പല നിറങ്ങളില്‍

സീലിങ്-പാനലിങ് വര്‍ക്കുകള്‍ക്കും നിറങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ഫ്ളാറ്റ് ഇന്‍റീരിയര്‍

പ്രത്യേകതകള്‍

ഡിസൈന്‍ എലമെന്‍റുകള്‍ക്കും വ്യത്യസ്ത തീമുകള്‍ക്കും പ്രാധാന്യം നല്‍കിയ ഇന്‍റീരിയര്‍. സീലിങ്- പാനലിങ് വര്‍ക്കുകളാണ് പ്രധാന ഹൈലൈറ്റ്.

സ്റ്റോറേജില്‍ ഉള്‍പ്പെടെ പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. നിലവിലുണ്ടായിരുന്ന കെട്ടിടത്തില്‍ ചില്ലറ പൊളിച്ചുമാറ്റലുകള്‍ നടത്തിയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ചെറിയ വര്‍ക്കേരിയ ഉണ്ടായിരുന്നത് പൊളിച്ചുമാറ്റി ആ ഏരിയ മെയിന്‍ കിച്ചന്‍റെ ഭാഗമാക്കിയതോടെ വിശാലതയേറി. എല്ലായിടവും വൈറ്റ് ടൈല്‍ കൊണ്ട് ഫ്ളോറിങ് ചെയ്തതിനാല്‍ സ്വാഭാവികമായ തെളിച്ചം തോന്നുന്നുണ്ട്.

കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറും ഇന്‍ബില്‍റ്റ് സൗകര്യങ്ങളും ചേര്‍ത്താണ് സ്പേസ് കൃത്യമായി ഉപയോഗിച്ചത്. ഇന്‍റേണല്‍ ഡോറുകള്‍ ടഫന്‍ഡ് ഗ്ലാസു കൊണ്ട് ചെയ്തതാണ്.

YOU MAY LIKE: മാറുന്നു, ഫ്ളാറ്റ്-വില്ല സങ്കല്‍പ്പങ്ങള്‍

ഇത് ഇന്‍റീരിയറില്‍ സുതാര്യത ഉറപ്പാക്കുന്നു. ലിവിങ് കം ഡൈനിങ്, പാസേജ്, ബാത്ത് അറ്റാച്ച്ഡായ മൂന്നു ബെഡ്റൂമുകള്‍, കിച്ചന്‍, ബാല്‍ക്കണി എന്നിവയാണ് ഈ ഫ്ളാറ്റിലെ ഇടങ്ങള്‍.

ഡൈനിങ് കം ലിവിങ്

പ്രത്യേകം തീമുകളൊന്നും നല്‍കാതെ ഓപ്പണ്‍ നയത്തിലാണ് ലിവിങ്- ഡൈനിങ് ഏരിയകള്‍ ഒരുക്കിയത്. ഇരിപ്പിടങ്ങള്‍, ടി.വി യൂണിറ്റ് എന്നിവ ക്രമീകരിച്ചു. ലാളിത്യമാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. അലങ്കാരങ്ങളൊന്നും തന്നെ ഇല്ല.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ടി.വി യൂണിറ്റിനോട് ചേര്‍ന്നുള്ള നിഷ് സ്റ്റാന്‍ഡും സീലിങ് വര്‍ക്കുമാണ് ഹൈലൈറ്റ്. പ്ലൈവുഡ്- വെനീര്‍- ജിപ്സം കോമ്പിനേഷനില്‍ സീലിങ് വര്‍ക്കും പ്ലൈവുഡും വെനീറും ചേര്‍ത്ത് നിഷ്, ടി.വി യൂണിറ്റ് എന്നിവയും ഒരുക്കി.

ഗ്ലാസ് ടോപ്പ് ഡൈനിങ് ടേബിള്‍, കുഷ്യന്‍ ടോപ്പ് കസേരകള്‍ എന്നിവയെല്ലാം കസ്റ്റമൈസ് ചെയ്തു. വാഷിങ് കൗണ്ടര്‍ ഹൈലൈറ്റു ചെയ്യാന്‍ നാച്വറല്‍ ക്ലാഡിങ് തെരഞ്ഞെടുത്തു.

