ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ് : കൊറോണാനന്തര ലോകത്തെ വാസ്തുശില്പങ്ങള്‍

ഭാവിയെ മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണങ്ങളും പരിസ്ഥിതിയെ കരുതിയുള്ള വികസനങ്ങളുമാണ് നമുക്ക് ആവശ്യം

ലോകമെങ്ങും ഭീതിപരത്തി മുന്നേറുന്ന കോവിഡ് 19 നെ പ്രതിരോധിക്കാന്‍ നാം സാമൂഹിക അകലം പാലിച്ചു കഴിയുകയാണ്. ഈ അവസരത്തില്‍ നാം ചെയ്തു തീര്‍ത്ത, തുടര്‍ന്നും ചെയ്യാന്‍ ഉറപ്പിച്ച, ചില വസ്തുതകളെ വിശകലനം ചെയ്യുന്നത് നന്നാവും. കാരണം, വരാനിരിക്കുന്ന പല സാംക്രമിക രോഗങ്ങളുടെയും തുടക്കം മാത്രമാണ് ഈ മഹാമാരി എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും വാദിക്കുന്നത്. അനിയന്ത്രിതമായ ഈ പകര്‍ച്ചവ്യാധികള്‍ (Zoonotic Diseases) ഉണ്ടാകുന്നത് മനുഷ്യനല്ലാത്ത മറ്റു ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നാണ്. വന്യജീവികളുമായുള്ള മനുഷ്യന്റെ ഭൗതികമായ അടുപ്പത്തിന് കാരണമോ, വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥയുടെ (Diverse Ecsoystem) തകര്‍ച്ചയും!
അതായത്, നമ്മുടെ ആവാസവ്യവസ്ഥ (Essoystem) എന്നത് ഒട്ടേറെ ജന്തുക്കളെയും സസ്യങ്ങളെയും പുറമെ അനേകായിരം ഫംഗസുകളെയും ബാക്ടീരിയകളെയും അതുപോലെ വൈറസുകളെയും കൂടി ഉള്‍ക്കൊള്ളുന്നതാണ്. അതേസമയം ഈ ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യന്റെ വികസനകരങ്ങള്‍ അനിയന്ത്രിതമായി കടന്നു ചെല്ലുമ്പോള്‍ സ്വാഭാവികമായിത്തന്നെ വൈറസുകളും മനുഷ്യരും സമ്പര്‍ക്കത്തിലാവുന്നു. അതായത് ഈ നൂറ്റാണ്ടില്‍ ഭൂമി എന്ന ഗ്രഹം നേരിടുന്നത് ആഗോളതാപനത്തിനും (Global warming) ആഗോള താമസത്തിനും (Global Dimming) പുറമേ ആഗോളാടിസ്ഥാനത്തിലെ അനിയന്ത്രിതമായ ശ്രേണീരോഗങ്ങള്‍ (തല്‍ക്കാലം ആഗോള ശൃംഖല രോഗം അഥവാ Global Chain Disease എന്ന് വിളിക്കാം) കൂടിയാണെന്ന് പറയാം.

