മുഴുവന്‍ 30 ലക്ഷത്തിന്

കന്‍റംപ്രറി കൊളോണിയല്‍ ശൈലികള്‍ സമന്വയിപ്പിച്ചൊരുക്കിയ വീടാണിത്.

റോഡ് ലെവലില്‍ നിന്ന് ഒന്നര അടി താഴ്ന്നു നില്‍ക്കുന്ന പ്ലോട്ടില്‍ കന്‍റംപ്രറി കൊളോണിയല്‍ ശൈലികള്‍ സമന്വയിപ്പിച്ചൊരുക്കിയ വീടാണിത്.

ഡിസൈനറായ ബിന്‍ഷാദ് വി അലിയും എഞ്ചിനീയറായ സലാം കെ.ബി.യുമാണ് (നേച്ചര്‍ ഡിസൈന്‍.ഇന്‍ എറണാകുളം) മിതത്വത്തിലൂന്നി ഇവിടം രൂപകല്‍പ്പന ചെയ്തത്.

ഡിസൈനറായ ബിന്‍ഷാദ് വി അലിയും എഞ്ചിനീയറായ സലാം കെ.ബി.യും (നേച്ചര്‍ ഡിസൈന്‍.ഇന്‍ എറണാകുളം).

കുറഞ്ഞ ചെലവില്‍ അത്യാവശ്യം അലങ്കാരവേലകള്‍ ചെയ്ത തുറസ്സായ നയം പിന്തുടരുന്ന വീട് ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സിവില്‍ എഞ്ചിനീയറായ വീട്ടുടമ ശില്‍പ്പികളെ സമീപിച്ചത്.

RELATED READING ;സ്വകാര്യത നല്‍കും വീട്

മുകള്‍നിലയിലെ കിടപ്പുമുറിക്കനുബന്ധമായുള്ള ബാല്‍ക്കണിയുടേയും, ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഡബിള്‍ ഹൈറ്റ് സീലിങ്ങിലേയും ചെരിവുള്ള മേല്‍ക്കൂരകളും, ജിഐ പൈപ്പ് വര്‍ക്കുകളുമാണ് എലിവേഷനിലെ പ്രധാന ഡിസൈന്‍ എലമെന്‍റുകള്‍.

പൂമുഖത്തൂണുകള്‍ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് കം ഡൈനിങ്, അപ്പര്‍ ലിവിങ്, കിച്ചന്‍, ഇരുനിലകളിലായി മൂന്നു കിടപ്പുമുറികള്‍, കോമണ്‍ ബാത്റൂം, യൂട്ടിലിറ്റി ഏരിയ എന്നിവയാണ് ഇവിടെ ഉള്ളത്.

മറൈന്‍ പ്ലൈവുഡില്‍ തീര്‍ത്ത ടിവി യൂണിറ്റ് കം ക്യൂരിയോസ് മൊഡ്യൂളാണ് ഇരുലിവിങ്ങുകള്‍ക്കുമിടയില്‍ വിഭജനം തീര്‍ക്കുന്നത്.

RELATED READING: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

മൂന്ന് ലിവിങ് ഏരിയകളിലും ഡൈനിങ്ങിലും ജിപ്സം സീലിങ് ചെയ്ത് സ്പോട്ട് ലൈറ്റിട്ടതും കിച്ചന്‍റെ കവാടത്തിലുള്ള ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനു മുകളില്‍ ഹാങ്ങിങ് ലൈറ്റ് നല്‍കിയതും എടുത്തു പറയത്തക്കതാണ്.

സ്റ്റോറേജ് യൂണിറ്റിനൊപ്പം നിഷുകളും നല്‍കി ബ്ലാക്ക് ഗ്രനൈറ്റ് പടവുകളുള്ള ഗോവണിയുടെ ചുവട് ക്രിയാത്മകമായി വിനിയോഗിച്ചു. തേക്കിന്‍ തടിയും, ഗ്ലാസും, ജിഐ പൈപ്പുമാണ് ഗോവണിയുടെ കൈവരി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്.

