സ്വകാര്യതയല്ല, സുതാര്യത

തുറന്നതും സുതാര്യവുമായ വര്‍ക്കിങ് സ്റ്റേഷനുകളാണ്
ഇവിടുത്തെ പ്രത്യേകത


ആര്‍ക്കിടെക്റ്റ് സബീല ഹാരിസ്

സുതാര്യതയും പ്രൗഢിയും കൈകോര്‍ക്കുന്ന ഓഫീസ്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്ന പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്തമായി തുറന്നതും സുതാര്യവുമായ വര്‍ക്കിങ് സ്റ്റേഷനുകളാണ് ഇവിടുത്തെ പ്രത്യേകത. കൊച്ചിയില്‍ ഇന്‍ഡസ് മോട്ടേഴ്‌സിന് വേണ്ടി 6244 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയ കോര്‍പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റ് സബീല ഹാരിസാണ്.

നാല് നിലകളിലായുള്ള ഇന്‍ഡസ്‌മോട്ടേഴ്‌സ് ഓഫീസിന്റെ രണ്ട്, മൂന്ന് നിലകളാണ് കോര്‍പ്പറേറ്റ് ഓഫീസായി മാറ്റിയിരിക്കുന്നത്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ളോറുകള്‍ ഷോറൂമുകളാണ്. ഓരോരുത്തരുടെയും പദവിയ്ക്കും അധികാരത്തിനും അനുസൃതമായി വര്‍ക്ക് സ്റ്റേഷനുകള്‍ ഡിസൈന്‍ ചെയ്തതാണ് പ്രധാന സവിശേഷത.

രണ്ടാം നിലയിലാണ് ഓപ്പണ്‍ വര്‍ക്ക് സ്റ്റേഷനുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റാഫിനു വേണ്ടിയും ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹെഡിനു വേണ്ടിയും പ്രത്യേകം വര്‍ക്കുസ്റ്റേഷനുകളാണ് ഇവിടെയുള്ളത്.

ഡിപ്പാര്‍ട്ട്‌മെന്റല്‍ തലവന്‍മാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ മീറ്റിങ് വിളിക്കാന്‍ രണ്ട് മീറ്റിങ്ങ് റൂമുകളും ഒരുക്കി. കാബിന്‍ രീതി ഒഴിവാക്കി ഓപ്പണ്‍ മട്ടിലാണ് വര്‍ക്ക്‌സ്‌റ്റേഷനുകള്‍ ചെയ്തത്.

നിലവിലെ കെട്ടിടം ഒരു ഭാഗം മുഴുവന്‍ ഗ്ലാസ് വാള്‍ ആയിരുന്നു. ഇതിന് തുടര്‍ച്ച കിട്ടാനാണ് പാര്‍ട്ടീഷന്‍ ആവശ്യമായ ഇടങ്ങളില്‍ ഗ്ലാസ് തന്നെ ഉപയോഗിച്ചത്. ഫ്രെയ്മുകളായി നല്‍കിയത് ബ്ലാക്ക് ഫിനിഷില്‍ ഉള്ള അലൂമിനിയമാണ്.

ബ്ലാക്ക് നിറത്തിലുള്ള ഓഫീസ് ചെയറുകളാണ് ക്രമീകരിച്ചത്. പ്ലൈവുഡ് കൊണ്ട് ടേബിളും വാഡ്രോബുകളും ഒരുക്കി. വര്‍ക്ക് സ്‌റ്റേഷനുകളുടെ റസ്റ്റിക്ക് ലുക്കിന് പ്രധാന കാരണമായത് ബ്രിക്ക് നാച്വറല്‍ ക്ലാഡിങ്ങാണ്.

ഈ ഏരിയയില്‍ ഫ്‌ളോറിങ്ങിന് ഗ്രേ വിട്രിഫൈഡ് ടൈല്‍ തെരഞ്ഞെടുത്തു. അക്കൗണ്ട് ഓഫീസും, ഫയല്‍ സ്റ്റോറേജ് ഏരിയയും മാത്രമാണ് ഈ ഫ്‌ളോറില്‍ ഓപ്പണ്‍ രീതിയില്‍ അല്ലാതെ പ്രത്യേകമായി ചെയ്തത്.
മൂന്നാമത്തെ ഫ്‌ളോറില്‍ ഉയര്‍ന്ന പദവിയുള്ളവര്‍ക്കു വേണ്ടിയുള്ള ഓഫീസുകളാണ്. രണ്ട് വീതം സി.ഇ.ഒ, സി.ജി. എം കാബിനുകള്‍. ആറു ജനറല്‍ മാനേജര്‍ കാബിനുകള്‍, ഒരു എം.ഡി കാബിന്‍, സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ ഒരു വര്‍ക്ക് സ്‌റ്റേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ മീറ്റിങ് റൂം, ഒരു കോണ്‍ഫറന്‍സ് റൂം എന്നിവയാണ് ഏരിയകള്‍.

രണ്ടു ഫ്‌ളോറുകളിലും റിസപ്ഷന്‍ ഏരിയ ഉള്‍ക്കൊള്ളിച്ചു. മൂന്നാം നിലയിലെ ഓഫീസുകള്‍ക്ക് വുഡന്‍ ഫ്‌ളോറിങ്ങാണ് നല്‍കിയത്. വര്‍ക്കിങ് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാവുന്ന വിധം പാര്‍ട്ടീഷനുകള്‍ മാറ്റി ക്രമീകരിക്കാനാകും.

സീലിങ് വര്‍ക്കുകളും വാള്‍ ഹൈലൈറ്റും റിസപ്ഷന്‍ ഏരിയയില്‍ മാത്രം. സ്‌പോട്ട് ലൈറ്റുകളാണ് വെളിച്ചത്തിന്റെ സ്രോതസ്. കൃത്രിമ ചെടികളുടെ സാനിധ്യമാണ് ഇന്റീരിയറിലെ ഏക അലങ്കാരം.

Project Facts

  • Architect: Ar.Sabeela Haris, Calicut
  • Project Type : Commercial Interior
  • Owner : Indus Motors, Thevara
  • Location : Thevara, Ernakulam
  • Year Of Completion : 2018
  • Area : 6244 Sq.Ft
  • Photography : Ajeeb Komachi
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*