ഗുപ്തസൗന്ദര്യം

ഔചിത്യപൂര്‍ണ്ണമായ സ്‌പേസ് വിന്യാസമാണ് ഈ വീടിന്റെ സവിശേഷത

സ്വകാര്യതയും സ്വാതന്ത്ര്യവും ഒരു പോലെ പ്രതിഫലിപ്പിക്കുന്ന വീട്. സ്വകാര്യതയ്ക്ക് വേണ്ടി സ്വാതന്ത്ര്യം വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. പ്രൗഢവും ധര്‍മ്മങ്ങള്‍ക്കധിഷ്ഠിതവുമായ ഈ വസതി രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റുകളായ മുഹമ്മദ് ജിയാദ്, അഹമ്മദ് തനീം, മുഹമ്മദ് നസീം (3ഡോര്‍ കോണ്‍സെപ്റ്റ്‌സ്, കണ്ണൂര്‍) എന്നിവര്‍ ചേര്‍ന്നാണ്.

സ്‌പേസുകള്‍ക്കെല്ലാം ഔചിത്യവും തനത് ഗുണവും ഉറപ്പാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. അനാവശ്യമായ അലങ്കാരങ്ങള്‍ ഇടങ്ങളെ അലസോരപ്പെടുത്തുന്നേയില്ല.

ലാളിത്യത്തിന്റെ സുഖവും സ്വാസ്ഥ്യവും ഇന്റീരിയറില്‍ അനുഭവിക്കാം. പക്വതയാര്‍ന്നതും സുതാര്യവും ഊര്‍ജ്ജദായകവുമാണ് അകത്തളം.

വൈറ്റ് സോളിഡ് ബോക്‌സ് ആകൃതിയാണ് വീടിന്. ഇരു വശത്തും ഉയര്‍ന്നു നില്‍ക്കുന്ന ഷോവാളിനു പിന്നില്‍ സ്‌പേസിന്റെ യഥാര്‍ത്ഥ വിശാലത തന്നെയാണുള്ളത്.

എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ ഒതുക്കവും ഗുപ്തതയുമാണ് പൊതുവേ അനുഭവപ്പെടുക. കോറിഡോറുകള്‍ പോലെയുള്ള നീണ്ട സ്‌പേസുകളാണ് അകത്തളത്തിലെങ്ങും.

വലിയ ജാലകങ്ങളും ജാളി ഭിത്തികളുമാണ് ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്.

ഫര്‍ണിച്ചര്‍, സ്റ്റെയര്‍കേസ്, ഇന്റീരിയര്‍ എലമെന്റുകള്‍, സീലിങ് എന്നിവിടങ്ങളിലെല്ലാം കൃത്യമായ വീക്ഷണത്തോടെയുള്ള ഡിസൈന്‍ മികവ് കാണാം.

ലാന്‍ഡ്‌സ്‌കേപ്പിന്റെ ഹരിതാഭ ദൃശ്യമാകുന്ന തരത്തിലുള്ള സുതാര്യമായ പാര്‍ട്ടീഷനുകളും പ്രധാന സ്ട്രക്ച്ചറിനൊപ്പം ഇടകലര്‍ന്നു വരുന്നു.

തേക്കു കൊണ്ടാണ് പ്രധാന തടിപ്പണികളെല്ലാം ഒരുക്കിയത്. ഹോളോബ്രിക്കില്‍ ചെയ്ത ജാളി വര്‍ക്കുകളാണ് സ്‌പേസുകളെ ഇണക്കുന്നതില്‍ ശ്രദ്ധേയമായത്.

സീലിങ് വര്‍ക്കുകള്‍ പ്രത്യേകിച്ചില്ല. പൊതു ഇടങ്ങളിലെ എക്‌സ്‌പോസ്ഡ് കോണ്‍ക്രീറ്റ് സീലിങ്ങ് ഇന്റീരിയറിലെ സ്വാഭാവിക ഘടകങ്ങളോട് ചേര്‍ന്ന് പോകുന്നു.

തിളക്കമില്ലാത്ത നാച്വറല്‍ ഫിനിഷ് വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.

സിറ്റൗട്ട്, ഫോര്‍മല്‍-ഫാമിലി ലിവിങ് ഏരിയകള്‍, ബാത്ത് അറ്റാച്ച്ഡായ നാലു കിടപ്പുമുറികള്‍, ബാല്‍ക്കണി, ഔട്ട്‌ഡോര്‍ പാഷ്യോ എന്നിവയാണ് വീട്ടിലെ സ്‌പേസുകള്‍.

FACT FILE

  • Architects : Ar.Ahmad Thaneem, Ar.Muhammed Naseem & Ar.Muhammed Jiyad (3 Dor Concepts, Kannur)
  • Project Type : Residential house
  • Owner : Anasbabu
  • Location : Nilambur
  • Year Of Completion : 2019
  • Area : 2500 Sq.Ft
  • Photography : Rule Of Thirds,Kannoor
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*