഡിസൈന്‍ ഡിവിഷന്‍, ബാംഗ്ലൂര്‍).

റോക്ക് വണ്‍ ബില്‍ഡേഴ്സിന്‍റെ സാരഥി ബാവ സലിമിന്‍റെതാണീ വീട്. ഇതിനു മുമ്പും ഇത്തരം വ്യത്യസ്തമായ വീടുകള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

മേല്‍ക്കൂരയിലെ വൈവിധ്യമാര്‍ന്ന ഡിസൈനും പഴം, പച്ചക്കറിത്തോട്ടവും ഉള്‍പ്പെടുന്ന വിശാലമായ ലാന്‍ഡ്സ്കേപ്പും ചുറ്റിനുമുള്ള ഹരിതാഭയും വയലിന്‍റെ കാഴ്ചയും എലിവേഷന്‍റെ ഭംഗിയ്ക്ക് പിന്തുണയേകുന്നു.

അഞ്ചു കിടപ്പുമുറികള്‍, അതും ബാല്‍ക്കണികളോടു കൂടിയവ. ഹോം തീയേറ്റര്‍, ഗെയിം സോണ്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍, പാന്‍ട്രി, ഓഫീസ്, ഹെല്‍ത്ത് ജിം, ഗാരേജ്, വര്‍ക്കേരിയ, സര്‍വന്‍റ്സ് റൂം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് അകത്തളം.

YOU MAY LIKE: മായാജാലക ഭംഗി

ചുമരുകള്‍ക്കും മേല്‍ക്കൂരയ്ക്കും സ്വീകരിച്ചിരിക്കുന്ന ഗ്ലാസിന്‍റെ സുതാര്യനയം അകത്തും പുറത്തും കാഴ്ചവിരുന്ന് തീര്‍ക്കുന്നു. ഒപ്പം കാറ്റിനും വെളിച്ചത്തിനും സ്വാഗതമോതുന്നു.

ലാന്‍ഡ്സ്കേപ്പില്‍ നിന്നുള്ള സ്റ്റെപ്പുകള്‍ കയറി നീളന്‍ വരാന്തയും പിന്നിട്ട് വീടിനുള്ളില്‍ കടന്നാല്‍ ചുമരുകളുടെ കനത്ത മറകളില്ലാത്ത ‘ഓപ്പണ്‍ കണ്‍സെപ്റ്റ്’ അകത്തളമാണിവിടെ.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഡബിള്‍ ഹൈറ്റ് ലിവിങ്ങിന്‍റെ ഭാഗമായി പാറക്കൂട്ടവും വെള്ളമൊഴുക്കും സ്വാഭാവിക പ്രകാശത്തിന്‍റെ കടന്നുവരവും എല്ലാം ഒരുക്കിയിട്ടുണ്ട്.

ഇന്‍റീരിയര്‍ ഡിസൈനിങ്ങിന്‍റെ ഭാഗമായി ലിവിങ്ങിലെ പെബിള്‍ കോര്‍ട്ട്യാര്‍ഡിലാണ് ഇവയൊരുക്കിയിരിക്കുന്നത്.

ALSO READ: സ്വകാര്യത നല്‍കും വീട്

ഫാമിലി ലിവിങ്, സ്റ്റെയര്‍കേസ്, ഗസ്റ്റ് ഡൈനിങ്, ഇരട്ടി ഉയരമുള്ള അപ്പര്‍ ലിവിങ്, മുകള്‍ നിലകളുടെ രണ്ട് ഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണക്റ്റിങ് ഗ്ലാസ് ബ്രിഡ്ജ്, ഇവയെല്ലാം തുറന്നതും വിശാലവും പരസ്പരബന്ധിതവുമാണ്.

പുറത്തെ പരിസരക്കാഴ്ചകള്‍ ഉള്ളിലെമ്പാടും എത്തുന്നുണ്ട്. കിടപ്പുമുറികള്‍ എല്ലാം ബാല്‍ക്കണിയോടു കൂടിയവയും അതിനു പുറമെ ലിവിങ് ഏരിയ, ഹൈലൈറ്റ് ചെയ്ത സീലിങ്, ചുമര് എന്നിവയോടും ചേര്‍ന്നതാകുന്നു.

ALSO READ: അടുപ്പും ചിമ്മിനിയും

മുകള്‍നിലയിലെ ഒരു കിടപ്പുമുറി കോര്‍ട്ട്യാര്‍ഡോടു കൂടിയതാണ്. ചെടികളും നാച്വറല്‍ ലൈറ്റും കടന്നു വരുന്ന ഈ കോര്‍ട്ട്യാര്‍ഡിനു പുറമെ ജനാലകള്‍ ധാരാളം ഉള്ളതിനാല്‍ വയലിന്‍റെ കാഴ്ചകളും ഉള്ളില്‍ നിന്ന് ലഭ്യമാണ്.

പാന്‍ട്രി വിത്ത് ഡൈനിങ്ങും അതിനു പുറമെ പ്രത്യേകം കിച്ചനുമാണിവിടെ. സെര്‍വന്‍റ്സ് ഏരിയ പ്രത്യേകം ഒരു വിഭാഗമായി പുറത്തു നിന്നും പ്രത്യേകം പ്രവേശനമാര്‍ഗ്ഗത്തോടെ ഒരുക്കിയിരിക്കുന്നു.

ഡൈനിങ് ഏരിയയില്‍ നിന്നും പുറത്തെ ലാന്‍ഡ്സ്കേപ്പിലേക്ക് ഇറങ്ങാം. ആഡംബരം നിറഞ്ഞ സൗകര്യങ്ങളോടെ അകവും പുറവും ഒരുക്കിയിരിക്കുന്ന ഈ വീടൊരു അവധിക്കാല വസതിയാണ്.

Project Highlights

  • Architect: Ar.Jayadeep Philip ( Design Division, Bengaluru)
  • Project Type: Residential House
  • Client: Salim KB
  • Location: Pukattupady
  • Year Of Completion: 2018
  • Area: 7300 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*