INTERIOR

വീട് ഒരു അനുഭവം

കന്റംപ്രറി ഡിസൈന്‍ നയത്തിലെ നേര്‍രേഖകളുടെ സംയോജനത്തിലൂടെ ഉരുത്തിരിഞ്ഞ സൗന്ദര്യമാണ് എക്സ്റ്റീരിയറിന് മതിയായ പ്രകാശം, പരസ്പര ബന്ധിതമായ അകത്തളം, ആവശ്യത്തിനു സ്വകാര്യത. വീട്ടിനുള്ളിലെ ഓരോ ഇടവും അറിഞ്ഞ് ജീവിക്കുവാന്‍ ഉതകുന്ന, സന്തോഷവും ഐക്യവും പ്രദാനം ചെയ്യുന്ന ഒരു അഭയസങ്കേതം. ഈ സങ്കല്പത്തിലാണ് ഗുരുവായൂരിനു സമീപം തമ്പുരാന്‍പടിയില്‍ ഒരുക്കിയിരിക്കുന്ന ഈ വീട്. […]

INTERIOR

ലൈറ്റിങ് ശരിയാക്കൂ, വീട് വീടാക്കൂ

കൃത്യവും ഔചിത്യപൂര്‍ണ്ണവുമായ ലൈറ്റിങ് എന്നാല്‍ എന്താണ്, ഒരു വാസസ്ഥലത്തെ അതെങ്ങനെ മാറ്റിമറിക്കുന്നു, തുടങ്ങി കൃത്രിമ ലൈറ്റിങ്ങിനെ കുറിച്ചും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അതിന്റെ ബഹുവിധ സാധ്യതകളെ കുറിച്ചും 24 വര്‍ഷമായി ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, ലൈറ്റിങ് കണ്‍സള്‍ട്ടന്റ് രാകേഷ് രാമചന്ദ്രന്‍ എഴുതുന്നു. ഒരു സ്‌പേസ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഡിസൈന്‍ […]

INTERIOR

ഷാന്റിലിയര്‍ മുതല്‍ സ്‌പോട്ട് ലൈറ്റ് വരെ

നീളമുള്ള ട്യൂബ് ലൈററുകള്‍, ഓവല്‍ ആകൃതിയിലുള്ള ബള്‍ബുകള്‍ തുടങ്ങിയ പരിമിത ഡിസൈനിലുള്ള ലൈറ്റുകളുടെ കാലം പിന്നിട്ട് സീലിങ്ങിലും ഭിത്തിയിലും ആര്‍ട്ട് തന്നെ തീര്‍ക്കുന്ന വ്യത്യസ്ത ലൈറ്റുകളുടെ ലോകമാണിപ്പോള്‍ ഉള്ളത്. പുരാതന കാലത്തും ആധുനിക നാളുകളിലും എല്ലാം ഒരു പോലെ ട്രെന്‍ഡായ- ലൈറ്റുകളിലെ പ്രൗഢി, ആഡംബരം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഷാന്റിലിയറുകള്‍, […]

INTERIOR

ലൈറ്റിങ് എന്ന വിഷ്വല്‍ ആര്‍ട്ട്

സ്‌പേസുകളുടെ സന്തുലനം – അത് ലൈറ്റിങ്ങിന്റെ മികവില്‍ അധിഷ്ഠിതമായിരിക്കുന്നു എത്ര ആകര്‍ഷകമായ നിര്‍മ്മിതിയാണെങ്കിലും വെളിച്ച വിന്യാസ അനുപാതം സമീകൃതമല്ലെങ്കില്‍ അതൊരു കല്ലുകടി തന്നെയാണ്. അതിനാല്‍ സ്വാഭാവിക വെളിച്ചത്തിനു വഴിയൊരുക്കുന്നതിനൊപ്പം കൃത്രിമ വെളിച്ചം കൂടി കുറ്റമറ്റതാക്കുമ്പോഴാണ് മികച്ച ഡിസൈന്‍ എന്ന വിശേഷണത്തിന് സ്‌പേസുകള്‍ അര്‍ഹമാകുന്നത്. എന്തിന് ഒരു നിര്‍മ്മിതിയുടെ യഥാര്‍ത്ഥ […]

INTERIOR

അലങ്കാരമല്ല ആവശ്യം

സ്‌പേസുകളെ ആകര്‍ഷകമാക്കാന്‍ മാത്രമല്ല നല്ല അന്തരീക്ഷവും തണുപ്പുമെല്ലാം അകത്തളത്തില്‍ ഉറപ്പാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാലത്തിന്റെ ആവശ്യം തന്നെയാണ് ഇന്ന്. ദിനംപ്രതി ചൂടുകൂടുന്നത് കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. വേരു പിടിപ്പിക്കാനും വളര്‍ത്താനും സമയക്കുറവ് കൊണ്ട് കഴിയുന്നില്ലെങ്കില്‍ പോലും ചട്ടികളില്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് വെച്ച ഏതാനും ചുവട് ചെടികളെങ്കിലും വാങ്ങി ക്രമീകരിച്ച് നമ്മുടെ […]

