ഓരോ ഇഞ്ചും ഉപയോഗപ്രദം

സാജന്‍ കെ. മേനോന്‍

ആഡംബരവിന്യാസങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ട്, ശ്രദ്ധേയമായ ഡിസൈന്‍ പാറ്റേണുകള്‍ സ്വീകരിച്ച് ഒരുക്കിയ ഫഌറ്റ്‌

പ്രത്യേകതകള്‍
സ്‌പേസുകളുടെ ലളിതഭംഗി എടുത്തുകാണിക്കുന്ന ഡിസൈന്‍ ഘടകങ്ങളെ സംയോജിപ്പിച്ച് കൊണ്ട് ഒരുക്കിയ ഇന്റീരിയറാണിത്. ശ്രദ്ധേയമായ ഡിസൈന്‍ പാറ്റേണുകളെ സ്വീകരിക്കുകയും എന്നാല്‍ ആഡംബരവിന്യാസങ്ങളെ പാടെ അകറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഓരോ സ്‌ക്വയര്‍ഫീറ്റും ഓരോ സ്റ്റോറേജ് യൂണിറ്റും ഉപയോഗപ്രദമാകും വിധമാണ് അകത്തളത്തിലെ ക്രമീകരണം. വുഡന്‍ – ഓഫ് വൈറ്റ് ഗ്ലോസി ടെക്‌സ്ച്ചറിലുള്ള വിട്രിഫൈഡ് ടൈല്‍, മള്‍ട്ടിവുഡ്, ഗ്രീന്‍ നാച്വറല്‍ വെനീര്‍, പി.യു പെയിന്റ് എന്നിവയാണ് ഉപയോഗിച്ച പ്രധാന മെറ്റീരിയലുകള്‍. ലിവിങ്, ഡൈനിങ്, ബാല്‍ക്കണി, കിച്ചന്‍, വര്‍ക്കേരിയ, ബാത്്‌റൂം അറ്റാച്ച്ഡ് ആയ മൂന്നു ബെഡ്‌റൂമുകള്‍ എന്നിവയാണ് സ്‌പേസുകള്‍.


ലിവിങ് ഏരിയ, ബാല്‍ക്കണി
മെയിന്‍ ഡോറില്‍ നിന്നുള്ള പ്രവേശനം ലിവിങ് ഏരിയയിലേക്കാണ്. ഡിസൈന്‍ മികവിനൊപ്പം വിശാലതയ്ക്കും പ്രാധാന്യം നല്‍കിയാണ് ഇവിടം ഒരുക്കിയത്. വീട്ടിനകത്തേക്ക് കയറുന്നിടത്ത് തന്നെയുള്ള ഡി.ബി ബോക്‌സിനെ മറയ്ക്കാനായി വുഡന്‍ പാനല്‍ ചെയ്ത് ഇവിടെ കീ ഹോള്‍ഡര്‍ സ്‌പേസ് ആയി മാറ്റി. കസ്റ്റമൈസ്ഡ് സോഫയും ലൂസ് കുഷ്യനുമാണ് ഇരിപ്പിടങ്ങളായി ചെയ്തിരിക്കുന്നത്. ‘L’ ഷേപ്പിലുള്ള സോഫയുടെ പിന്നിലെ ഭിത്തി ഇളം നിറത്തിലുള്ള വാള്‍പേപ്പറിനൊപ്പം ഫ്രെയ്മ്ഡ് പെയ്ന്റിങ്ങും ചേര്‍ത്ത് ആകര്‍ഷകമാക്കി. ടി.വി ഏരിയയില്‍ വെനീര്‍ പാനലിങ്ങും വെനീറില്‍ പി.യു- നാനോ ടോപ്പ് കൗണ്ടറോടു കൂടിയ കാബിനറ്റും ഉള്‍ക്കൊള്ളിച്ചു. മിതമായ സീലിങ് വര്‍ക്കും ഇവിടെയുണ്ട്. സ്റ്റോറേജ് യൂണിറ്റോട് കൂടിയതാണ് പൂജാ സ്റ്റാന്‍ഡ്. സി.എന്‍.സി വര്‍ക്കാണ് ഈ സ്റ്റാന്‍ഡിന്റെ പ്രത്യേകത. വെനീര്‍-പി.യു ഫിനിഷിലുള്ള ക്യൂരിയോസ് ഷോ ഷെല്‍ഫും ഇവിടെ ഉള്‍ക്കൊള്ളിച്ചു. ലിവിങ് ഏരിയയില്‍ നിന്ന് ബാല്‍ക്കണിയെ വേര്‍തിരിക്കുന്നത് സ്ലൈഡിങ് ഡോറും മുഴുനീളത്തിലുള്ള കര്‍ട്ടനുമാണ്. വുഡന്‍ ടെക്‌സ്ച്ചര്‍ ടൈല്‍ നല്‍കിയതിനാല്‍ ബാല്‍ക്കണിയിലെ ഫ്‌ളോറിങ്ങും വ്യത്യസ്തമാണ്. വാളില്‍ വുഡന്‍ ടെക്‌സചര്‍ ക്ലാഡിങ് നല്‍കി. റീഡിങ് ഏരിയയായി ഉപയോഗിക്കാവുന്ന ഇവിടെ ബുക്ക് ഷെല്‍ഫും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍ പെന്‍ഡന്റ് ലൈറ്റാണ് ഹൈലൈറ്റ്.


