എന്താകണം നവകേരള നിര്‍മ്മിതി?

പ്രളയാനന്തര കേരളം ഒന്നും പഠിച്ചിട്ടില്ല! നവകേരള നിര്‍മ്മിതിയില്‍ നമ്മുടെ സമൂഹത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് നിര്‍മ്മാണ മേഖല നല്‍കുന്ന കടുത്ത സംഭാവന ഇതിനകം ലോകം രേഖപ്പെടുത്തിയിട്ടു്.

2019 ല്‍ വീ ണ്ട് കേരളം ദുരന്തഭൂമിയായപ്പോള്‍ ഓര്‍ത്തെടുത്ത ഒട്ടനവധി കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം തലേ വര്‍ഷം കടന്നുപോയ പ്രളയാനന്തര കേരളം ഒന്നും പഠിച്ചിട്ടില്ല എന്നാണ്!

നവകേരള നിര്‍മ്മിതിയില്‍ നമ്മുടെ സമൂഹത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് നിര്‍മ്മാണമേഖല നല്‍കുന്ന കടുത്ത സംഭാവന ഇതിനകം ലോകം രേഖപ്പെടുത്തിയിട്ടുണ്ട്.

കൂട്ടായി നമുക്കെന്തെല്ലാം ചെയ്യാം എന്ന് പരിശോധിക്കാം.

ദുരന്തത്തിന്‍റെ മൂലകാരണം പാരിസ്ഥിതിക വിഷയങ്ങളാണ്. അതില്‍ ഖനനവും പുഴയിലെ മണല്‍വാരലും നിര്‍മ്മാണ വസ്തുക്കളുടെ അധിക ഉപഭോഗവും മറ്റും ഉള്‍പ്പെടും.

നാം ബദല്‍ നിര്‍മ്മാണ വസ്തുക്കളിലേക്കും രീതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഏറ്റവും കുറവ് കല്ലും, മണ്ണും ഉപയോഗിക്കുന്ന നിര്‍മ്മാണരീതിയിലേയ്ക്ക് മാറേണ്ടിയിരിക്കുന്നു.

അതേപോലെ പരിസ്ഥിതി സൗഹാര്‍ദ്ദപരമല്ലാത്ത നിര്‍മ്മാണ പ്രക്രിയ കൊണ്ട് മാറ്റി നിര്‍ത്തേണ്ട സിമന്‍റ് , കമ്പി തുടങ്ങിയ നിര്‍മ്മാണവസ്തുക്കളുടെ ഉപഭോഗം പരിമിതപ്പെടുത്തണം.

ഇതായിരിക്കും നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചെലവ് കുറഞ്ഞതും ഊര്‍ജ്ജം സംഭരിക്കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദപരവും, അതോടൊപ്പം ദുരന്തത്തെ അതിജീവിക്കുന്നതുമായ ബദല്‍ നിര്‍മ്മാണ പരിപ്രേക്ഷ്യം നാം സ്വീകരിക്കണം.

:- ദുരന്തത്തെ അതിജീവിക്കുന്ന കെട്ടിട നിര്‍മ്മിതിക്ക് ഒരു നീതിശാസ്ത്രമുണ്ട്. അത് നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതാണ്. പ്രധാനമായും ദുരന്തസാഹചര്യങ്ങളില്‍ കെട്ടിടം അതിജീവിക്കുന്ന രീതിയിലുള്ള ഘടന സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

അതിനുവേണ്ട ഒട്ടനവധി മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ശ്രദ്ധയോടെ പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

:- കെട്ടിടങ്ങളുടെ രൂപകല്പന സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ദുരന്തമേഖലയിലെ നിര്‍മ്മിതിക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടണം. ലോകോത്തര ഡിസൈന്‍ മാതൃകകള്‍ പഠനവിഷയമാക്കിയാല്‍ നന്നായിരിക്കും.

:- കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ അടിയന്തിരമായി പരിഷ്ക്കരിക്കണം. ഭൂവിനിയോഗം, മണ്ണിന്‍റെ ഘടന എന്നിവ രേഖപ്പെടുത്തുന്ന നിര്‍മ്മിതിക്ക് വേണ്ട നിയമങ്ങള്‍ അതിലുള്‍പ്പെടുത്തണം.

:- സന്തുലിത വികസനത്തിന്‍റെ സത്ത മുഴുവനും നവകേരള നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തണം.

ലാഭം കൊയ്യുന്ന താല്പര്യങ്ങള്‍ക്കു വിരുദ്ധമായി തദ്ദേശീയ നിര്‍മ്മാണവസ്തുക്കളും , രീതികളും ക്രമപ്പെടുത്തി, നമ്മുടെ കാലാവസ്ഥയ്ക്കും, സാമൂഹിക കാലാവസ്ഥയ്ക്കും അനുയോജ്യമായ നിര്‍മ്മിതികളാണ് കേരളം ആവശ്യപ്പെടുന്നതും ഞാന്‍ സ്വപ്നം കാണുന്നതും.

(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: പത്മശ്രീ ജി. ശങ്കര്‍, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, തിരുവനന്തപുരം. ഫോണ്‍: 984706144)

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*