ഈ നൂറ്റാണ്ടോടുകൂടി കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെയും (CO2) ഹരിത വാതക ബഹിര്‍ഗമനത്തിന്റെയും (Greenhouse Gas Emission) ആധിക്യം, അന്തരീക്ഷ ഊഷ്മാവിനെ (Atmospheric Temperature) 11 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ കൂട്ടുമെന്നാണ് കണക്കാക്കുന്നത്. ആഗോളതാപനം (Global Warming ) മൂലം പ്രതിവര്‍ഷം ഒന്നര ലക്ഷം മനുഷ്യര്‍ ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടന (WHO) രേഖപ്പെടുത്തുന്നു. 2030 ഓടുകൂടി ഇതിന്റെ ഇരട്ടിയാകുമെന്നാണ് അവരുടെ പ്രവചനം.
ലോകത്തെ അനിയന്ത്രിതമായ വ്യവസായവല്‍ക്കരണം താപം കൂട്ടുന്നതിനും ശുദ്ധവായു നഷ്ടപ്പെടുന്നതിനും തീവ്ര കാലാവസ്ഥക്കും (Etxreme Weather) പരാന്നഭോജികള്‍, ജീവാണുക്കള്‍ മുതലായവ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും (Vector Borne Illnesses) കാരണമാവുകയാണ്. ഇപ്പോള്‍ തന്നെ ഈ രോഗങ്ങളുടെ പിടിയില്‍ പെട്ട് 7 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരണമടയുന്നുവത്രേ. ഇപ്പോള്‍ കൊറോണ ബാധയിലൂടെയുള്ള മരണനിരക്ക് കുറയുന്നത് ആളുകളുടെ രോഗപ്രതിരോധ ശേഷി ഒന്നുകൊണ്ട് മാത്രമാണ് എന്നോര്‍ക്കണം. അവര്‍ ജീവിക്കുന്ന ചുറ്റുപാടിലുള്ള ശുദ്ധവായു, ശുദ്ധജലം, പോഷകാഹാരങ്ങള്‍ എന്നിവയുടെ സാന്നിധ്യമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത്. ഒരു പരിധിയിലധികം മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിന്റെയും ജലത്തിന്റെയും സാന്നിധ്യം ഉറപ്പായും രോഗപ്രതിരോധ ശേഷി കുറച്ച് മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കും. അങ്ങനെ കോവിഡ് 19 നേക്കാള്‍ നിസ്സാരനായ വൈറസുകള്‍ക്ക് പോലും കയറി പിടിക്കാന്‍ പാകത്തിനാകും മനുഷ്യ ശരീരങ്ങള്‍.
അന്താരാഷ്ട്ര തലത്തിലെ കോവിഡ് ബാധയും, സമൂഹവ്യാപനവുമായി ബന്ധപ്പെട്ട താരതമ്യങ്ങളില്‍ ശ്രദ്ധേയമായ നിരീക്ഷണമാണ് തീവ്ര നഗരവല്‍ക്കരണസിദ്ധാന്തത്തിലെ അപകടങ്ങള്‍. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പട്ടണങ്ങള്‍ക്ക് ചെറിയൊരു പകര്‍ച്ചവ്യാധിയെപോലും മറികടക്കാന്‍ കഴിയില്ലെന്ന ബോധ്യമാണ് കോവിഡ്19 വിളിച്ചോതുന്നത്. ആഴ്ചകളോളം പുറത്തിറങ്ങാതിരുന്നപ്പോള്‍ പലയിടങ്ങളിലും ഭക്ഷണം പോലും വഴിമുട്ടി തുടങ്ങി. ജനനിബിഢമായ നഗരങ്ങള്‍ക്ക് ലോക്ക്് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ മാലിന്യ കൂമ്പാരങ്ങള്‍ വീട്ടിനുള്ളില്‍ പെരുകി ശ്വാസംമുട്ടി തുടങ്ങി. അങ്ങനെയാണ് പൂര്‍ണ്ണ നഗരവല്‍ക്കരണങ്ങളല്ല (Utlra Urbanisation ) സ്വയംപര്യാപ്ത ഗ്രാമവല്‍ക്കരണമാണ് (Self Sustainable Villages) യഥാര്‍ത്ഥ പരിഹാരമെന്നു നാം തിരിച്ചറിയുന്നത്. ഇതൊരു ഉട്ടോപ്പ്യന്‍ ആശയമെന്നാണ് പല തീവ്രനഗരവാദികളും (Utlra Urbanists) വാദിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയും ആധുനിക വികസന കാഴ്ചപ്പാടുകളും എങ്ങനെയാണ് ഗ്രാമങ്ങളിലേക്ക് പോകാന്‍ അനുവദിക്കുക എന്നവര്‍ പരിഹാസത്തോടെ ചോദിക്കുന്നു. ഭൂമിയില്‍ ജനിക്കുന്ന ഏതൊരു മനുഷ്യനും ജീവിക്കാനാവശ്യമായ പരിസ്ഥിതി ഇവിടെത്തന്നെയുണ്ട് . മറ്റുള്ളവരുടേ്തുകൂടി ആഗ്രഹിക്കുന്ന മനോഭാവം മൂലമാണ് ഇത്തരം സിദ്ധാന്തങ്ങളൊന്നും പ്രയോഗികമാകാതെ പോകുന്നത് ഒരാളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന, വെള്ളവും ഭക്ഷണവും ഊര്‍ജ്ജവും സ്വന്തമായി തന്നെ കണ്ടെത്തി നിലനിര്‍ത്താനാവുന്ന, സ്വയംപര്യാപ്ത ഗേഹങ്ങളെന്ന സങ്കല്പമാണ് ഇതിനുള്ള പോംവഴി. എന്നാല്‍ തികച്ചും രാഷ്ട്രീയമായ നയരൂപീകരണത്തില്‍ കൂടി മാത്രമേ ഇത് പൂര്‍ണ്ണമാവുകയുള്ളുതാനും .

