മൈ ഗ്രീന്‍ ക്വാറന്റീന്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത് വീടിന്റെ ഇന്റീരിയറിലെങ്ങും പച്ചപ്പൊരുക്കുകയാണ് മൈ ഗ്രീന്‍ ക്വാറന്റീന്‍ ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്.

വീട്ടിനകത്തു നിന്ന് പുറത്തിറങ്ങാനാകാത്ത ഈ കൊറോണക്കാലം എങ്ങനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചു തരികയാണ് മൈ ഗ്രീന്‍ ക്വാറന്റീന്‍ എന്ന ചലഞ്ചിലൂടെ ചില ആര്‍ക്കിടെക്റ്റുകള്‍.

ആകര്‍ഷകമല്ലാതിരുന്ന വീടിന്റെ മുക്കിലും മൂലയിലുമെല്ലാം ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കി ഇടങ്ങളെ ജീവസുറ്റതാക്കുകയെന്നതാണ് ഈ ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്.

പ്രതീക്ഷയുടെയും ജീവന്റെയും പ്രതീകമാണല്ലോ പച്ചപ്പ്.

ലോകമാകമാനം കോവിഡ്- 19 എന്ന രോഗം ഉയര്‍ത്തിയ പ്രതിസന്ധിയില്‍ പ്രത്യേകിച്ചും. ബാഗ്ലൂര്‍ കേന്ദ്രമായ പ്രമുഖ പ്ലാന്റ – പോട്ട് വില്‍പ്പന സ്ഥാപനമായ സ്റ്റുഡിയോ പലാസോയാണ് ചലഞ്ച് സംഘടിപ്പിച്ചത്.

ആര്‍ക്കിടെക്റ്റുകളായ അഖില്‍ ചന്ദ്രന്‍, മിഥുന്‍ കുമാര്‍ ( സ്‌ക്വയര്‍വണ്‍ സ്റ്റുഡിയോ, വാഴക്കുളം, മൂവാറ്റുപുഴ), യൂനിസ്‌ സാറ ജോജി, അജയ് തോമസ് ( എറണാകുളം) തുടങ്ങിയവര്‍ ഈ ചലഞ്ചില്‍ സജീവമായി പങ്കെടുത്തു കൊണ്ട് സ്വന്തം വീടുകളുടെ ഇന്റീരിയര്‍ ഹരിത സമൃദ്ധമാക്കി.

തൊടുപുഴയിലുള്ള സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലുമാണ് അഖില്‍ ചന്ദ്രന്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഒരുക്കിയത്.

പുതിയവയ്‌ക്കൊപ്പം നേരത്തെയുള്ള ചെടികള്‍ പുനക്രമീകരിച്ചും അകത്തളത്തിന്റെ ഭാവം മാറ്റി.

വ്യത്യസ്തമായ സിങ്കോണിയം ചെടികള്‍, ഇസഡ് പ്ലാന്റ്, ഫിംഗര്‍ പാം, മണി പ്ലാന്റ്, അരീക്ക പാം, ഫേണ്‍, മോണ്‍സ്റ്റീറ ഡെലിസിയോസ്, കാക്റ്റസ്, ആമസോണ്‍ സ്വോഡ് പ്ലാന്റ്, മോണ്‍സ്റ്റീറ ഒബഌക്ക, സ്‌പൈഡര്‍ പ്ലാന്റ് എന്നിവയാണ് ഈ രണ്ടു വീടുകളിലും ഉള്‍ക്കൊള്ളിച്ചത്.

ലക്കി ബാംബൂ, സിങ്കോണിയം, വ്യത്യസ്തമായ മണിപ്ലാന്റുകള്‍, എലഫെന്റ് ബുഷ്, ഇസഡ് പ്ലാന്റ്, റെഡ് ഐസടണ്‍ ക്രോട്ടണ്‍, അലോക്കേഷ്യ പ്ലാന്റിന്റെ വകഭേദങ്ങള്‍, മോണ്‍സ്റ്റീറ ചെടികള്‍ എന്നിവയാണ് യൂനിസ്‌ സാറയും അജയ് തോമസും വൈറ്റിലയിലെ തങ്ങളുടെ വീട്ടിന്റെ ഇന്റീരിയര്‍ ഒരുക്കാന്‍ തെരഞ്ഞെടുത്തത്.

ഫോട്ടോകള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റുകളായ അഖില്‍ ചന്ദ്രന്‍, മിഥുന്‍ കുമാര്‍ ( സ്‌ക്വയര്‍വണ്‍ സ്റ്റുഡിയോ, വാഴക്കുളം, മൂവാറ്റുപുഴ)

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*