ഗ്രീന്‍ & വൈറ്റ്

മിനിമലിസത്തിലൂന്നിയുള്ള കന്‍റംപ്രറി ശൈലിയും വെണ്‍മയും ചേര്‍ന്ന വീട്.

മിനിമലിസത്തിന്‍റെ ഗുണങ്ങളെ എടുത്തുകാണിക്കുന്ന, വെണ്‍മയും ഹരിതാഭയും സംഗമിക്കുന്ന വീട്. വെള്ളനിറത്തിന്‍റെ നൈര്‍മല്യവും പച്ചപ്പിന്‍റെ പ്രസരിപ്പും നിറയുന്ന എക്സ്റ്റീരിയറും ഇന്‍റീരിയറും.

ആര്‍ക്കിടെകറ്റ് റൂബന്‍സ്പോള്‍ (തക്ഷ ആര്‍ക്കിടെക്റ്റ്സ്, മൂവാറ്റുപുഴ) ആണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

ലാന്‍ഡ്സ്കേപ്പിലെ പച്ചപ്പും മിനിമലിസത്തിലൂന്നിയുള്ള കന്‍റംപ്രറി ശൈലിയും വെണ്‍മയും ചേരുമ്പോള്‍ ഉള്ള വൈരുദ്ധ്യ ഭംഗിയാണ് ഈ വീടിനെ വശ്യമാക്കുന്നത്.

YOU MAY LIKE: പ്രകൃതിയിലലിഞ്ഞ വീട് 

ലൂവര്‍- പര്‍ഗോള പാറ്റേണിനൊപ്പം ഗ്ലാസ്& ഹോള്‍ ഡിസൈന്‍ കൂടി ചേരുന്നു ഇവിടെ. വൈറ്റും ടഫന്‍ഡ് ഗ്ലാസും ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സുതാര്യത ഒരു പടി കൂടുതലാണ്.

ഭിത്തികളുടെ സ്ഥാനത്ത് നല്‍കിയ ഫിക്സഡ് ടഫന്‍ഡ് ഗ്ലാസുകള്‍ വെളിച്ചം പരമാവധി അകത്തളത്തിലെത്തിക്കുക എന്ന ഉദേശ്യത്തില്‍ ചെയ്തതാണ്.

ലാന്‍ഡ്സ്കേപ്പിലെ പച്ചപ്പിനെ വീടുമായി കൂടുതല്‍ ഇണക്കുകയെന്നതും ഈ ഗ്ലാസ് പാര്‍ട്ടീഷന്‍റെ ലക്ഷ്യമായിരുന്നു. ഭിത്തിയില്‍ നല്‍കിയ സുഷിരങ്ങള്‍ വെന്‍റിലേഷനു വേണ്ടിയാണ്.

ഇതൊരു ഡിസൈന്‍ എലമെന്‍റും ആകുന്നുണ്ട്. ജി.ഐ കൊണ്ടുള്ള ലൂവര്‍ പാറ്റേണ്‍ എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഡിസൈന്‍ തുടര്‍ച്ച കൊണ്ടുവരുന്നു.

മുറ്റത്തിന്‍റെ വശങ്ങള്‍ കെട്ടി ചുറ്റുമതിലിന്‍റെ സ്ഥാനത്തും ലൂവറുകളാണ് നല്‍കിയത്.

കാര്‍ പോര്‍ച്ച്, ബാല്‍ക്കണി എന്നിവിടങ്ങളിലും ഈ ഡിസൈന്‍ തുടരുന്നു. വൈറ്റിന് പുറമേ വുഡന്‍ ഡിസൈനുകളും അകത്തളത്തില്‍ കാണാം.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

വിട്രിഫൈഡ് ടൈലിന്‍റെ വുഡന്‍- ലപ്പോത്ര- ഷുഗര്‍ ഫിനിഷുകള്‍ ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തു.

കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ലിവിങ്, ഡൈനിങ് കം ഫാമിലി സ്പേസ്, കിച്ചന്‍, നാല് കിടപ്പുമുറികള്‍(ഇതില്‍ മൂന്നെണ്ണം അറ്റാച്ച്ഡ് ടോയ്ലറ്റോട് കൂടിയതും ഒരു ബെഡ്റും കോമണ്‍ ടോയ്ലറ്റോട് ചേര്‍ന്നുമാണ് ഒരുക്കിയത്). എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.

Project Facts

  • Architect: Ar. Rubense Paul (Thaksha Architects, Muvattupuzha)
  • Project Type: Residential house
  • Owner: Dileep Balakrishnan
  • Location: Muvattupuzha
  • Year Of Completion: 2018
  • Area: 2800 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*