ബാല്‍ക്കണി

ഡൈനിങ് ഏരിയയോട് ചേര്‍ന്നുള്ള ബാല്‍ക്കണി മികച്ചൊരു സിറ്റൗട്ട് ഏരിയ ആണ്. ജി.ഐ അഴികള്‍, സെഞ്ച്വറി എക്സ്റ്റീരിയര്‍ ലാമിനേഷന്‍, ടെക്സ്ച്ചര്‍ ഫിനിഷിലുള്ള വാള്‍ എന്നിവയാണ് ഇവിടുത്തെ ഒരുക്കങ്ങള്‍.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ജി.ഐ. അഴികളില്‍ പ്ലാന്‍റര്‍ ബോക്സുകള്‍ ഫിക്സു ചെയ്തിരിക്കുന്നു. ഗ്രീനറിയും വുഡും ചേര്‍ന്ന തീമാണ് ഇവിടെ കാണുക.

ബെഡ്റൂമുകള്‍

മാസ്റ്റര്‍ ബെഡ്റൂം, ഗസ്റ്റ്, കിഡ്സ് എന്നിങ്ങനെ മൂന്നു കിടപ്പുമുറികളാണ് ഉള്ളത്. ലളിതമെങ്കിലും പല തീമുകള്‍ തുടരുന്നവയാണ് ബെഡ്റൂമുകള്‍. വുഡന്‍-ബെയ്ജ് തീം മാസ്റ്റര്‍ ബെഡ്റൂമിനെ പ്രൗഢമാക്കുന്നു. മാസ്റ്റര്‍ ബാത്ത്റൂം ബാത്ത്ടബ് ഉള്‍പ്പെടെ അല്‍പ്പം വിശാലമാണ്.

ALSO READ: മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

പ്ലൈവുഡ്- വെനീര്‍ ഹെഡ്സൈഡ് പാനലിങ്, ശ്രദ്ധേയമായ സീലിങ് വര്‍ക്കുകള്‍ എന്നിയാണ് കിടപ്പുമുറികളിലെ പൊതുവായ ഹൈലൈറ്റുകള്‍. ബ്ലൂ- വൈറ്റ്- വുഡന്‍ തീമില്‍ ഗസ്റ്റ് ബെഡ്റൂമും മള്‍ട്ടികളര്‍ തീമില്‍ കുട്ടികളുടെ ബെഡ്റൂമും ഒരുക്കി.

ഇന്‍ബില്‍റ്റ് കട്ടില്‍, സ്റ്റഡി സ്പേസ്, സ്റ്റോറേജ് യൂണിറ്റ് എന്നിവയെല്ലാം പ്ലൈവുഡിനൊപ്പം കളര്‍ ഫിനിഷ് നല്‍കി ചെയ്തു. വര്‍ണ്ണാഭമായ അക്ഷരവിന്യാസങ്ങളും ക്ലോക്കും കര്‍ട്ടനുമെല്ലാം കിഡ്സ് റൂമില്‍ ഫാന്‍റസി അന്തരീക്ഷം സൃഷ്ടിക്കുന്നു.

കിച്ചന്‍

കളര്‍ഫുള്‍ തീം ആണ് കിച്ചന്‍റെ പ്രത്യേകത. റെഡ്-വൈറ്റ് നിറവിന്യാസത്തില്‍ തരിമ്പും വിട്ടുവീഴ്ച ചെയ്യാതെ ഒരുക്കിയിരിക്കുകയാണ് അടുക്കള.

മറൈന്‍ പ്ലൈവുഡില്‍ റെഡ്-വൈറ്റ് നിറങ്ങളിലുള്ള ലാമിനേഷനാണ് കിച്ചന്‍ കബോഡുകള്‍ക്ക് നല്‍കിയത്. ഗ്രനൈറ്റാണ് കൗണ്ടര്‍ടോപ്പ് ഒരുക്കാന്‍ തെരഞ്ഞെടുത്തത്. ഇന്‍ബില്‍റ്റ് ബ്രേക്ക് ഫാസ്റ്റ് ടേബിളിനും ഗ്രനൈറ്റ് കൊണ്ടു തന്നെ കൗണ്ടര്‍ടോപ്പൊരുക്കി.

Project Details

  • Designer : Jinsho Jose.K, (V Décor, Calicut)
  • Project Type : Apartment Interior
  • Client: Dr.Jomey & Dr.Reabacca
  • Location: Crescent Builders,Kozhikode
  • Year Of Completion: 2019
  • Area: 950 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*