അടുക്കള ഒരുക്കുമ്പോള്‍

കറിവേപ്പില, പുതിന തുടങ്ങിയ ഇലവര്‍ഗ്ഗങ്ങള്‍ ചെറിയ ചട്ടികളിലാക്കി അടുക്കളയില്‍ വയ്ക്കാം

അടുക്കള വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമാണെങ്കില്‍ തന്നെ പണി എളുപ്പമാക്കാം! സമയവും ലാഭിക്കാം. ഭാരപ്പെട്ടുള്ള ഡിസൈനുകള്‍ ഒഴിവാക്കി ലളിതവും ഇളം നിറങ്ങളും മറ്റും തെരഞ്ഞെടുത്താല്‍ പരിപാലനം എളുപ്പമാകും.

പൂക്കളും, പഴക്കൂടയും നാച്വറല്‍ ലൈറ്റും ഒക്കെ കിച്ചന്‍റെ അഴകു വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഫ്രഷ് ആക്കുകയും ചെയ്യും.

ALSO READ: അടുപ്പും ചിമ്മിനിയും

നാച്വറല്‍ ലൈറ്റ് അടുക്കളയെ ഫ്രഷാക്കുമ്പോള്‍ നല്ല വായു സഞ്ചാരം അടുക്കളയിലെ ഗന്ധങ്ങളകറ്റും; സിങ്ക് ഏരിയ അടങ്ങിയ ഈര്‍പ്പം വരുന്നയിടങ്ങളെല്ലാം പെട്ടെന്ന് ഉണക്കാന്‍ സഹായിക്കും.

പുറം കാഴ്ചകളെ ജനാല വഴി ഉള്ളിലെത്തിച്ചാല്‍ പരിസരക്കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാം.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

അടുക്കള ഉപകരണങ്ങളും മനോഹരമായ പാത്രങ്ങളും ഭരണികളും കുപ്പികളും മറ്റും കൃത്യമായി യഥാസ്ഥാനങ്ങളില്‍ വച്ച് അടുക്കള ഭംഗിയാക്കാം. അടുക്കള തോട്ടത്തിനു സ്ഥാനം കിച്ചനോടനുബന്ധിച്ചു നല്‍കിയാല്‍ ഗുണപ്രദമാകും.

കറിവേപ്പില, പുതിന തുടങ്ങിയ ഇലവര്‍ഗ്ഗങ്ങള്‍ ചെറിയ ചട്ടികളിലാക്കി അടുക്കളയില്‍ വയ്ക്കാം. ചുമരുകളില്‍ ഹുക്കുകളും മറ്റും നല്‍കിയാല്‍ അടുക്കള ഉപകരണങ്ങള്‍ തൂക്കിയിടാം.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

കൂടുതല്‍ സ്ഥലലഭ്യതയും ഉറപ്പാക്കാം. ഭിത്തികളില്‍ ഹൈലൈറ്റര്‍ ആയി ചില ടൈലുകള്‍ തെരഞ്ഞെടുക്കുക. ഒരു ഭാഗത്ത് മാത്രമായോ അല്ലാതെയോ ഹൈലൈറ്ററുകള്‍ ഉപയോഗിക്കാം.

അടുക്കളയുടെ മൊത്തത്തിലുള്ള തീമിനനുസരിച്ച് വേണം അലങ്കാരങ്ങള്‍ നല്‍കാന്‍. കര്‍ട്ടനുകള്‍, ബ്ലൈന്‍റുകള്‍ പോലുള്ളവ കഴിവതും ഒഴിവാക്കുകയാണ് നല്ലത്.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

അതുപോലെ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ളവ, പൊട്ടിയാല്‍ അപകടമുണ്ടാകുന്നവ ഇവയൊക്കെ അടുക്കള അലങ്കാര സാമഗ്രികളില്‍ നിന്ന് ഒഴിവാക്കാം.

പാചകം ചെയ്തു കഴിക്കാനുള്ള സ്ഥലമാണ് കിച്ചന്‍. അതിനാല്‍ വൃത്തി, സുരക്ഷ, പരിപാലിക്കുവാന്‍ എളുപ്പം എന്നിവയ്ക്കായിരിക്കണം എല്ലാത്തിലും മുന്‍തൂക്കം.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: സാവിയോ & രൂപ ഇന്‍റീരിയര്‍ കോണ്‍സെപ്റ്റ്സ്, ബാംഗ്ലൂര്‍ ഫോണ്‍: 09686568777

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*