കുറഞ്ഞ ചെലവില്‍ ചേലൊത്ത വീക്കെന്റ് ഹോം

എളുപ്പം പരിപാലിക്കുവാന്‍ കഴിയുംവിധമുള്ള അകത്തള അലങ്കാരങ്ങളാണ് ഡിസൈനര്‍ സ്വീകരിച്ചിട്ടുള്ളത്.

വളരെ ചെലവു കുറച്ച് എന്നാല്‍ ഗുണമേന്മയും ഒപ്പം ഭംഗിയും ചേര്‍ത്ത് സജ്ജമാക്കിയിട്ടുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയറിന് ചെലവ് വന്നത് ഏതാണ്ട് 22 ലക്ഷം രൂപയാണ്.

സവിശേഷതകള്‍

പല ഡിസൈന്‍ ശൈലികള്‍ ഇഷ്ടപ്പെടുന്ന മക്കളും പേരക്കുട്ടികളും ഉള്‍പ്പെടുന്ന ഒരു വലിയ കുടുംബത്തിന്റെ വീക്കെന്റ് ഹോമാണിത്. വിദേശത്താണ് സ്ഥിരതാമസമെന്നതിനാല്‍ വല്ലപ്പോഴുമേ ഫ്‌ളാറ്റില്‍ ആള്‍താമസം ഉണ്ടാകാറുള്ളൂ.

അതിനാല്‍ എളുപ്പം പരിപാലിക്കുവാന്‍ കഴിയുംവിധമുള്ള അകത്തള അലങ്കാരങ്ങളാണ് ഡിസൈനര്‍ സ്വീകരിച്ചിട്ടുള്ളത്. മിതവും ലളിതവുമായ അലങ്കാരരീതികള്‍ വിന്യസിച്ചിട്ടുള്ള അകത്തളത്തിന് ക്ലാസിക്, കന്റംപ്രറി ശൈലികളുടെ നയങ്ങള്‍ ഇണക്കിച്ചേര്‍ത്തിട്ടുള്ള ഒരുക്കങ്ങളാണ്.

പരമാവധി സ്റ്റോറേജ് സൗകര്യം നല്‍കാനായി ബെഡ്‌റൂമിലും വാഷ്ഏരിയയിലും കട്ടിലിലും പ്രത്യേകം അറകളും കബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. പുതിയ മെറ്റീരിയലായ ലിക്വിഡ് വാള്‍പേപ്പറും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.

വളരെ ചെലവു കുറച്ച് എന്നാല്‍ ഗുണമേന്മയും ഒപ്പം ഭംഗിയും ചേര്‍ത്ത് സജ്ജമാക്കിയിട്ടുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയറിന് ചെലവ് വന്നത് ഏതാണ്ട് 22 ലക്ഷം രൂപയാണ്.

ലിവിങ്

ഹൈലൈറ്റ് ചെയ്ത ചുമരുകള്‍ക്കും സീലിങ് വര്‍ക്കുകള്‍ക്കും മാറ്റു കൂട്ടുന്ന വിധമാണ് ലൈറ്റിങ് സംവിധാനങ്ങള്‍. വുഡ് ഉപയോഗിച്ചുള്ള ഒരുക്കങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്ലൈ വിത്ത് വെനീര്‍, നാച്വറല്‍ വെനീര്‍ എന്നിവയാണ് വുഡ് വര്‍ക്കുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്.

ടിവി യൂണിറ്റ് വരുന്ന ഭിത്തി ഡിസൈനര്‍ ബോര്‍ഡു കൊണ്ടും ക്യൂരിയോസ് സ്റ്റാന്‍ഡുകൊണ്ടും ആകര്‍ഷകമാക്കിയിട്ടുണ്ട്. ഫര്‍ണിഷിങ് ഇനങ്ങളിലെ നിറങ്ങള്‍ ശ്രദ്ധേയമാണ്.

ഫോയര്‍

ഫോയര്‍ ഏരിയ ഡൈനിങ്ങിന്റെ പാര്‍ട്ടീഷന്‍ കൂടിയാണിവിടെ. ഡൈനിങ്ങിന് ഒരു മറ വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ഷൂറാക്കും സീലിങ് വര്‍ക്കും ലിക്വിഡ് വാള്‍പേപ്പര്‍ കൊണ്ട് ചുമരും ഹൈലൈറ്റ് ചെയ്ത് ഒരു പാര്‍ട്ടീഷന്‍ തീര്‍ത്ത് എടുക്കുകയായിരുന്നു.

സീലിങ്ങിലും സീലിങ്ങിന്റെ തൊട്ടടുത്തുള്ള ഭിത്തിയിലും ഡിസൈനര്‍ ബോര്‍ഡുകൊണ്ട് ഹൈലൈറ്റ് ചെയ്തു. ഇതേ ഡിസൈന്‍ പാറ്റേണ്‍ ലിവിങ് ഏരിയയിലേക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. മറുഭാഗത്തെ ഭിത്തി പാനലിങ്ങും നിഷും ക്യൂരിയോസും കൊണ്ട് ആകര്‍ഷകം ആക്കിയിരിക്കുന്നു.