സാന്‍ഫ്രാന്‍സിസ്‌കോയിലെ ബിസിനസ് ഇന്‍സൈഡര്‍ എന്ന മാഗസിനില്‍ 2015-ല്‍ പ്രസിദ്ധീകരിച്ച ഹെല്‍ത്ത് റിപ്പോര്‍ട്ടറായ എറിക് ബ്രോഡ്‌വിന്നിന്റെ ‘2050 ലെ ഭൂമി’ എന്ന പഠനം ഭാവിയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടി ജനങ്ങള്‍ പട്ടണങ്ങളിലേക്ക് ചേക്കേറുകയും പ്രതിവര്‍ഷം 6 മില്യന്‍ മനുഷ്യര്‍ ശുദ്ധവായുവില്ലാതെ മരണമടയുകയും ലോകത്തെ പകുതിയോളം ജനസംഖ്യ ശുദ്ധജലമില്ലാതെ നെട്ടോട്ടമോടുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടുന്നു. ജലക്ഷാമം മൂലം 44 ലക്ഷം മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങളുടെ കൃഷി നശിക്കുമെന്നും ഉയര്‍ന്ന താപം മൂലം വലിയൊരളവ് മഴക്കാടുകളും അവിടത്തെ ജീവിവര്‍ഗങ്ങളും കത്തിയമരുമെന്നുമാണ് പ്രവചനം. അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മൂലം മഞ്ഞുപാളികള്‍ ഉരുകി 1.5 അടി ജലനിരപ്പ് ഉയരുകയും വലിയ നഗരങ്ങള്‍ പോലും കടലിനടിയില്‍ അകപ്പെടുകയും ചെയ്യും. പലതരം സാംക്രമികരോഗങ്ങളാല്‍ പ്രതിവര്‍ഷം 10 മില്യണ്‍ മനുഷ്യര്‍ ചത്തൊടുങ്ങാനും ഇടയുണ്ടത്രേ. വെറും 30 വര്‍ഷങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള ഭൂമിയുടെ അവസ്ഥയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ആധാരമാക്കി ലേഖിക പഠനവിധേയമാക്കിയിരിക്കുന്നത്.

പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും വിവിധ സാമഗ്രികളുടെ ഉല്‍പ്പാദനത്തിലൂടെയുണ്ടാകുന്ന ഭീകരമായ കാര്‍ബണ്‍ വികിരണവും ഊര്‍ജ്ജ ഉപഭോഗവും ഉണ്ടെങ്കിലും ഭൂമിയെ ആവാസയോഗ്യമാക്കി മാറ്റുന്നതില്‍ പ്രധാനപങ്കും വഹിക്കുന്നത് നിര്‍മാണമേഖല (construction industry) തന്നെയാണ്. തീര്‍ച്ചയായും കൊറോണാനന്തര ലോകം തികച്ചും വ്യത്യസ്തമായിരിക്കും. ആരോഗ്യത്തിലുള്ള ശ്രദ്ധ, സാമ്പത്തിക മേഖലയിലെ പെരുമാറ്റം, പരിസ്ഥിതിയോടുള്ള സമീപനം, ഒക്കെ തന്നെ മാറിമറിയും. ഈ സമയത്ത് നാമോരോരുത്തര്‍ക്കും കൂടി മാറാന്‍ കഴിയണം. സുസ്ഥിരമായ വീടുകളെ (Sustainable housing) പറ്റിയുള്ള ചിന്തകള്‍, സ്വയം പര്യാപ്തമായ ഗ്രാമങ്ങളെ (Selfsustainable Villages) പറ്റിയുള്ള സ്വപ്നങ്ങള്‍, ഭാവിയെ മുന്‍നിര്‍ത്തിയുള്ള നഗരാസൂത്രണങ്ങള്‍ (Sustainable Urban Planning), പരിസ്ഥിതിയെ കരുതിയുള്ള വികസനങ്ങള്‍…
ഇവിടെ ഭരണകൂടവും രാഷ്ട്രീയ നയങ്ങളും ( Political tSrategy) മാത്രമല്ല വാസ്തുശില്പികളും (Architects & Engineers) അവരുടെ ഗുണഭോക്താക്കളും (Clients) അടിമുടി മാറേണ്ടത് അനിവാര്യമാണ്. സുസ്ഥിരമായ വികസന കാഴ്ചപ്പാടുകളെ രൂപപ്പെടുത്താനും ജൈവികമായ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കാനുമായില്ലെങ്കില്‍ നമ്മെ ചരിത്രം രേഖപ്പെടുത്തുന്നത് ‘വിനാശകാരിയായ ജന്മം’ (Destructive Birth) എന്നായിരിക്കും.

