യാത്രാ ചിത്രങ്ങള്‍

ധാരാളം യാത്രകള്‍ ചെയ്യുക, യാത്രകളിലെ കാഴ്ചകള്‍ ഉള്ളില്‍ മായാതെ നിര്‍ത്തി അവയ്ക്ക് പല നിറങ്ങള്‍ പകര്‍ന്ന് രൂപം നല്‍കുക -ഇതാണ് ദിവാകരന്‍ ഉണ്ണി എന്ന ഈ കലാകാരന്‍ ഇഷ്ടപ്പെടുന്നത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

അബ്സ്ട്രാക്റ്റ് രചനകളാണ് ഇദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരം എങ്കിലും അദ്ദേഹം അക്രിലിക്കില്‍ ചെയ്യുന്ന നൈഫ് വര്‍ക്കുകളും വളരെ വ്യത്യസ്തമാണ്.

ചിത്രരചന എന്ന കഴിവ് ഇദ്ദേഹത്തിനു പാരമ്പര്യമായി കിട്ടിയതാണ്. ഒപ്പം തച്ചുശാസ്ത്രമികവുമുണ്ട്. നിരവധി ചിത്രകാരന്മാരെ സൃഷ്ടിച്ച കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ആന്‍റണി മാസ്റ്ററുടെ ശിക്ഷണത്തിലാണ് ദിവാകരന്‍ ചിത്രരചന അഭ്യസിച്ചത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

യാത്രകള്‍ക്ക് ഇടയില്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഉള്ള പ്രശസ്തരായ കലാകാരന്മാരുമായുള്ള കൂട്ടുകെട്ട് ഇദ്ദേഹത്തിന്‍റെ രചനകള്‍ക്ക് കരുത്തേകി എന്നു മാത്രമല്ല പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രകാരന്‍ എന്നതിലുപരി നല്ലൊരു ഇന്‍റീരിയര്‍ ഡിസൈനറും തച്ചുശാസ്ത്ര വിദഗ്ധനുമാണിദ്ദേഹം.

ചിത്രങ്ങളിലധികവും കടുംവര്‍ണ്ണങ്ങള്‍ നിറഞ്ഞവയാണ്. ഇവ അകത്തളങ്ങള്‍ക്ക് മിഴിവേകുകയും ചുവരുകളെ ഫോക്കസ് ചെയ്യുകയും ചെയ്യുന്നു. ബ്രൈറ്റ് നിറങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.

യാത്രകളില്‍ കണ്ടു മറക്കാതെ മനസ്സില്‍ സൂക്ഷിക്കാറുള്ള കെട്ടിടങ്ങളും തെരുവുകളുമെല്ലാം ബാക്കി നിര്‍ത്തുന്ന വിഷ്വല്‍ ഇംപാക്റ്റാണ് തന്‍റെ ചോദനയെ ഉണര്‍ത്തുന്നത് എന്ന് ദിവാകരന്‍ പറയുന്നു.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഏഴിമല നാവിക അക്കാദമിയിലും മറ്റും ചുമരുകള്‍ അലങ്കരിക്കുന്നതിന് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ചിത്രകലാ ക്യാമ്പുകളും ക്ലാസുകളും മറ്റും നയിക്കാറുള്ള ഈ കലാകാരന്‍ ‘ഇന്‍ഡ്ഫാ’ എന്ന ഇന്‍റീരിയര്‍ ഡിസൈനിങ് സ്ഥാപനവും നടത്തിവരുന്നു.

CONTACT: DIVAKARAN UNNI, DIVA ART GALLERY, KOZHIKODE. MOB:9349112872

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*