SAMAKAALIKAM

കോവിഡാനന്തരം

പ്രൊഫ. കെ. നാരായണന്‍ കോവിഡാനന്തര ലോകത്തെ അടിസ്ഥാന പ്രശ്‌നം ജനത്തിന്റെ കൈവശം പണമുണ്ടാകില്ല എന്നതു തന്നെയാണ്. ആരോഗ്യപരിപാലനത്തിനാവും മുന്തിയ പരിഗണന. ജീവന്‍ നിലനിര്‍ത്തുന്നതിനും, പരിപാലിക്കുന്നതിനും ആവുമല്ലോ കൂടുതല്‍ പ്രാധാന്യം. വ്യക്തികള്‍, നിര്‍മ്മാണ പരിപാടികളിലേയ്ക്ക് കടക്കുന്നത് വൈകും. കോവിഡ്-19 ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയെ ഏറെക്കുറെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിലെ […]

SAMAKAALIKAM

ഗൃഹനിര്‍മ്മാണത്തിന് പ്രാധാന്യമേറും

രാജ്യത്തിന്റെ സ്ഥിതി തൃപ്തികരമാണെങ്കില്‍ ആര്‍ക്കിടെക്റ്റുകളുടെ നിലയും ഭദ്രമായിരിക്കും. അതായത് അതാത് രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകളുടെ അവസ്ഥയാണ് ഏതൊരു രാജ്യത്തിന്റെയും പുരോഗതി വിലയിരുത്താനുള്ള മാനദണ്ഡം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണമാണ് ഏറ്റവും പ്രധാനം. നിക്ഷേപങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. സമ്പദ് വ്യവസ്ഥ തകര്‍ന്നടിയാതിരിക്കാന്‍ […]

SAMAKAALIKAM

പുതിയ യാത്രയ്ക്ക് തുടക്കമാകട്ടെ

നിര്‍മ്മാണ മേഖല അതികഠിനമായ രീതികളില്‍ കൂടി നീങ്ങുമെന്നതില്‍ സംശയമില്ല. ദേശീയ അന്തര്‍ദേശീയ മേഖലകളില്‍ ഇതിന്റെ തിരിച്ചടി ഉണ്ടാവും എന്നുള്ള ബോധത്തോടു കൂടി തന്നെ വേണം നാം ഇതിനെ നോക്കിക്കാണുവാന്‍. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ പറയട്ടെ, ഇത്രയും കരാളമായ സമാനതകളില്ലാത്ത ഒരു അരക്ഷിതത്വത്തില്‍ക്കൂടി ഇതിനു മുമ്പ് കടന്നു പോയിട്ടില്ല. […]

SAMAKAALIKAM

നിലനില്‍പ്പിനുതകുന്ന ഏഴിന പദ്ധതി

ലോകമെമ്പാടുമുള്ള ആര്‍ക്കിടെക്റ്റുകളുടെ ഓഫീസുകള്‍ ഇനിയൊരിക്കലും പഴയതുപോലെ ആവില്ല. പ്രൊഫഷണല്‍ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നെങ്കിലേ കൊറോണക്കാലത്തിനുശേഷം ആര്‍ക്കിടെക്റ്റുകള്‍ക്ക് നിലനില്‍ക്കാനാവൂ. ഇതിനായി ഞാന്‍ ഒരു ഏഴിന പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഒന്നാമതായി, ഓഫീസ് സ്റ്റാഫുകളുടെ എണ്ണം കുറച്ചും ഓഫീസ് ചെറുതാക്കിയും ചെലവിനെ വരുതിയിലാക്കാന്‍ ഏവര്‍ക്കും കഴിയണം. ഉത്തരവാദിത്വ ബോധവും ഉല്പ്പാദനക്ഷമതയും കൂട്ടാനായി […]

PRODUCTS & NEWS

ലോകത്തെവിടെയിരുന്നും ഇന്റീരിയര്‍ ഡിസൈനിങ് ഓണ്‍ലൈനായി പഠിക്കാം

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അഭിരുചിയുള്ളവര്‍ക്കുമായി ഇന്റീരിയര്‍ ഡിസൈനിങ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നു. കൊച്ചിയിലെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ ‘ഫണ്ടമെന്റല്‍സ് ഓഫ് പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനിങ്’ എന്ന പേരില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂന്നാം ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ ചുരുങ്ങിയത് […]

