ബീച്ച് ഹൗസ് പോലെ

വളരെ വിശാലവും മനോഹരവുമായ കാഴ്ചയാണ് ഉള്ളില്‍ ലഭിക്കുന്നത്. ഓരോ മുറിയില്‍നിന്നുമുള്ള വലിയ ജനാലകള്‍
കടലിന്‍റെ കാഴ്ചയെ ഒപ്പിയെടുക്കുന്നതാണ്

 • പ്രോപ്പര്‍ട്ടി: അസറ്റ് ഹോംസ്
 • ലൊക്കേഷന്‍: പയ്യാമ്പലം, കണ്ണൂര്‍
 • ക്ലയന്‍റ:് റീന ഗ്രൂപ്പ് ഓഫ് കമ്പനീസ്
 • ഏരിയ: 4000 സ്ക്വയര്‍ഫീറ്റ്
 • ഡിസൈന്‍: രാജീവന്‍ ബി.പി.
 • ഏരിയകള്‍: ലിവിങ്, ഡൈനിങ്,
 • 5 കിടപ്പുമുറികള്‍, ബാല്‍ക്കണികള്‍,
 • കിച്ചന്‍, ഓഫീസ് ഏരിയ

സവിശേഷതകള്‍

റീന ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഔദ്യോഗിക അതിഥി മന്ദിരമാണ് 4000 സ്ക്വയര്‍ഫീറ്റുള്ള ഈ അപ്പാര്‍ട്ട്മെന്‍റ്. രണ്ട് ഫ്ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.

പയ്യാമ്പലം ബീച്ചിന്‍റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനാവും വിധമാണ് മുറികളുടേയും ബാല്‍ക്കണികളുടേയും എല്ലാം സ്ഥാനം. കന്‍റംപ്രറി ഡിസൈനിങ് നയത്തിനൊപ്പം വുഡ് വര്‍ക്കുകളും മികച്ച ലൈറ്റിങ്ങും നല്‍കിയിരിക്കുന്നു.

ഫര്‍ണിച്ചര്‍ എല്ലാം തികച്ചും കസ്റ്റമെയ്സ്ഡായിട്ടാണ് ഒരുക്കിയിട്ടുള്ളത്. 13-ാം നിലയിലാണ് ഈ അപ്പാര്‍ട്ട്മെന്‍റ് എന്നതിനാല്‍ വളരെ വിശാലവും മനോഹരവുമായ കാഴ്ചയാണ് ഉള്ളില്‍ ലഭിക്കുന്നത്.

ഓരോ മുറിയില്‍നിന്നുമുള്ള വലിയ ജനാലകള്‍ കടലിന്‍റെ കാഴ്ചയെ
ഒപ്പിയെടുക്കുന്നതാണ്.

ലിവിങ് ഏരിയ

വിശാലമായ ഒരു ഹാളിലാണ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചുമരുകളും സീലിങ്ങും വുഡ്, ഗ്ലാസ് പില്ലറുകള്‍ എന്നിവകൊണ്ട് ഹൈലൈറ്റ് ചെയ്ത് ഇവയ്ക്ക് ലൈറ്റിങ്, നല്‍കിയിരിക്കുന്നു.

ഇരിപ്പിടങ്ങള്‍ ഓഫ് വൈറ്റ് നിറത്തിലുള്ള അപ്ഹോള്‍സ്റ്ററിയും കളര്‍ഫുള്‍ കുഷ്യനുകളും കൊണ്ട് ആകര്‍ഷകമാണ്. ചുമരില്‍ പ്രത്യേകം ആര്‍ട്ട്വര്‍ക്ക് ചെയ്ത് എടുത്ത ക്ലോക്ക് ശ്രദ്ധയാകര്‍ഷിക്കുന്നു.

ഡൈനിങ് ഏരിയ

ലിവിങ് കം ഡൈനിങ് ഏരിയയാണിവിടെ. വുഡ് ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ സീലിങ്ങിലും ചുമരിലും കാണാം. ചുമരിലെ ബോക്സ് മാതൃകയിലുള്ള വര്‍ക്ക് ആകര്‍ഷകമാണ്.

പാര്‍ട്ടീഷനായി ഇരുവശങ്ങളിലും ഒരേപോലെ കാഴ്ചാ പ്രാധാന്യം ലഭിക്കുന്ന അക്വേറിയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബീച്ചിന്‍റെ സാമീപ്യമുള്ളതിനാലാണ് അക്വേറിയം തന്നെ അലങ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഒരു ഭിത്തി വാള്‍പേപ്പര്‍കൊണ്ട് ഹൈലൈറ്റ് ചെയ്തപ്പോള്‍ മറ്റൊരിടത്ത് സ്റ്റോണ്‍ ക്ലാഡിങ്ങാണ് ഉപയോഗിച്ചത്. ലൈറ്റിങ്ങിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഡൈനിങ്ങിന് സമീപം വാഷ് കൗണ്ടറായി വാഷ് ഏരിയ സജ്ജമാക്കിയിരിക്കുന്നു.