ആര്‍ക്കിടെക്റ്റ് ഹസന്‍ നസീഫ്
ചെയര്‍മാന്‍, ഉര്‍വി ഫൗണ്ടേഷന്‍

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

2 Comments

 1. ഇപ്പോഴത്തെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊറോണ കാലം കഴിഞ്ഞാൽ
  നിർമാണ മേഖലയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ ഇവിടെ ഓർമ പെടുത്തുന്നു.പകർച്ച വ്യതികളുടെ തുടക്കമാണ് കൊറോണ വൈറസ് എന്നാണ്, ശാസ്ത്രക്നറും. പരിസ്ഥിതി പ്രവർത്തകരും സൂചന തെരുന്നതു എന്നാണല്ലോ പറയുന്നത്
  Deaignerbuilder magacine പോലുള്ള reputed magacines ഇതിനെ promot ചെയ്യണം

  ഇവിടുത്തെ കൺസ്ട്രക്ഷൻ പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിൽ ചെയ്യാൻ ഒരു മോട്ടിവേഷൻ സർക്കാരുകൾ നൽകണം

  ഓരോ നാടും അവരവരുടെ നാടുകളിലെ പ്രകൃതിക്കു ഇണങ്ങുന്ന രീതിയിൽ ഉള്ള നിർമിതികൾ perminent ആക്കണം. കേരളത്തെ സമ്മന്ധിച്ചു ഇറ്റാലിയൻ, ഇംഗ്ലീഷ്, അറബിക്,യൂറോപ്യൻ കോൺസ്ട്രക്ഷ നുകൾ ഇവിടുത്തെ ആവാസ വ്യവസ്ഥക്കും പ്രകൃതിയെ മറികടക്കുന്നതിലും ഉതകുന്നതാണ്.

  ഖനനങ്ങൾ കൂടുതൽ ഉപയോഗം വരുന്ന നിർമിതി നിരുത്സാഹപ്പെടുത്തേൻട കാലം അതിക്രമിച്ചു. കല്ലും, മണ്ണും, മരവും, പുഴയും, വയലും, മഞ്ഞും, മഴയും, കടലും ഓരോ കാലഘട്ടത്തിൽ ചിലതിനെ ഉയർത്താനും ചിലതിനെ നശിപ്പിക്കാനും പ്രകൃതി ഉണ്ടാക്കുന്ന പ്രൊട്ടക്ഷൻ ആണ്..

  ഇ പ്രകൃതി മനുഷ്യനെയും മറ്റു കാണാവുന്ന ജീവ ജാലങ്ങളെ യും ഉൾകൊള്ളുന്നതു മാത്രമല്ല വൈറസും ബാക്റ്റീരിയയും ഫങ്കസും എല്ലാം ഉൾക്കൊള്ളുന്നതാണ്.എല്ലാ കാലത്തും ഇത്തരം കാര്യങ്ങളെ കൊണ്ടുള്ള ഉപദ്രവങ്ങൾ തടയാൻ പ്രകൃതി തന്നെ സ്വയം പര്യാപ്തമാവും മനുഷ്യനറിയാതെ. മൃഗങ്ങളാലും ഇഴ ജന്തുക്കളലും, സസ്യങ്ങളാലും വൃക്ഷങ്ങളാലും അന്തരീക്ഷ ഉഷമാവിനാലും കാലാവസ്ഥയാലും അത്‌ നിർവഹിക്കപ്പെടുന്നു

  കൊതുക് ഉണ്ടാകുന്നത് തവളയ്ക്കും തവള ഉണ്ടാകുന്നത് പാമ്പിനും പാമ്പ് ഉണ്ടാവുന്നത് വായുവിലെ വഷം ശ്വസിച്ചു മനുഷ്യന് സംരക്ഷണം നൽകാനുമാണ്
  എന്ന സിദ്ധാന്ധം പോലെ.

  മനുഷ്യന്റെ വികസന കരങ്ങൾ പ്രക്രതിയിൽ നിയന്ത്രണം ഇല്ലാതെ കൈ കടന്നത് കൊണ്ടാവാം
  ഇ നൂറ്റാണ്ടിൽ ഭൂമിയിൽ ആഗോള താപനം നേരിടേണ്ടി വന്നിട്ടുണ്ടവുക എന്ന് കരുതാം.

  ഇ ഭൂമിയിൽ എല്ലാം മനുഷ്യനു ജീവിക്കാനുള്ള സാഹചര്യതിന് വേണ്ടി ഉണ്ടായതാണ് അത്‌ അമിതമായി ചൂഷണം ചെയ്യാൻ ഉള്ളതല്ല അതുകൊണ്ട് മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ നിർമിതിയിൽ കൊണ്ടുവരണം അതിനു സർക്കാരും ജനങ്ങളും മുൻ കൈ എടുക്കണം പ്രകൃതിയെ ആവശ്യത്തിന് ഉപയോഗപെടുത്തി അമിതമായി ചൂഷണം ചെയ്യാതെ….

  Thanks for reading
  By സാലിം കോയ്യോട്
  ഇന്റീരിയർ designer
  കണ്ണൂർ

Leave a Reply

Your email address will not be published.


*