ഇത് രമേഷ് തരകന്‍ സ്‌കൂള്‍

Architect Ramesh J Tharakan turns 70

തിരുവിതാംകൂര്‍ രാജഭരണകാലത്ത് കൊല്ലിനും കൊലയ്ക്കും വരെ അധികാരമുണ്ടായിരുന്ന കരം പിരിക്കാനും നീതി നടപ്പാക്കാനും ചുമതലക്കാരായിരുന്ന പുരാതന കുടുംബമാണ് എഴുപുന്നയിലെ പാറായില്‍ തരകന്‍ കുടുംബം.

ഈ കുടുംബത്തിലെ അംഗമായിട്ടാണ് 1949 ജൂണ്‍ 20ന് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്റെ ജനനം.

1970ലെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം രമേഷിന്റെ പിതാവ് ജോണ്‍ തരകന് നഷ്ടമായത് ഏക്കറുകണക്കിന് ഭൂമിയാണ്. അങ്ങനെയാണ് സീഫുഡ് കയറ്റുമതി വ്യാപാരരംഗത്തേക്ക് ഇവരുടെ കുടുംബം തിരിയുന്നത്.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ്ങില്‍ നിന്ന് ബിആര്‍ക്ക് ബിരുദം നേടിയ രമേഷിന് 1970കളുടെ തുടക്കത്തില്‍ കേരളത്തിലേക്ക് തിരിച്ചു വരേണ്ടി വന്നതും കുടുംബ ബിസിനസ്സിന് അമരക്കാരനാകേണ്ടി വന്നതുമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതായിരുന്നു.

തന്മൂലം ആര്‍ക്കിടെക്റ്റ് എന്ന രീതിയില്‍ മാറ്റുരയ്ക്കുന്നതിനു മുന്നേ സംരംഭകന്‍ എന്ന നിലയില്‍ പയറ്റിത്തെളിഞ്ഞതാണ് രമേഷിന്റെ ആദ്യകാലം.

നിന്റെ കുടുംബവും വേരുകളും ഇവിടെ ആണ്. ഇവിടെ തന്നെ ജീവിക്കണം. ഇവിടെ തന്നെ പ്രവര്‍ത്തിക്കണം. പിതാവിന്റെ വാക്കുകളെ മാനിക്കുകയായിരുന്നു അദ്ദേഹം.

70 വര്‍ഷത്തെ തന്റെ ജീവിതസപര്യ കൊണ്ടും 40 വര്‍ഷത്തെ ഔദ്യോഗികവൃത്തികൊണ്ടും രമേഷ് തരകന്‍ സൃഷ്ടിച്ചിട്ടുള്ളത് ആര്‍ക്കിടെക്ചറിന് പുതിയൊരു മുഖം മാത്രമല്ല. പുതിയൊരു ഓഫീസ് സംസ്‌കാരം കൂടിയാണ്.

1975ല്‍ സ്ഥാപിതമായ കാലംമുതലിന്നുവരെ ഡിസൈന്‍ കമ്പൈന്‍ പരിശീലനക്കളരിയാക്കി ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള യുവ ആര്‍ക്കിടെക്റ്റുകള്‍ നിരവധിയാണ്.

ALSO READ: മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

ഡിസൈന്‍ കമ്പൈന്‍ പ്രോഡക്റ്റഅ എന്നത് ഏറെ അഭിമാനപൂര്‍വം തോളിലണിഞ്ഞു നടക്കാവുന്ന നക്ഷത്രപദവിയാണ് അവര്‍ക്ക്.

അദ്ദേഹം അടിസ്ഥാനമിട്ടുകൊടുത്ത ഗ്രിഡുകളില്‍ ചുവടുറപ്പിച്ചു നിന്ന് ആ യുവതലമുറ പണിത വാസ്തുശില്പങ്ങള്‍ തന്നെയാണ് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണ.

എനിക്കറിയാവുന്ന ഏറ്റവും നല്ല ലോകമാണ് ഞാനെന്റെ കെട്ടിടങ്ങള്‍ക്കകത്ത് സൃഷ്ടിക്കുന്നതെന്ന് പറയുന്നു ആര്‍ക്കിടെക്റ്റ് രമേഷ് തരകന്‍. നല്ല ലോകങ്ങളുടെയും നല്ല തലമുറകളുടെയും സ്രഷ്ടാവിന് ഡിസൈനര്‍ പ്ലസ് ബില്‍ഡറിന്റെയും ആദരം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*