പ്രെയര്‍ ഏരിയ

ലിവിങ്, ഡൈനിങ് ഏരിയകള്‍ സജ്ജമാക്കിയിട്ടുള്ള ഹാളില്‍ത്തന്നെയാണ് പ്രെയര്‍ ഏരിയയ്ക്കും സ്ഥാനം. ചുമരും സീലിങ്ങും ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

നക്ഷത്രങ്ങള്‍ എന്‍ഗ്രേവ് ചെയ്ത ഗ്ലാസ്, സാന്‍ഡ്വിച്ച് മാതൃകയില്‍ ചെയ്ത് അതിനിടയില്‍ ലൈറ്റിങ് നല്‍കി ചെയ്തിട്ടുള്ള സീലിങ് വര്‍ക്കിന് വുഡുപയോഗിച്ച് ബോര്‍ഡര്‍ നല്‍കി.

മികച്ച ലൈറ്റിങ് നയത്തിനൊപ്പം ആകാശത്തിന്‍റെയും നക്ഷത്രങ്ങളുടേയും പ്രതീതി ജനിപ്പിക്കുന്നു. ഡൈനിങ് ഏരിയയുടെ ഭാഗത്തെ അക്വേറിയം ഉപയോഗിച്ചുള്ള പാര്‍ട്ടീഷന്‍റെ ഒരുവശം ഇവിടെ കാഴ്ചവിരുന്ന് തീര്‍ക്കുന്നു.

കിടപ്പുമുറികള്‍

ഓരോ കിടപ്പുമുറിക്കും ഓരോ കളര്‍ സ്കീമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഫര്‍ണിഷിങ് ഇനങ്ങള്‍ മനോഹരവും കണ്ണിനിമ്പമാര്‍ന്ന ഇളംനിറ ങ്ങളോടു കൂടിയവയുമാണ്.

എല്ലാ മുറികളും സീലിങ്ങില്‍ ഓരോ തരം വര്‍ക്കുകള്‍കൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുന്നു.

അറ്റാച്ച്ഡ് ബാത്ത്റൂം, ഡ്രസിങ് ഏരിയ, ലിവിങ് ഏരിയ, ബീച്ചിന്‍റെ കാഴ്ചകള്‍ സമ്മാനിക്കുന്ന ബാല്‍ക്കണികള്‍ എന്നിവയൊക്കെ കിടപ്പുമുറിയുടെ സൗന്ദര്യവും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നു.

കട്ടിലിന്‍റെ ഹെഡ്ബോര്‍ഡിനോടു ചേര്‍ന്ന ഭിത്തി എല്ലാ മുറികളിലും ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ബെഡിനൊപ്പം ബെഡ് ബഞ്ചിനും സ്ഥാനമുണ്ട്. ഓരോ മുറിയും ഒന്നിനൊന്ന് മികച്ചതാണ്.

അടുക്കള

കൗണ്ടര്‍ ടോപ്പിനൊപ്പം അ തിന്‍റെ ഒരു ഭാഗംതന്നെ നീട്ടി യെടുത്ത് ബ്രേയ്ക്ക് ഫാസ്റ്റ് സൗകര്യം ഒരുക്കിയിട്ടുള്ള അടുക്കളയാണിവിടെ. എല്ലാ ഗൃഹോപകരണങ്ങള്‍ക്കും കൃത്യമായ സ്ഥാനം നല്‍കിയിരിക്കുന്നു.

സീലിങ് വര്‍ക്കിനും ലൈറ്റിങ്ങിനും സ്ഥാനം അടുക്കളയിലുമുണ്ട്. കിച്ചന്‍റെ പുറത്തേക്കുള്ള ബാല്‍ക്കണിയില്‍ അടുക്കള ത്തോട്ടത്തിനും സ്ഥാനം നല്‍ കിയിരിക്കുന്നു.

ഓഫീസ് ഏരിയ

ഓഫീസ് ഏരിയയ്ക്ക് അധികം ചമയങ്ങ ളൊന്നും നല്‍കിയിട്ടില്ല. കമ്പനിയുടെ പേ രും എംബ്ലവും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുമര്‍ ഹൈറ്റ് ചെയ്യുവാന്‍ വെനീറിന് ഒപ്പം വുഡന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നു.

ചെറിയ തട്ടുകള്‍ തീര്‍ത്ത് ബുക്ക് ഷെല്‍ഫും ക്യൂരിയോസിനും ഇടം നല്‍കിയിരിക്കുന്നു. മിതമായ ഒരുക്കങ്ങള്‍ മാത്രം.

Project Facts

 • Designer: Rajeevan B.P (Sar-Co Interior & Designers, Kannur)
 • Project Type: Apartment Interior
 • Owner: Reena Group Of Companies, Kannur)
 • Location: Payyambalam Beach, Kannur
 • Year Of Completion: 2018
 • Area: 3300 Sq.Ft
 • Photography: Shijo Thomas

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*