വിഷാംശം അകറ്റും ചെടികള്‍

ഫോട്ടോ കടപ്പാട്: ആര്‍ക്കിടെക്റ്റ് ലിജോ & ആര്‍ക്കിടെക്റ്റ് റെനി ലിജോ

വിഷവാതകങ്ങള്‍ വലിച്ചെടുക്കുന്ന ഒട്ടേറെ ചെടികളുണ്ട്. എന്നാല്‍ ചില പ്ലാന്റുകള്‍ പ്രത്യേക വാതകങ്ങളെ മാത്രം ശുദ്ധീകരിക്കുന്നതില്‍ പേരുകേട്ടവരാണ്. അമോണിയയെ വലിച്ചെടുക്കാന്‍ പ്രത്യേക കഴിവുള്ളതാണ് കാഴ്ചയിലും മനോഹരമായ പീസ് ലില്ലി.

ഫോട്ടോ കടപ്പാട്: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് മിറിയ ബിജു ഐസക്ക്, ആര്‍ക്കിടെക്റ്റ് അഭിജിത്ത്.

ലക്കി പ്ലാന്റായി കണക്കാക്കുന്ന ഇന്‍ഡോര്‍ ബാംബൂ ആകട്ടെ പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, പെയിന്റ് എന്നിവയിലെ ഫോര്‍മല്‍ഡഹൈഡിനെ ശുദ്ധീകരിക്കാന്‍ പ്രത്യേക കഴിവുള്ളതാണ്.

ALSO READ: വീട്ടില്‍ നിറയട്ടെ പച്ചപ്പ്

ഫോട്ടോ കടപ്പാട്: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് മിറിയ ബിജു ഐസക്ക്, ആര്‍ക്കിടെക്റ്റ് അഭിജിത്ത്.

ഔഷധ ഗുണങ്ങള്‍ ഒട്ടേറെയുള്ള മിറാക്കിള്‍ പ്ലാന്റ് എന്ന് വിശേഷിപ്പിക്കാവുന്ന അലോവേരയ്ക്ക് അകത്തളത്തിലെ രാസഘടകങ്ങളുടെ സാനിധ്യം തിരിച്ചറിയാനുള്ള കഴിവുണ്ട്. മുറിയില്‍ രാസ പദാര്‍ത്ഥങ്ങളുണ്ടെങ്കില്‍ ഇവയുടെ ഇലകള്‍ ബ്രൗണ്‍ നിറമായി മുന്നറിയിപ്പ് തരുന്നു.

RELATED PROJECT: നന്നായി ഉറങ്ങാന്‍ സ്‌നേക്ക് പ്ലാന്റ്

ഫോട്ടോ കടപ്പാട്: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് മിറിയ ബിജു ഐസക്ക്, ആര്‍ക്കിടെക്റ്റ് അഭിജിത്ത്.

അരീക്ക പാം, സ്‌പൈഡര്‍ പ്ലാന്റ് എന്നിവ ബെന്‍സീന്‍, ഫോര്‍മല്‍ഡഹൈഡ്, ട്രൈക്ലോറോ എത്‌ലിന്‍ എന്നീ രാസവസ്തുക്കളെ നീക്കം ചെയ്യാന്‍ ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലേഡീ പാം നട്ടാല്‍ വായുവിലുള്ള അമോണിയ, സൈലിന്‍ തുടങ്ങിയ വിഷാംശങ്ങളെ പടിക്ക് പുറത്താക്കാം.

തുടരും…

മണിപ്ലാന്റ് എങ്ങനെ വളര്‍ത്താം
പരിപാലനം എളുപ്പമായ ചെടികള്‍ ആണ് ഇന്റീരിയറിലേക്ക് തെരഞ്ഞെടുക്കുന്നതെങ്കില്‍ …..

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*