മൈല്‍ഡ് സ്റ്റീല്‍ ട്യൂബൂം, വെനീറും കൊണ്ടുള്ള സെമി പാര്‍ട്ടീഷനാണ് ഫാമിലി ലിവിങ്ങിനു പിന്നിലുള്ള വാഷ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കുന്നത്.

ബ്രേക്ക് ഫാസ്റ്റ് സൗകര്യത്തോടെയുള്ള څഘ’ ഷേപ്പ് കിച്ചന്‍ തുറസ്സായ നയത്തിലാണ്. ഈ ഏരിയയില്‍ ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പും, വാള്‍ടൈല്‍ ഒട്ടിച്ച ഭിത്തിയും മറൈന്‍ പ്ലൈവുഡില്‍ തീര്‍ത്ത് ലാമിനേറ്റ് ഫിനിഷ് നല്‍കിയ കബോര്‍ഡുകളുമാണ് ഉള്ളത്.

ഹുഡും ഹോബും പരമാവധി പുള്‍ഔട്ട് ക്യാബിനറ്റുകളും ഇവിടെ ഉള്‍പ്പെടുത്തിയത് എടുത്തു പറയത്തക്കതാണ്. ഉപയുക്തത ആധാരമാക്കിയ ഒരുക്കങ്ങളേ കിടപ്പുമുറികളിലുള്ളൂ.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

റോഡ് ലെവലില്‍ നിന്ന് ഒന്നരയടി താഴ്ന്നു കിടന്ന പ്ലോട്ട് മണ്ണിട്ട് നികത്തി കരിങ്കല്ലുകൊണ്ട് അടിത്തറയും ചെങ്കല്ലുകൊണ്ട് ഭിത്തിയും കെട്ടി. മുന്‍മുറ്റമൊരുക്കാന്‍ ബേബിമെറ്റലും ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു.

തേക്കിന്‍തടിയില്‍ തീര്‍ത്ത പൂമുഖ വാതിലിനും മറൈന്‍ പ്ലൈവുഡില്‍ ചെയ്ത അലങ്കാരവേലകള്‍ക്കും മെലാമിന്‍ ഫിനിഷ് ആണ് നല്‍കിയത്. പ്ലാവിന്‍ തടികൊണ്ട് ജനവാതിലുകളുടെ ചട്ടക്കൂടും നിര്‍മ്മിച്ചു.

ഇതിനു പുറമേ ഉള്‍ഭാഗത്ത് റെഡിമെയ്ഡ് ഡോറുകള്‍ ഘടിപ്പിച്ചതും പൂമുഖത്തൊഴികെയുള്ള ജനവാതിലുകള്‍ക്ക് പിയു പെയിന്‍റ് ഫിനിഷ് നല്‍കിയതും ചെലവ് ചുരുക്കാന്‍ സഹായിച്ചു.

YOU MAY LIKE: കായലരികത്ത്‌

അകത്തളത്തിലുടനീളം റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ വിന്യസിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. ബ്രാന്‍ഡ്അല്ലെങ്കില്‍ പോലും ഉത്തമനിലവാരം പുലര്‍ത്തുന്ന നിര്‍മ്മാണ സാമഗ്രികള്‍ മൊത്ത വിതരണക്കാരില്‍ നിന്ന് വാങ്ങിയത് നിര്‍മ്മാണച്ചെലവ് കുത്തനെ കുറച്ചു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ആസൂത്രണമികവും നിര്‍മ്മാണ ജോലികളുടെ കൃത്യമായ മേല്‍നോട്ടവും 30 ലക്ഷം രൂപ ചെലവില്‍ കേവലം പത്തുമാസക്കാലയളവില്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമായി.

Project Highlights

  • Designer: Binshad V Ali (Nature Design.In Architecture. Interior. Landscaping, Muvattupuzha, Ernakulam)
  • Project Type: Residential house
  • Owner: Mahin Yusaf
  • Location: Oravakkuzhi, Muvattupuzha
  • Year of Completion: 2019
  • Area: 1894 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*