ഊഷ്മളമായ അകത്തളം

ഇളംനിറങ്ങള്‍ പൂശിയതിനൊപ്പം ചിലയിടങ്ങളിലെങ്കിലും കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള ഫര്‍ണിച്ചര്‍ വിന്യസിച്ചത് അകത്തളത്തിന്റെ ആംപിയന്‍സ് ഇരട്ടിപ്പിക്കുന്നുണ്ട്.

സമകാലിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ ഇവിടം സ്കാന്‍ഡിനേവിയന്‍ ശൈലിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

സവിശേഷതകള്‍

തിരക്കിട്ട നാഗരിക ജീവിതത്തിന് അങ്ങേയറ്റം അനുയോജ്യമായതും ‘ലെസ് ഈസ് മോര്‍’ എന്ന ആശയത്തെ മുറുകെ പിടിക്കുന്നതുമായ ഒരു ഇന്‍റീരിയറാണിത്. ആധുനിക ശൈലിയും മിനിമലിസം എന്ന ഡിസൈന്‍ തത്ത്വവും ഇഴചേര്‍ന്നിരിക്കുകയാണ് ഇവിടെ.

നേര്‍രേഖകള്‍ക്ക് പ്രാമുഖ്യമുള്ള അകത്തളം ലളിതവും ഊര്‍ജ്ജസ്വലവുമാണ്. ഇളംനിറങ്ങള്‍ പൂശിയതിനൊപ്പം ചിലയിടങ്ങളിലെങ്കിലും കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള ഫര്‍ണിച്ചര്‍ വിന്യസിച്ചത് അകത്തളത്തിന്‍റെ ആംപിയന്‍സ് ഇരട്ടിപ്പിക്കുന്നുണ്ട്.

ഫര്‍ണിച്ചര്‍ ഡിസൈനര്‍ കൂടിയായ ആര്‍ക്കിടെക്റ്റ് തികച്ചും കസ്റ്റംമെയ്ഡായി ചെയ്തെടുത്ത ഫര്‍ണിച്ചറും ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ലൈറ്റുകളും ചൈനയില്‍ നിന്നുള്ള പരവതാനികളുമാണ് ഇവിടെയുള്ളത്.

കാനഡ സ്വദേശിനിയായ ആര്‍ക്കിടെക്റ്റ് ലോകസഞ്ചാരത്തിനിടയില്‍ ഒപ്പിയെടുത്ത വിവിധ സ്ഥലങ്ങളുടേയും കെട്ടിടങ്ങളുടേയും ആര്‍ക്കിടെക്ചറല്‍ പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഫോയറിലേയും ലിവിങ്ങിലേയും ചുമരുകള്‍ക്ക് അലങ്കാരമാകുന്നത്.

സമകാലിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ ഇവിടം സ്കാന്‍ഡിനേവിയന്‍ ശൈലിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഹാന്‍ഡിലുകളില്ലാത്ത വാതിലുകളും വാഡ്രോബുകളും കേവലം വിരല്‍സ്പര്‍ശം കൊണ്ട് തുറക്കാനാകും. അതാതിടങ്ങള്‍ക്കനുയോജ്യമായ ആര്‍ട്ടിഫാക്റ്റുകള്‍ എല്ലായിടത്തും വിന്യസിക്കാനും ആര്‍ക്കിടെക്റ്റ് മറന്നിട്ടില്ല.

ലിവിങ്

വെണ്‍മയ്ക്ക് പ്രാമുഖ്യമുള്ള ലിവിങ് ഏരിയ ഇരിപ്പിടങ്ങളാല്‍ സമൃദ്ധമാണ്. പെന്‍ഡന്‍റ് ലൈറ്റുകള്‍ തൂക്കി അലങ്കരിച്ച ബാര്‍കൗണ്ടറും വൈന്‍ ഷെല്‍ഫും ലിവിങ് ഏരിയയുടെ ഭാഗമാണ്.

വുഡ് ഫിനിഷ് ഫ്ളോറിങ് ചെയ്ത ഫോര്‍മല്‍ ലിവിങ് ഏരിയയിലെ ഭിത്തിയിലെ കൊക്കോഷെല്‍ വര്‍ക്ക് ശ്രദ്ധേയം.

ഫോയര്‍

ബുദ്ധപ്രതിമയാണ് പ്രെയര്‍ ഏരിയയുടെ ധര്‍മ്മം കൂടി നിര്‍വഹിക്കത്തക്ക വിധം ഒരുക്കിയ ഫോയറിലെ മുഖ്യആകര്‍ഷണം. അകത്തളത്തില്‍ ഉടനീളമുണ്ട് ജിപ്‌സം സീലിങ്ങും സ്‌പോട്ട് ലൈറ്റുകളും.

ഡൈനിങ്

ബ്രോണ്‍സ് ടിന്റുള്ള കണ്ണാടിയുടെ സാന്നിധ്യം ബാല്‍ക്കണി കൂടി ഉള്‍പ്പെടുത്തിയ ഡൈനിങ്ങിനെ കൂടുതല്‍ വിശാലമാക്കി മാറ്റുന്നു.

