ഉത്തമ കിച്ചന്‍ പ്ലാനിങ്

ജീവിത ശൈലി, ഭക്ഷണരീതികള്‍, കുടുംബത്തിന്‍റെ ഘടന, ബഡ്ജറ്റ് എന്നിവ മുന്‍നിര്‍ത്തി വേണം കിച്ചന്‍ ഡിസൈന്‍ ചെയ്യാന്‍.

വീടെന്ന സങ്കല്‍പ്പത്തിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഭാഗമാണ് അടുക്കളക്കുള്ളത്. മാറുന്ന കെട്ടിട നിര്‍മ്മാണ സങ്കല്‍പ്പങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കിച്ചന്‍ ഡിസൈനുകള്‍.

ശരാശരി മലയാളിയുടെ ജീവിതശൈലി കണക്കിലെടുത്ത് ശ്രദ്ധയോടെ വിഭാവനം ചെയ്യേണ്ട ഒന്നാണ് അടുക്കള. ജീവിത ശൈലി, ഭക്ഷണരീതികള്‍, കുടുംബത്തിന്‍റെ ഘടന, ബഡ്ജറ്റ് എന്നിവ മുന്‍നിര്‍ത്തി വേണം കിച്ചന്‍ ഡിസൈന്‍ ചെയ്യേണ്ടത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പൊതുവായ ശുചിത്വബോധവും സാമൂഹിക പ്രതിബദ്ധതയും ഡിസൈനിന്‍റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഉള്‍പ്പെടുന്നു. ദിവസത്തിന്‍റെ കൂടുതല്‍ സമയം ചെലവഴിക്കേണ്ട സ്ഥലം ആയതുകൊണ്ട് തന്നെ പാചകം ആനന്ദകരമാക്കുന്ന രീതിയുള്ള ചുറ്റുപാടുകള്‍ രൂപപ്പെടേണ്ടതുണ്ട്.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാവണം അടുക്കളയുടെ സ്ഥാനം. സൂര്യപ്രകാശം, കാറ്റ്, ജല ലഭ്യത ഇവയെല്ലാം അടുക്കളയുടെ സ്ഥാന നിര്‍ണ്ണയത്തില്‍ പ്രധാന ഘടകങ്ങളാണ്.

അടുക്കളയുടെ സുഖകരവും തടസ്സമില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കാര്യക്ഷമമായ ഒരു വര്‍ക്കിങ് ട്രയാങ്കിള്‍ ക്രമീകരിക്കപ്പെടേണ്ടതുണ്ട്.

RELATED READING: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

ലീനിയര്‍, എല്‍ ഷെയ്പ്പ്, യു ഷെയ്പ്പ് എന്നിവയ്ക്കു പുറമെ ഐലന്‍റ് കിച്ചനുകളും ഓപ്പണ്‍ കിച്ചനുകളും ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

അടിസ്ഥാനപരമായി സ്റ്റോറേജ് സ്പേസ്, കുക്കിങ് & വര്‍ക്കിങ് സ്പേസ്, ക്ലീനിങ് സ്പേസ് എന്നിവയാണ് ഒരു കിച്ചന്‍റെ ഏരിയകള്‍. മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ പാചകം അനായാസമായി നടക്കുന്നതിന് സഹായിക്കുന്നു.

വേഗത്തിലും അനായാസവും ആനന്ദകരവുമായ പാചകാനുഭവവും വളരെ കുറഞ്ഞ ഊര്‍ജ ഉപഭോഗവും ശുചിത്വമുള്ള, ആരോഗ്യപൂര്‍ണമായ ഭക്ഷണം പാചകം ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ഉത്തമ കിച്ചന്‍ പ്ലാനിങ് ആയി.

(ആര്‍ക്കിടെക്റ്റ് ഷിബു അബുസാലി, എസ് എ ആര്‍ക്കിടെക്റ്റ്സ്, തിരുവനന്തപുരം.)

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*