ഡൈനിങ് ഏരിയ
കന്റംപ്രറി രീതിയിലാണ് ഡൈനിങ് സ്‌പേസ് ചെയ്തത്. ആറുപേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ടേബിളും ചെയറുകളും ഇവിടെ ക്രമീകരിച്ചു. നാച്വറല്‍ വാള്‍ ക്ലാഡിങ്ങാണ് പ്രധാന ഹൈലൈറ്റ്. ‘L’ ആകൃതിയിലുള്ള ഡമ്മി -ഷോവാള്‍ ആണ് ലിവിങ്- ഡൈനിങ് ഏരിയകള്‍ക്കിടയിലെ പാര്‍ട്ടീഷന്‍. നാച്വറല്‍ സ്‌റ്റോണ്‍ ഉപയോഗിച്ച് ഒരുക്കിയ വാഷ് ഏരിയയില്‍ ഗ്ലാസ് ഡോര്‍ ക്രോക്കറി യൂണിറ്റും സി.എന്‍.സി ഫ്രെയ്‌മോടു കൂടിയ ഷോ മിററും ഉള്‍ക്കൊള്ളിച്ചു. ഡബിള്‍ ലെയര്‍ ഫാബ്രിക്ക് കര്‍ട്ടനും ഇവിടുത്തെ ആകര്‍ഷണമാണ്.

