കൊ-വീട് ഡെയ്‌സ്

കൊറോണ വൈറസ് വ്യാപനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടാക്കിയ നഷ്ടങ്ങള്‍ വര്‍ണ്ണനാതീതമാണ്. എങ്കിലും ഈ ദുരിത കാലത്തെ ആത്മവിശ്വാസത്തോടെ നേരിടാനാണ് എനിക്കിഷ്ടം. ഏവരുടേയും ജീവിതത്തേയും തൊഴിലിനേയും മാറ്റിമറിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. വ്യക്തി ജീവിതത്തിനും തൊഴിലിനും ആത്മവിശ്വാസം പകരുന്ന പല ശീലങ്ങളും സ്വഭാവങ്ങളും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഭാവിയിലേക്ക് ഉറ്റു നോക്കുന്നതോടൊപ്പം ചെറിയ വിജയങ്ങളില്‍ പോലും സന്തോഷിക്കാനും മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനും നമുക്ക് കഴിയണം.
ഞാനും നിങ്ങളും ‘വര്‍ക്ക് അറ്റ് ഹോം’ എന്ന പുതിയ ശീലം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ മഹേഷും (സിടിഒ), അനുകൃതി സിങ്ങുമായി ഇന്ത്യയില്‍ ആവശ്യത്തിന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും, ഹോസ്പിറ്റല്‍ ബെഡുകളും, ഐസൊലേഷന്‍ വാര്‍ഡുകളും ഇല്ലാത്തതിനെ കുറിച്ചും അവ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുക്കുന്നതിനെ കുറിച്ചും ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളെ ഹോസ്പിറ്റലുകളാക്കി മാറ്റുന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ആലോചിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളും മുകള്‍ നിലയിലെത്താനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനുള്ള താല്‍ക്കാലിക മാര്‍ഗങ്ങളും ഞങ്ങള്‍ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റുകളിലെ പൊതു ഇടങ്ങളും അവിടുത്തെ ടെറസുകളും ഹോസ്പിറ്റലുകളാക്കി മാറ്റുക എന്നതായിരുന്നു മറ്റൊരു ആശയം. മനസ്സു വെച്ചാല്‍ സ്‌കൂള്‍ കെട്ടിടങ്ങളെ പോലും ഹോസ്പിറ്റലുകളാക്കി മാറ്റാനാകും. ഒരു സാധാരണ ക്ലാസ് മുറിയില്‍ അഞ്ച് ഹോസ്പിറ്റല്‍ ബെഡുകള്‍ ക്രമീകരിക്കാനാകും. എന്നാല്‍ അവിടെ ശുചിമുറികള്‍ ഒരുക്കുക ശ്രമകരമാണ്.

തുടര്‍ചര്‍ച്ചയിലാണ് തീവണ്ടികളെ ഹോസ്പിറ്റലുകളാക്കി മാറ്റുക എന്ന വിപ്ലവകരമായ ആശയത്തിലേക്ക് ഞങ്ങള്‍ എത്തിയത്. ലഭ്യമായ വിവരങ്ങളനുസരിച്ച് 200 ലക്ഷം കിടക്കകള്‍ സൃഷടിക്കാന്‍ കഴിയുമെങ്കിലും നൂറു കിടക്കകള്‍ സൃഷ്ടിക്കുന്നതിനുള്ള രൂപരേഖയാണ് ഞങ്ങള്‍ തയ്യാറാക്കിയത്. അതിന്റെ പ്ലാനും മറ്റു വിശദാംശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, പീയുഷ് ഗോയല്‍, സുരേഷ് അങ്ങാടി, ശശി തരൂര്‍ എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കേന്ദ്ര ദുരന്ത നിവാരണ സമിതി അംഗങ്ങള്‍ക്കും അയച്ചു കൊടുത്തു. ശുഭ പ്രതീക്ഷകളോടെ കൊച്ചിയിലെ പത്രപ്രവര്‍ത്തക സമൂഹവുമായും പങ്കു വെയ്ക്കപ്പെട്ട ഞങ്ങള്‍ ഈ ആശയം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍.സാധാരണ ഓഫീസ് ജോലിയേക്കാള്‍ വേഗമുള്ളതും, അനായാസവും, ഉത്പാദനക്ഷമവുമായ ഡിജിറ്റല്‍ പഌറ്റ്‌ഫോമിലെ ജോലി ആസ്വദിക്കുകയാണ് നാമെല്ലാം. ദിവസം ചെല്ലുന്തോറും നാം പല പുതിയ കാര്യങ്ങളും പഠിച്ചു കൊണ്ടിരിക്കുകയും എല്ലാ കാര്യങ്ങളേയും വ്യത്യസ്ത രീതിയില്‍ സമീപിച്ചു കൊണ്ടിരിക്കുകയുമാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനോ മറ്റു ജീവികളുടെ ഉള്ളിലല്ലാതെ ജീവിക്കാനോ പറ്റാത്ത ഒരു വൈറസ് കാരണമാണ് ഈ ലോക്ക്ഡൗണ്‍ വേണ്ടി വന്നത്. അതിനെ തുരത്താന്‍ ഒറ്റക്കിരിക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്കു മുന്നിലില്ല. മാറ്റം സാദ്ധ്യമല്ലാത്ത കാര്യങ്ങളെ അതേ പടി സ്വീകരിക്കാനുള്ള മനസ്സും, സാധിക്കുന്നവയെ മാറ്റി എടുക്കാനുള്ള ധൈര്യവും ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ബുദ്ധിയും നമുക്കുണ്ടാകണം.
കോവിഡ് ഭീതി ഉടലെടുക്കുന്നതിനു മുന്‍പേ പരിഹാരമില്ലാത്ത ഇരുപതോളം പ്രശ്‌നങ്ങള്‍ക്ക് നടുവിലായിരുന്നു കേരളത്തിലെ നിര്‍മ്മാണ മേഖല. ഇവ പരിഹരിച്ചെങ്കിലേ കോവിഡ് മൂലമുണ്ടായ പ്രശ്‌നത്തിന് പരിഹാരമാകൂ. ഏകദേശം അറുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പണം മുടക്കിയിരിക്കുന്നത് ഇവയില്‍ പലയിടത്തേയും സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുകയും പലരുടേയും ജോലി നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. ഉപഭോക്താക്കളുടെ നന്മയ്ക്കു വേണ്ടി സൃഷ്ടിച്ച റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി തീരുകയാണിപ്പോള്‍. ഭൂവുടമകള്‍ക്കും, കെട്ടിട നിര്‍മ്മാതാക്കള്‍ക്കും, നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഒരു പോലെ ഹിതകരവും ശക്തവുമായ നിയമങ്ങളും സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഉണ്ടെങ്കിലേ നിര്‍മ്മാണ മേഖല രക്ഷപ്പെടുകയുള്ളൂ.

അവലംബം : ‘കൊ-വീട് ഡെയ്‌സ്’ എന്ന പേരില്‍ ലോക്ക്ഡൗണ്‍ ദിനങ്ങളെ കുറിച്ച് അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി രചിച്ച പുസ്തകം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*