ഉരുള്‍പൊട്ടലിന്‍റെ ഉള്‍വശം

ഖനനവും ക്വാറികളും അപകടകരമായ അനുപാതത്തിലാണ് വളരുന്നത്. പശ്ചിമ ഘട്ടത്തിലെ 7000 ഹെക്ടര്‍ സ്ഥലത്ത് 5900 ഓളം ക്വാറികളുണ്ടെന്നാണ് റിപ്പോര്‍ട്ട്

Representative image. Courtesy deepika.com

എന്തുകൊണ്ടാണ് പശ്ചിമഘട്ടം മണ്ണിടിച്ചിലിന് വിധേയമായത്? മറ്റു പര്‍വ്വത നിരകളില്‍ നിന്നും പശ്ചിമ ഘട്ടത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് യുനെസ്കോ പ്രകൃതി പൈതൃകവും, ജൈവവൈവിധ്യവും അരക്ഷിതാവസ്ഥാവയില്‍ ണെന്ന് പ്രഖ്യാപിച്ചത്?

പശ്ചിമഘട്ടം എന്നു പറയുന്നത് നനഞ്ഞതും ഈര്‍പ്പമുള്ളതുമായ മണ്ണു നിറഞ്ഞ ഒരു കൂട്ടം മലനിരകളാണ്. ഇത് ഒരേസമയം ഫലഭൂയിഷ്ടവും എന്നാല്‍ ദുര്‍ബലവുമാണ്.

തോട്ടവിളകള്‍ക്കായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും വനമേഖലകള്‍ വെട്ടി നശിപ്പിച്ചു. അതോടെ മണ്ണില്‍ വേരുകളുടെ പിന്‍ബലം നഷ്ടപ്പെട്ടു. മേല്‍മണ്ണ് ഇളകിയ നനഞ്ഞ മണ്ണാണ് ഇന്ന് പശ്ചിമഘട്ടത്തിലുള്ളത്.

മൂന്നാര്‍, കുമളി, വയനാട്, തെന്മല തുടങ്ങിയ പ്രദേശങ്ങളിലൂടെ സര്‍ക്കാര്‍ ദേശീയ പാതകള്‍ നിര്‍മ്മിക്കുന്നുണ്ട്; നിലവിലുള്ള രണ്ടുവരി പാതകളെ 6 വരികളാക്കി വീതി കൂട്ടുന്നു.

ഇതിനെല്ലാം വേണ്ടി നടക്കുന്ന അനാവശ്യമായ കട്ടിങ്, ഫില്ലിങ്, റീട്ടെയ്നിങ് വാള്‍ നിര്‍മ്മാണം എന്നിവ സസ്യങ്ങള്‍, മണ്ണ്, ഭൂഗര്‍ഭ ഘടന, ഡ്രയിനേജ് എന്നിവയ്ക്ക് എല്ലാം കടുത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

മൂന്നാറില്‍ എന്‍.എച്ച് 49 പാതയില്‍ അടുത്ത കാലത്ത് ഉണ്ടായത് വിനാശകരമായ മണ്ണിടിച്ചിലായിരുന്നു. തേക്കടി, മൂന്നാര്‍, നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ഉയര്‍ത്തിയ റിസോര്‍ട്ടുകളും പലയിടങ്ങളിലും കാണാം.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഭൂമിയുടെ കുത്തനെയുള്ള ചരിവുകളിലുള്ള ഇത്തരം നിര്‍മ്മിതികള്‍ വരുത്തിയിട്ടുള്ളത് ഗുരുതരമായ പ്രശ്നങ്ങളാണ്. ഇത്തരം നിര്‍മ്മാണങ്ങള്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ മണ്ണിന്‍റെ ഘടനയിലും ഡ്രെയിനേജിലും ഏറെ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

മരങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ വെട്ടിനിരത്തിയിട്ടുള്ള ഇത്തരം ടൂറിസ്റ്റു സങ്കേതങ്ങളുടെ നിര്‍മ്മിതി മണ്ണിന്‍റെ ഘടനയില്‍ ഏറെ ദോഷം വരുത്തിക്കഴിഞ്ഞിരിക്കുന്നു; വരുത്തിക്കൊണ്ടിരിക്കുന്നു.

YOU MAY LIKE: ന്യൂട്രല്‍ തീം

ഖനനവും ക്വാറികളും അപകടകരമായ അനുപാതത്തിലാണ് വളരുന്നത്. പശ്ചിമ ഘട്ടത്തിലെ 7000 ഹെക്ടര്‍ സ്ഥലത്ത് 5900 ഓളം ക്വാറികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പളനി, നെല്ലിയാമ്പതി, നീലഗിരി, പൊന്‍മുടി എന്നിങ്ങനെ വിവിധ റേയ്ഞ്ചിലുള്ള മലനിരകള്‍ പാരിസ്ഥിതിക ദുരന്തത്തിലേക്കും അതുവഴി അവയുടെ സൗന്ദര്യത്തെ നശിപ്പിച്ച് വൃത്തികെട്ട ഭൂപ്രകൃതിയിലേക്കും പരിവര്‍ത്തനപ്പെട്ട് താമസിയാതെ തന്നെ ഒരു വിനോദസഞ്ചാരിയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങളായി മാറും.