ബെഡ്‌റൂമുകള്‍
സ്‌പേസുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് മൂന്നു ബെഡ്‌റൂമുകളും ഒരുക്കിയത്. ഹെഡ്‌ബോര്‍ഡ്, സൈഡ് കാബിനറ്റ്, സ്ലൈഡിങ് വാഡ്രോബ്, സ്റ്റഡി ഏരിയ എന്നിവയെല്ലാം ഗസ്റ്റ് ബെഡ്‌റൂമില്‍ ഒരുക്കി. വുഡന്‍ ഫിനിഷുകള്‍ വെനീര്‍ കൊണ്ടും വൈറ്റ് ഫിനിഷ് പി.യു പെയിന്റ് കൊണ്ടുമാണ് ചെയ്തത്. ഒരു വശത്തെ ഭിത്തിയില്‍ വാള്‍ പേപ്പര്‍ ഒട്ടിച്ചു. സ്റ്റഡി ടേബിള്‍ മടക്കിവെയ്ക്കാവുന്ന തരത്തിലായതിനാല്‍ സ്ഥലം ലാഭിക്കാം. പെഡസ്ട്രല്‍- ഓവര്‍ ഹെഡ് കാബിനറ്റുകളായാണ് സ്റ്റോറേജ് യൂണിറ്റുകള്‍. വെളിച്ചത്തെ സന്തുലിതമാക്കാന്‍ ഫാള്‍സ് സീലിങ്ങും നല്‍കി. വൈറ്റ് പി.യു ഫിനിഷിലുളള രണ്ടു സിംഗിള്‍കോട്ടുകള്‍ സമാന്തരമായി ക്രമീകരിച്ചാണ് കുട്ടികളുടെ ബെഡ്‌റൂം ഒരുക്കിയത്. ഇരു കട്ടിലുകള്‍ക്കും ഇടയില്‍ വാഡ്രോബും ഓവര്‍ഹെഡ് സ്‌പേസില്‍ കാബിനറ്റ് സ്റ്റോറേജുകളും ചെയ്തു. ഒരു വശത്തെ സൈഡ്‌ബോര്‍ഡ് ഫോള്‍ഡിങ് ടേബിളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് സ്റ്റഡി ഏരിയയായി ഉപയോഗപ്പെടുത്താം. രണ്ടു വശത്തെ ഭിത്തികളിലും വാള്‍പേപ്പര്‍ ഒട്ടിച്ചു. കസ്റ്റമൈമൈസ്ഡ് കട്ടില്‍, സൈഡ് ടേബിള്‍, കുഷ്യന്‍ ഹെഡ്‌ബോര്‍ഡ് എന്നിവ ചേര്‍ത്താണ് മാസ്റ്റര്‍ബെഡ്‌റൂം ചെയ്തത്. വെനീറിനൊപ്പം ഡാര്‍ക്ക് ഗ്രേ പി.യു ഫിനിഷ് ചേര്‍ന്നതാണ് വാഡ്രോബ്. വര്‍ക്ക്‌സ്‌റ്റേഷനൊപ്പം സ്റ്റോറേജ് യൂണിറ്റും ഉള്‍ക്കൊള്ളിച്ചു. ഭിത്തിയിലേക്ക് ഇറങ്ങിയിരിക്കുന്ന ഓപ്പണ്‍ ബുക്ക്‌ഷെല്‍ഫ്, ഡമ്മി വാളില്‍ ചെയ്ത പുള്‍ഔട്ട് ഡ്രസിങ് മിറര്‍ എന്നിവയും മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഭാഗമാണ്.


കിച്ചന്‍, വര്‍ക്കേരിയ
പി.യു ഗ്രേ- വൈറ്റ്- കോമ്പിനേഷനിലാണ് കിച്ചന്‍. വൈറ്റ് സ്‌പേസര്‍ ടൈലു കൊണ്ട് ബാക്ക്‌സ്പ്ലാഷും നാനോവൈറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പും ചെയ്തു. മള്‍ട്ടിവുഡ്- പി.യു ഫിനിഷിലാണ് കാബിനറ്റുകള്‍. ഓവര്‍ ഹെഡ് കാബിനറ്റുകളില്‍ ഉള്‍പ്പെടെ പ്രൊഫൈല്‍ ലൈറ്റുകള്‍ നല്‍കി. കിച്ചനും വര്‍ക്കേരിയക്കും ഇടയില്‍ ചെറിയൊരു പാര്‍ട്ടീഷന്‍ വാള്‍ ഉള്‍പ്പെടുത്തി. ഗ്ലാസ് ഡോറും വിന്‍ഡോയും ഇവിടെ ആവശ്യത്തിന് സ്വാഭാവിക വെളിച്ചം ഒരുക്കുന്നു. മടക്കിവെയ്ക്കാവുന്ന ടേബിളും രണ്ട് വുഡന്‍ സ്റ്റൂളുകളും ക്രമീകരിച്ച ബ്രേക്ക്ഫാസ്റ്റ് ഏരിയയില്‍ വെളിച്ചത്തെ നിയന്ത്രിക്കുന്നത് ലളിതമായ സീലിങ് വര്‍ക്കാണ്.

Project Facts

  • Designer : Sajan K Menon (SM Interior Consultancy, Palakkad)
  • Project Type : Residential house
  • Owner : ArunManmadhan
  • Location : Tripunithura, Ernakulam
  • Year Of Completion :  2019
  • Area : 1420 Sq.Ft
  • Photography : Shabu Iris
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*