Ar Ramesh Tharakan

രമേഷ് ജെ തരകന്‍ @ 70

ഈ പ്രത്യേകപതിപ്പിലൂടെ ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയും അങ്ങേയറ്റം സംസ്കാരസമ്പന്നനുമായ രമേഷ്.ജെ.തരകന്‍റെ ജീവിതവും അദ്ദേഹം പിന്നിട്ട വഴികളും ആഘോഷിക്കുകയാണ് ഞങ്ങള്‍. ജൂനിയറുകളും അസോസിയേറ്റുകളും എന്ന നിലയ്ക്കു ഡിസൈന്‍ കമ്പൈനിലെ കാലഘട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ട് പതിറ്റാണ്ടിലേറെ കഴിഞ്ഞു എങ്കിലും പൂര്‍വ വിദ്യാര്‍ത്ഥികള്‍ അധ്യാപകരും സഹപാഠികളുമായുള്ള ബന്ധം സൂക്ഷിക്കുന്നത് പോലെ ഞങ്ങളെല്ലാവരും ഇന്നും […]

Architect Ramesh J Tharakan turns 70
Ar Ramesh Tharakan

ഇത് രമേഷ് തരകന്‍ സ്കൂള്‍

തിരുവിതാംകൂര്‍ രാജഭരണകാലത്ത് കൊല്ലിനും കൊലയ്ക്കും വരെ അധികാരമുണ്ടായിരുന്ന കരം പിരിക്കാനും നീതി നടപ്പാക്കാനും ചുമതലക്കാരായിരുന്ന പുരാതന കുടുംബമാണ് എഴുപുന്നയിലെ പാറായില്‍ തരകന്‍ കുടുംബം. ഈ കുടുംബത്തിലെ അംഗമായിട്ടാണ് 1949 ജൂണ്‍ 20ന് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍റെ ജനനം. 1970 ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം രമേഷിന്‍റെ പിതാവ് […]

ARCHITECTURE

ഫ്ളൂയിഡ് ഹൗസ്

ഫ്ളോട്ടിങ് എന്ന ദൃശ്യാനുഭവം പകരുന്ന വിധം പരന്നു കിടക്കുന്ന വീടിനെ എടുപ്പുള്ളതാക്കുന്നത് അതിന്‍റെ എലിവേഷനു സ്വീകരിച്ചിട്ടുള്ള മഞ്ഞ, വെള്ള നിറങ്ങളും ചാരനിറമാര്‍ന്ന ക്ലാഡിങ്ങുമാണ്. ഫ്ളൂയിഡ് ഹൗസ് എന്നാണ് ആര്‍ക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ഒരു വീട് എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലുണ്ടാകാനിടയുള്ള രൂപഭാവങ്ങളെ പൊളിച്ചെഴുതുന്ന ഒരു ഡിസൈന്‍ നയം. […]

ARCHITECTURE

ഗൃഹവാസ്തുകലയുടെ പുതിയ മാനങ്ങള്‍

തനിക്കറിയാവുന്ന ലോകോത്തര ആര്‍ക്കിടെക്ചര്‍ അനുഭവങ്ങള്‍ക്ക് രമേഷ് തരകന്‍ ജീവന്‍ നല്‍കിയത് താന്‍ ഡിസൈന്‍ ചെയ്ത ഭവനങ്ങളിലാണ്. അദ്ദേഹം തന്‍റെ കരിയറില്‍ സ്വകാര്യവസതികള്‍ തുടര്‍ച്ചയായി രൂപകല്‍പ്പന ചെയ്തിരുന്നു. ദീര്‍ഘദര്‍ശിത്വത്തോടെ ആണ് അദ്ദേഹം അവയെല്ലാം നിര്‍വഹിച്ചത്. ആധുനിക വാസ്തുകല പരിശീലിച്ചതിനു ശേഷം കേരളത്തില്‍ പ്രാക്റ്റീസ് ചെയ്യാനാരംഭിച്ച ആദ്യത്തെ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ […]

