മണിപ്ലാന്റ് എങ്ങനെ വളര്‍ത്താം

പരിപാലനം എളുപ്പമായ ചെടികള്‍ ആണ് ഇന്റീരിയറിലേക്ക് തെരഞ്ഞെടുക്കുന്നതെങ്കില്‍ വെള്ള, മഞ്ഞ, ഇളം പച്ച നിറങ്ങളിലുള്ള ഇലകളോടു കൂടിയ വ്യത്യസ്ത തരം മണിപ്ലാന്റുകളായിരിക്കും ഉത്തമം.

ഗോള്‍ഡന്‍ പോത്തോസ്, സില്‍വര്‍ വൈന്‍, ഡെവിള്‍സ് വൈന്‍, ഫിലൊഡെന്‍ഡ്രോം തുടങ്ങിയ വിഭാഗങ്ങള്‍ ഏറെ ജനകീയമാണ്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഗുണങ്ങളെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലെങ്കില്‍ പോലും മണിപ്ലാന്റിന്റെ ഒരു ചൂവടെങ്കിലും വീട്ടകത്ത് വെയ്ക്കുന്ന ശീലം ആളുകള്‍ തുടങ്ങിയിട്ടുണ്ടെന്നത് നല്ല കാര്യമാണ്.

ALSO READ: വിഷാംശം അകറ്റും ചെടികള്‍

അധികം മൂക്കാത്ത മണിപ്ലാന്റാണ് തൈകളാക്കാന്‍ അനുയോജ്യം. നല്ല തണ്ടുകളുടെ മുട്ട് ഉള്‍പ്പെടെ ഒരിഞ്ച് നീളമുള്ള കഷണങ്ങള്‍ റബര്‍ ബാന്‍ഡ് കൊണ്ട് ചുറ്റിക്കെട്ടിയെടുക്കണം. ഗ്ലാസില്‍ ശുദ്ധമായ വെള്ളം നിറച്ച് തണ്ടിന്റെ ചുവടുഭാഗം വരെ മുങ്ങുന്ന വിധം വെയ്ക്കുക. ഇതില്‍ തണ്ടുകള്‍ ഇറക്കിവെയ്ക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ വേരുകള്‍ ഉണ്ടാകുന്നു. നടാന്‍ പാകത്തിന് വേരുകള്‍ ആയാല്‍ റബര്‍ ബാന്‍ഡ് നീക്കി ആവശ്യം പോലെ പറിച്ചുനടാം. കൂടുതല്‍ ചെടികളും മണ്ണിലാണ് സര്‍വ്വസ്വാതന്ത്ര്യത്തോടെ വളരുന്നതെങ്കിലും വെള്ളത്തിലും ഇതേ ഊര്‍ജ്ജത്തോടെ നിലനില്‍ക്കുമെന്നാണ് മണിപ്ലാന്റുകളുടെ പ്രത്യേകത.

ചില്ലു കുപ്പി, ബൗളുകള്‍ എന്നിവ നന്നായി വൃത്തിയാക്കിയ ശേഷം രണ്ടിഞ്ച് വരെ കനത്തില്‍ വെള്ളം നിറച്ച ശേഷം മണിപ്ലാന്റിന്റെ വേരുകള്‍ ഇതിലേക്ക് ഇറക്കിവെയ്ക്കാം. പ്ലാന്റ് നിവര്‍ന്ന് നില്‍ക്കാന്‍ വെള്ളാരങ്കല്ലുകള്‍ ഉപയോഗിക്കാം.

സ്ഥലസൗകര്യമനുസരിച്ച് വീട്ടകത്ത് ക്രമീകരിക്കാം. നല്ല പച്ച നിറത്തിലുള്ള മണിപ്ലാന്റുകള്‍ പ്രകാശം കുറഞ്ഞ സ്ഥാനങ്ങളിലും പച്ചയ്‌ക്കൊപ്പം മഞ്ഞയോ വെള്ളയോ നിറങ്ങളുള്ള മണിപ്ലാന്റുകള്‍ വെയില്‍ കൂടുതല്‍ വരുന്ന ബാല്‍ക്കണി, വരാന്ത പോലെയുള്ള സ്ഥലങ്ങളിലും വെയ്ക്കാം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*