INTERIOR

നടുമുറ്റങ്ങള്‍ പാഴാക്കല്ലേ

കുളവാഴകളും ആമ്പലും ജലസസ്യങ്ങളും ഉള്‍ക്കൊള്ളുന്ന ചെറിയ കുളം ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡിന്റെ ഭാഗമായോ അല്ലെങ്കില്‍ ഉചിതമായ കോമണ്‍ ഏരിയകളിലോ ഉള്‍പ്പെടുത്താം. നിശ്ചിത ഇടവേളകളില്‍ വെള്ളം മാറ്റാനുള്ള സംവിധാനം ഉണ്ടാകണമെന്നു മാത്രം. അലങ്കാരമത്സ്യങ്ങളെ വളര്‍ത്താനും ഈ കുളം ഉപയോഗിക്കാം. സ്‌കൈലിറ്റ് ഏരിയ എന്ന രീതിയില്‍ ഒരുക്കുന്ന നടുമുറ്റങ്ങള്‍ പച്ചപ്പൊരുക്കാന്‍ ഏറ്റവും അനുയോജ്യമാണ്. […]

INTERIOR

മൈക്രോഗ്രീന്‍

പച്ചപ്പും അലങ്കാരവും അതിനുപരി കാലത്തിന്റെ ആവശ്യവുമായ മൈക്രോഗ്രീന്‍ എന്ന ആശയത്തിന് പ്രചാരമേറുകയാണ്. ഇന്റീരിയറില്‍ അത്യാവശ്യം പ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ ട്രേകളിലും പരന്ന ചട്ടികളിലും ബൗളുകളിലും ഒരുക്കിയ നടീല്‍ മിശ്രിതത്തില്‍ പാകുന്ന വിത്തുകള്‍ മുളച്ച് ഇല നാമ്പിടുന്നതോടെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. ബ്രോക്കോളി, കാബേജ്, കെയ്ല്‍, ലെറ്റുസ്, കടുക്, മുളങ്കി, […]

INTERIOR

കിച്ചനുമാകാം പച്ചപ്പ്

പച്ചപ്പൊരുക്കേണ്ടത് അടുക്കളയില്‍ ആണെങ്കില്‍ ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കാം. കറിവേപ്പില, മിന്റ്, തുളസി, മല്ലിയില, പനികൂര്‍ക്ക, ഉള്ളിതണ്ട്, പുതിന, കാന്താരി, പച്ചമുളക് തുടങ്ങിയ ചെടികള്‍ ചട്ടികളില്‍ വെയ്ക്കാം. എടുത്തുമാറ്റാനാകുന്ന കളിമണ്‍ ചട്ടികള്‍ ആണെങ്കില്‍ ഇടയ്ക്ക് പ്രകാശം ഉള്ളിടത്തേക്ക് മാറ്റി വെയ്ക്കാനും പിന്നീട് തിരിച്ചെടുത്തു വെയ്ക്കാനും സാധിക്കും. വര്‍ക്കേരിയയോട് ചേര്‍ന്ന് […]

INTERIOR

ബാല്‍ക്കണിയ്ക്കും റൂഫിനും തണുപ്പേകാം

റൂഫിലും ബാല്‍ക്കണിയിലും ഹരിതഭംഗിയ്ക്ക് പുറമേ പച്ചപ്പിന്റെ കവചവും ഒരുക്കുന്നു. സ്‌നേക്ക് പ്ലാന്റ്, ആന്തൂറിയം, ഓര്‍ക്കിഡ്, സാന്‍സിബാര്‍ പ്ലാന്റ്, ബോഗേന്‍വില്ല ഗാര്‍ഡന്‍ പാമുകള്‍, കറ്റാര്‍വാഴ എന്നിവ ഉള്‍പ്പെടുത്താം. പാഷന്‍ഫ്രൂട്ട് പോലെയുള്ള വള്ളിച്ചെടികള്‍ പടര്‍ത്തിയാല്‍ ഫലവും തണലും ഒരു പോലെ ലഭിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഹാങ്ങിങ് ഗാര്‍ഡന്‍ രീതികള്‍ ഇവിടെയും പരീക്ഷിക്കാം. […]

INTERIOR

വള്ളിച്ചെടികള്‍ എന്നും പ്രിയം

ബാല്‍ക്കണി- റൂഫ് ഏരിയകളിലും സിറ്റൗട്ടിലെ തൂണുകളിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളിലും പടര്‍ത്താന്‍ പറ്റുന്ന വള്ളിച്ചെടികള്‍ എക്കാലത്തും പ്രിയപ്പെട്ടതാണ്. മണിപ്ലാന്റ്, സ്റ്റാര്‍ ജാസ്മിന്‍, ബട്ടര്‍ഫ്‌ളൈ പീ, ഗ്രേപ്പ്‌വൈന്‍, കര്‍ട്ടന്‍ ക്രീപ്പര്‍, റഗൂണ്‍ ക്രീപ്പര്‍, റെയില്‍വേ ക്രീപ്പര്‍, ഫ്‌ളെയിം വൈന്‍, ബംഗാള്‍ ക്ലോക്ക് വൈന്‍, ബ്ലീഡിങ് ഹാര്‍ട്ട് വൈന്‍, കോമണ്‍ മോര്‍ണിങ് ഗ്ലോറി, […]