PRODUCTS & NEWS

ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ 9-ാം വര്‍ഷത്തില്‍

ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍ ഒന്‍പതാം പ്രവൃത്തി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡിന്‍റെ സാരഥ്യത്തില്‍, പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡിന്‍റെയും അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കിറ്റ്കോ-അസോചാം കണ്‍സോര്‍ഷ്യത്തിന്‍റെ അംഗീകാരമുള്ള ഇന്‍റീരിയര്‍ ഡിസൈന്‍ […]

Ar Ramesh Tharakan

പൈതൃക സംരക്ഷണ നിര്‍മ്മാണത്തിന്‍റെ നള്‍വഴികള്‍

ഒരു ഉറച്ച ആധുനികവാദിയായാണ് രമേഷ് തരകന്‍ ഡല്‍ഹി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. എന്നാല്‍ തന്‍റെ ഇരുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള തറവാടും അതിന്‍റെ മുക്കും മൂലയും തടി കൊണ്ടുള്ള പണികളും ഇരുട്ടു നിറഞ്ഞ മുറികളുമെല്ലാം അദ്ദേഹത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നവയാണ്. 1987ല്‍ രമേഷ് തരകന്‍ […]

SAMAKAALIKAM

തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍

ജലാശയങ്ങള്‍ അനവധിയുള്ള കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാന്‍ ആകാതെ, ഭവനം നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുണ്ടിവിടെ. – അഡ്വ. ഷെറി ജെ തോമസ്, കേരള ഹൈക്കോടതി കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങള്‍ അല്ല; പക്ഷെ രണ്ടു […]

COMMERCIAL

ഇന്‍ഡസ്ട്രിയല്‍ തീം

മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീമാണ് കോഫീഷോപ്പിന് സമകാലീന ഡിസൈന്‍ ചേരുവകള്‍ ചേര്‍ത്ത് ലളിതമായി ഒരുക്കിയ ഈ ബേക്കറി കം കോഫീഷോപ്പിന്‍റെ പ്രത്യേകത മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീം ആണ്. വെര്‍ട്ടിക്കല്‍ ലൂവറുകളും സീലിങ് പര്‍ഗോളയും പ്രധാന ഡിസൈന്‍ എലമെന്‍റ്. ബേക്കറി- കോഫീ ഷോപ്പ് ഏരിയകള്‍ക്ക് പുറമേ സ്റ്റോറും യൂട്ടിലിറ്റി […]

BUDGET HOME

21 ലക്ഷത്തിന് ജാലി ഹൗസ്

ചുറ്റുപാടുകളുടെ പ്രത്യേകതയും പ്ലോട്ടിന്‍റെ പരിമിതിയും എല്ലാം കണക്കിലെടുത്ത് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന, നല്ല വായുസഞ്ചാരമുള്ള, സുസ്ഥിരവാസ്തുകലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വീടു തീര്‍ത്തെടുത്തത് വെറും 21 ലക്ഷത്തിനാണ്. വെറും 4.5 സെന്‍റിന്‍റെ പ്ലോട്ട്. അതിന്‍റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ രണ്ടു വഴികള്‍ കടന്നു പോകുന്നു. ഇരുവഴികളുടെയും ഇടയില്‍ ഒരു കോര്‍ണര്‍ […]

PRODUCTS & NEWS

ചോര്‍ച്ചയ്ക്ക് ശാശ്വത പരിഹാരവുമായി മന്‍ഹ ട്രേഡിങ്

ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സജീവമായ അഡ്ഹെസിവ് നിര്‍മ്മാണ കമ്പനിയാണ് ഗ്രീന്‍ടെക്ക്. കോട്ടയം ആസ്ഥാനമായ മന്‍ഹ ട്രേഡിങ് കമ്പനിയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ജീഫിക്സ് IR വാട്ടര്‍ പ്രൂഫ്, ജീഫിക്സ് IR ടു കോംബോ വാട്ടര്‍പ്രൂഫ്, ടൈല്‍ ഗ്ലൂ, മാര്‍ബിള്‍ ഗ്ലൂ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. […]