കിടപ്പുമുറികള്‍

ബാല്‍ക്കണിയോട് കൂടിയ മാസ്റ്റര്‍ ബെഡ്‌റൂമിലുള്‍പ്പെടെ ഇവിടുത്തെ മൂന്ന് കിടപ്പുമുറികളിലും ടി വി യൂണിറ്റുകളുണ്ട്. ബെയ്ജ് കളര്‍ തീമിലുള്ള ഹെഡ്‌സൈഡ് വാളില്‍ കണ്‍സീല്‍ഡ് ഹിന്‍ജുകളുള്ള ഓപ്പണബിള്‍ സ്റ്റോറേജ് നല്‍കിയത് വ്യത്യസ്തതയാണ്.

ഉപയോഗശേഷം മടക്കി വയ്ക്കാവുന്ന സ്റ്റഡി ടേബിള്‍, ബുക്ക് ഷെല്‍ഫ് കം ക്യൂരിയോസ് മൊഡ്യൂള്‍ എന്നിവയ്ക്കു പുറമേ വുഡന്‍ ഫ്‌ളോറിനേക്കാള്‍ 15 സെന്റീമീറ്റര്‍ ഉയരത്തില്‍ ക്രമീകരിച്ച വാക്-ഇന്‍-വാഡ്രോബും മാസ്റ്റര്‍ ബെഡ്‌റൂമിലുണ്ട്.

വാള്‍പേപ്പര്‍ ഒട്ടിച്ചും ഹാങ്ങിങ് ലൈറ്റുകള്‍ നല്‍കിയുമാണ് ബെയ്ജ് കളര്‍ തീമിലുള്ള അതിഥിമുറിയുടെ ഹെഡ്‌സൈഡ് വാള്‍ ഹൈലൈറ്റ് ചെയ്തത്.

ഇവിടുത്തെ ശുചിമുറിക്ക് ഗ്രൂവ് പാറ്റേണ്‍ നല്‍കി കസ്റ്റംമെയ്ഡായി ഡിസൈന്‍ ചെയ്ത സ്ലൈഡിങ് ഡോര്‍ ഘടിപ്പിച്ചതും പുള്‍ ഔട്ട് വാഡ്രോബിനുള്ളില്‍ ഹിഡന്‍ മിറര്‍ സ്ഥാപിച്ചതും ശ്രദ്ധേയമാണ്. വാള്‍ പേപ്പറാണ് മൂന്നാമത്തെ കിടപ്പുമുറിയുടെ ഹെഡ്‌സൈഡ് വാളിലുള്ളത്.

കിച്ചന്‍

വൈറ്റ്-ബ്രൗണ്‍ തീമിലുള്ള അടുക്കളയിലെ ലാക്വര്‍ ലാമിനേറ്റ് ക്യാബിനറ്റുകള്‍ക്ക് ഗ്ലോസി ഫിനിഷാണ് നല്‍കിയത്. സീസര്‍ സ്റ്റോണാണ് കൗïര്‍ടോപ്പിന്റെ നിര്‍മ്മാണ സാമഗ്രി.

വേറിട്ട ഡിസൈന്‍ ശൈലിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന ലിഖിതവും ഗ്ലാസ് ഡോറുള്ള അടുക്കളയുടെ ചുമരിലുണ്ട്.

ഇവിടെ സില്‍ ഗ്രനൈറ്റ് ഫിനിഷ് സിങ്ക് ഉള്‍പ്പെടുത്തിയത് വ്യത്യസ്തതയാണ്.

80% ഗ്രനൈറ്റ് അടങ്ങിയ സില്‍ ഗ്രനൈറ്റ് നിത്യോപയോഗത്തിന് അങ്ങേയറ്റം അനുയോജ്യമാണ്. യൂട്ടിലിറ്റി ഏരിയ, സര്‍വ്വന്റ്‌സ് ടോയ്‌ലറ്റ് എന്നിവയും അടുക്കളയ്ക്ക് അനുബന്ധമായുണ്ട്.

Project Details

  • ക്ലയന്റ്: ആര്‍ടെക് ബില്‍ഡേഴ്‌സ്, ട്രിവാന്‍ഡ്രം
  • പ്രോപ്പര്‍ട്ടി: ആര്‍ടെക് ഗേറ്റ് വേ
  • ലൊക്കേഷന്‍: തൃശൂര്‍
  • ഏരിയ: 1500 സ്‌ക്വയര്‍ഫീറ്റ്
  • ഡിസൈന്‍: ആര്‍ക്കിടെക്റ്റ് റെയ കൃഷ്ണ (മെറ്റയര്‍ -ആര്‍ ഡിസൈന്‍ സ്റ്റുഡിയോ, ട്രിവാന്‍ഡ്രം)
  • ഏരിയകള്‍: ഫോയര്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍, മൂന്ന് കിടപ്പുമുറികള്‍
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*