സര്‍ക്കാരും നിയമനിര്‍മ്മാതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ക്വാറികള്‍ നിര്‍ത്തലാക്കണം. ഓരോ പ്രോജക്ടിനും ഡ്രെയിനേജ് പദ്ധതി നിര്‍ബന്ധമാക്കണം.

പാരിസ്ഥിതികമായി വളരെ സെന്‍സിറ്റീവായിട്ടുള്ള പശ്ചിമ ഘട്ടത്തിലൂടെ അനുവദിക്കാവുന്ന ഹൈവേകളുടെ, റോഡുകളുടെ, കെട്ടിടങ്ങളുടെ ഒക്കെ വ്യാപ്തി അടിയന്തരമായി പരിമിതപ്പെടുത്തണം.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

എന്തുകൊണ്ടാണ് ഈ വര്‍ഷവും കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായത്? ഇനിയുമുണ്ടാകുമോ? ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. 2018-ല്‍ നമ്മള്‍ കണ്ടത് അഭൂതപൂര്‍വമായ മഴയാണ്.

ഇത് സംസ്ഥാനത്തെ 33 ഡാമുകളുടെയും ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ബന്ധിതമാക്കി. ഇത് താഴ്ന്ന പ്രദേശങ്ങളിലും മിഡ്ലാന്‍റിലും വെള്ളപ്പൊക്കത്തിന് ഇടയാക്കി.

ഈ പ്രളയം നമ്മുടെ നദികളിലും അഴിമുഖങ്ങളിലുമെല്ലാം എക്കല്‍ നിറച്ചു. അങ്ങനെ ആഴം കുറഞ്ഞത് പുഴകളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുവാന്‍ കാരണമായി. 2019-ല്‍ സംഭവിച്ചതിതാണ്.

ALSO READ: ജീവസ്സുറ്റ അകത്തളം

ജലസ്രോതസുകളില്‍ എക്കലടിയുന്നത് പല കാര്യങ്ങളാല്‍ സംഭവിക്കുന്നു. അതിലൊന്നാണ് കുന്നിന്‍പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍. വൃക്ഷങ്ങള്‍ വെട്ടിനിരത്തി മണ്ണില്‍ വേരുകളുടെ സപ്പോര്‍ട്ട് നഷ്ടമാകുന്നതോടെ മണ്ണിന് ബലമില്ലാതാവുന്നു.

മഴവെള്ളത്തിലൂടെ മേല്‍മണ്ണ് ഒലിച്ചുപോകുവാന്‍ ഇടയാകുന്നു. ഇത് താഴ്ന്ന പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ ചെന്ന് പതിക്കുന്നു. അശാസ്ത്രീയമായ മണല്‍ ഖനനമാണ് മറ്റൊരു പ്രധാനകാരണം.

ഒട്ടുമിക്ക ഖനികളിലും നദിയുടെ വശങ്ങളില്‍ നിന്ന് മണല്‍ എടുക്കാറുണ്ട്. വളപട്ടണം പുഴയിലും മറ്റും നടന്ന മണല്‍ ഖനനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതായി നമുക്കറിയാം.

ഇതിനെല്ലാമുപരിയായി ടണ്‍കണക്കിനുള്ള അജൈവ മാലിന്യങ്ങള്‍ നദീതീരങ്ങളിലും കായലുകളിലും മറ്റു ജലാശയങ്ങളിലും കാണപ്പെടുന്നു. പ്രത്യേകിച്ച് പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും സമീപത്ത്.

അഷ്ടമുടി, വേമ്പനാട്, കൊച്ചി, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ കായലുകളിലും അഴിമുഖത്തും മറ്റും തീരദേശ നിയമത്തിന് എതിരായി (ഇഞദ) നിരവധി കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്.

കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപ് പോലുള്ള സ്ഥലങ്ങളില്‍ സ്വകാര്യ നിക്ഷേപം ലക്ഷ്യമിട്ട് നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ -ഇവയില്‍ ചിലത് സംസ്ഥാന സര്‍ക്കാരും പോര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് തന്നെ ആരംഭിച്ചതാണ് – ആശങ്കയുണര്‍ത്തുന്നു.

ഗവണ്‍മെന്‍റ് ഇഞദ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ശനമാക്കണം. മണല്‍ ഖനനം പരിമിതപ്പെടുത്തുകയും, ശാസ്ത്രീയമായ ഖനന രീതികള്‍ നിര്‍ബന്ധമാക്കുകയും വേണം. നദികള്‍, കനാലുകള്‍, അഴിമുഖം എന്നിവിടങ്ങളിലൊക്കെ അറ്റകുറ്റപണികള്‍ ആവശ്യസമയത്ത് നടത്തണം.

(വിവരങ്ങള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റ് ബിലേ മേനോന്‍, അര്‍ബന്‍ ഡിസൈനര്‍. ഫോണ്‍ : 9447026526)

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*