ഡൈനിങ്, വാഷ് ഏരിയ

ഇറക്കുമതി ചെയ്ത ഡൈനിങ് ടേബിളാണ് ഇവിടെ. സ്ഥലസൗകര്യത്തിന് അനുസരിച്ച് കോംപാക്റ്റ് ഡിസൈന്‍ നയത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ചുമര് ഹൈലൈറ്റ് ചെയ്യാന്‍ ലിക്വിഡ് വാള്‍പേപ്പര്‍ കൊണ്ട് ബോക്‌സ് മാതൃകയില്‍ തീര്‍ത്തിട്ടുള്ള അലങ്കാരം ശ്രദ്ധേയമാണ്.

മറുവശത്തെ ഭിത്തി മുഴുവന്‍ ലിക്വിഡ് വാള്‍പേപ്പറിന്റെ ചന്തമാണ്. സീലിങ്ങും ഹാങ്ങിങ് ലൈറ്റും ആകര്‍ഷകമാണ്. വാഷ് ഏരിയ സ്റ്റോറേജ് കബോര്‍ഡുകളോടും, ഡെക്കറേറ്റീവ് മിററും ക്ലാഡിങ്ങും ചേര്‍ത്ത് ഭംഗിയും സൗകര്യവും നല്‍കിയിരിക്കുന്നു. വാഷ്‌ബേസിനും ശ്രദ്ധേയമാണ്.

മാസ്റ്റര്‍ ബെഡ്‌റൂം

വെനീര്‍ പാനലിങ് കൊണ്ട് പ്രൗഢി നിറച്ചാണ് മാസ്റ്റര്‍ ബെഡ്‌റൂം. കട്ടിലിന്റെ ഹെഡ്‌ബോര്‍ഡ് ആകര്‍ഷകമാക്കിയിട്ടുണ്ട്. ഇതിനോടു ചേര്‍ന്നുള്ള ഭിത്തിയിലെ വേവ് ഡിസൈന്‍ മാതൃക തീര്‍ത്തിരിക്കുന്നത് ചാര്‍ക്കോ ബോര്‍ഡുകൊണ്ടാണ്.

സീലിങ് വര്‍ക്ക് ആകര്‍ഷകം. കട്ടിലിന് സ്‌റ്റോറേജ് സൗകര്യം നല്‍കി. വായനയ്ക്കുള്ള സൗകര്യം, അറ്റാച്ച്ഡ് ബാത്‌റൂം, ഡ്രസിങ് ഏരിയ തുടങ്ങിയ മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

ഗസ്റ്റ് ബെഡ്‌റൂം

ഗ്രേ, പര്‍പ്പിള്‍ നിറങ്ങളാല്‍ ശ്രദ്ധേയമാണീ കിടപ്പുമുറി. സ്റ്റോറേജ് സൗകര്യമുള്ള കട്ടിലിന്റെ ഹെഡ് ബോര്‍ഡും ആകര്‍ഷകമാക്കിയിട്ടുണ്ട്.

ഇതേ ഡിസൈന്‍ പാറ്റേണ്‍ തന്നെ സീലിങ്ങിനോട് ചേര്‍ന്ന് ചുമരിലും നല്‍കിയിരിക്കുന്നു. ചുമരിലെ ഡെക്കറേറ്റീവ് മിററും ഏറെ ആകര്‍ഷകമാണ്.

ഇത് മുറിക്ക് വലിപ്പകൂടുതല്‍ തോന്നാന്‍ ഉപകരിക്കുന്നു. ഓട്ടോമോട്ടീവ് പെയിന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പരമാവധി സ്റ്റോറേജ് സൗകര്യം നല്‍കിയിരിക്കുന്നു.

കിച്ചന്‍

ഗ്രേ-വൈറ്റ് നിറങ്ങളുടെ ചേരുവയില്‍ സ്‌റ്റോറേജ് സൗകര്യത്തോടേയാണ് കിച്ചന്‍. കൗണ്ടര്‍ ടോപ്പിന് മുകളിലും താഴേയും സ്റ്റോറേജ് കബോഡുകള്‍ നല്‍കിയിരിക്കുന്നു. സ്ഥലപരിമിതിയുണ്ടെങ്കിലും സ്റ്റോറേജിന് കുറവൊന്നുമില്ല. മികച്ച ലൈറ്റിങ് സംവിധാനങ്ങളുമുണ്ട്.

Project Details

  • Designer : Mumsina Shameer (Builtech Groups  Engineers, Planners &Interior Designers , Calicut )
  • Project Type : Apartment Interior
  • Client : Abdul Majeed
  • Location : Hi Lite, Corinth,Calicut
  • Year Of Completion : 2018
  • Area : 1529 Sq.Ft
About editor 135 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*