അകത്തളാലങ്കാരം ഓണ്‍ലൈനായി പഠിക്കാം വീട്ടിലിരുന്നു പോലും


പുതിയ പല ശീലങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ബിസിനസുകാര്‍, പ്രവാസികള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഏവര്‍ക്കും അവരവര്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളിലിരുന്ന് ഓണ്‍ലൈനിലൂടെ ഇന്റീരിയര്‍ ഡിസൈനിങ് പ്രൊഫഷണലായി പഠിക്കാന്‍ കൊച്ചിയിലെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ അവസരമൊരുക്കുന്നു. ഇന്റീരിയര്‍ ഡിസൈനിങ് ഓണ്‍ലൈന്‍ ക്ലാസുകളുടെ പുതിയ ഈവനിങ് ബാച്ച് ഈ മാസം 24ന് വെള്ളിയാഴ്ച തുടങ്ങും. ‘ഫണ്ടമെന്റല്‍സ് ഓഫ് പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനിങ്’ എന്ന പേരിലാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടന്നു വരുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളതോ ഇല്ലാത്തതോ ആയ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അഭിരുചിയുള്ള എല്ലാവര്‍ക്കും ലോകത്തെവിടെയിരുന്നും ക്‌ളാസുകളില്‍ പങ്കെടുക്കാം. അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. 30 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 7 മണി മുതല്‍ 8 മണി വരെ ആയിരിക്കും ക്ലാസുകള്‍ നടക്കുക. കോഴ്‌സ് പൂര്‍ത്തിയായതിനു ശേഷം നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും : ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, ദീപാ തീയേറ്ററിനു സമീപം, എം.ജി റോഡ്, രവിപുരം, കൊച്ചി 682016, ഫോണ്‍: 9496315711, 9633606301, ഇമെയില്‍ : diidkochi@gmail.com, mail@designerinstitutes.com, website : www.designerinstitutes.com

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*