INTERIOR

അലങ്കാരമല്ല ആവശ്യം

സ്‌പേസുകളെ ആകര്‍ഷകമാക്കാന്‍ മാത്രമല്ല നല്ല അന്തരീക്ഷവും തണുപ്പുമെല്ലാം അകത്തളത്തില്‍ ഉറപ്പാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാലത്തിന്റെ ആവശ്യം തന്നെയാണ് ഇന്ന്. ദിനംപ്രതി ചൂടുകൂടുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. വേരു പിടിപ്പിക്കാനും വളര്‍ത്താനും സമയക്കുറവ് കൊണ്ട് കഴിയുന്നില്ലെങ്കില്‍ പോലും ചട്ടികളില്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് വെച്ച ഏതാനും ചുവട് ചെടികളെങ്കിലും വാങ്ങി ക്രമീകരിച്ച് നമ്മുടെ […]

INTERIOR

നടുമുറ്റങ്ങള്‍ പാഴാക്കല്ലേ

കുളവാഴകളും ആമ്പലും ജലസസ്യങ്ങളും ഉള്‍ക്കൊള്ളുന്ന ചെറിയ കുളം ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡിന്റെ ഭാഗമായോ അല്ലെങ്കില്‍ ഉചിതമായ കോമണ്‍ ഏരിയകളിലോ ഉള്‍പ്പെടുത്താം. നിശ്ചിത ഇടവേളകളില്‍ വെള്ളം മാറ്റാനുള്ള സംവിധാനം ഉണ്ടാകണമെന്നു മാത്രം. അലങ്കാരമത്സ്യങ്ങളെ വളര്‍ത്താനും ഈ കുളം ഉപയോഗിക്കാം. സ്‌കൈലിറ്റ് ഏരിയ എന്ന രീതിയില്‍ ഒരുക്കുന്ന നടുമുറ്റങ്ങള്‍ പച്ചപ്പൊരുക്കാന്‍ ഏറ്റവും അനുയോജ്യമാണ്. […]

INTERIOR

മൈക്രോഗ്രീന്‍

പച്ചപ്പും അലങ്കാരവും അതിനുപരി കാലത്തിന്റെ ആവശ്യവുമായ മൈക്രോഗ്രീന്‍ എന്ന ആശയത്തിന് പ്രചാരമേറുകയാണ്. ഇന്റീരിയറില്‍ അത്യാവശ്യം പ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ ട്രേകളിലും പരന്ന ചട്ടികളിലും ബൗളുകളിലും ഒരുക്കിയ നടീല്‍ മിശ്രിതത്തില്‍ പാകുന്ന വിത്തുകള്‍ മുളച്ച് ഇല നാമ്പിടുന്നതോടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. ബ്രോക്കോളി, കാബേജ്, കെയ്ല്‍, ലെറ്റുസ്, കടുക്, മുളങ്കി, […]

INTERIOR

കിച്ചനുമാകാം പച്ചപ്പ്

പച്ചപ്പൊരുക്കേണ്ടത് അടുക്കളയില്‍ ആണെങ്കില്‍ ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കാം. കറിവേപ്പില, മിന്റ്, തുളസി, മല്ലിയില, പനികൂര്‍ക്ക, ഉള്ളിതണ്ട്, പുതിന, കാന്താരി, പച്ചമുളക് തുടങ്ങിയ ചെടികള്‍ ചട്ടികളില്‍ വെയ്ക്കാം. എടുത്തുമാറ്റാനാകുന്ന കളിമണ്‍ ചട്ടികള്‍ ആണെങ്കില്‍ ഇടയ്ക്ക് പ്രകാശം ഉള്ളിടത്തേക്ക് മാറ്റി വെയ്ക്കാനും പിന്നീട് തിരിച്ചെടുത്തു വെയ്ക്കാനും സാധിക്കും. വര്‍ക്കേരിയയോട് ചേര്‍ന്ന് […]

INTERIOR

ബാല്‍ക്കണിയ്ക്കും റൂഫിനും തണുപ്പേകാം

റൂഫിലും ബാല്‍ക്കണിയിലും ഹരിതഭംഗിയ്ക്ക് പുറമേ പച്ചപ്പിന്റെ കവചവും ഒരുക്കുന്നു. സ്‌നേക്ക് പ്ലാന്റ്, ആന്തൂറിയം, ഓര്‍ക്കിഡ്, സാന്‍സിബാര്‍ പ്ലാന്റ്, ബോഗേന്‍വില്ല ഗാര്‍ഡന്‍ പാമുകള്‍, കറ്റാര്‍വാഴ എന്നിവ ഉള്‍പ്പെടുത്താം. പാഷന്‍ഫ്രൂട്ട് പോലെയുള്ള വള്ളിച്ചെടികള്‍ പടര്‍ത്തിയാല്‍ ഫലവും തണലും ഒരു പോലെ ലഭിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഹാങ്ങിങ് ഗാര്‍ഡന്‍ രീതികള്‍ ഇവിടെയും പരീക്ഷിക്കാം. […]