കൃത്യതയോടെ സിങ്കും ടാപ്പും

കിച്ചനില്‍ പൈപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജോയിന്‍റ് കഴിവതും കുറഞ്ഞവ സെലക്റ്റു ചെയ്യുക ഇവ ഇന്ന് സുലഭമാണ്

അടുക്കളയിലേക്ക് സിങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളിന്‍റെ ഇഷ്ടമനുസരിച്ച്, സൗകര്യത്തിനനുസരിച്ച് ഒന്നോ രണ്ടോ ബൗളുകള്‍ ഉള്ളവ നോക്കിവാങ്ങാം.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

സിങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ആഴമുള്ളതാകാന്‍ ശ്രദ്ധിക്കുക കാരണം ആഴം കുറഞ്ഞ സിങ്കാവുമ്പോള്‍ പാത്രങ്ങള്‍ കുന്നുകൂടി കിടന്ന് കൗണ്ടര്‍ ടോപ്പില്‍ വെള്ളം തെറിച്ച് കബോഡുകള്‍ നനയാനും ഇത് സ്ഥിരമായി ആവര്‍ത്തിക്കുമ്പോള്‍ കേടുപാടുകള്‍ വരുവാനും ഇടയാകും.

അതുപോലെ കൗണ്ടര്‍ടോപ്പ് കട്ട് ചെയ്ത് ഇറക്കി വയ്ക്കുമ്പോള്‍ അടിയില്‍ 4 ഭാഗത്തും കൃത്യമായി അളവെടുത്ത് കൃത്യമായി കട്ടു ചെയ്തുവേണം സിങ്ക് ഉറപ്പിക്കാന്‍.

ALSO READ: അടുപ്പും ചിമ്മിനിയും

ഇങ്ങനെ കട്ട് ചെയ്യുമ്പോള്‍ കൗണ്ടര്‍ ടോപ്പിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ എല്ലാ വശങ്ങളും ഒരുപോലെയാണെന്നു തോന്നുമെങ്കിലും അവ ഒരുപോലെയാവണമെന്നില്ല.

എല്ലാ വശങ്ങളും ഒരുപോലെയാക്കി സിങ്ക് ഇറക്കിയ ശേഷം വശങ്ങളില്‍ ഗുണമേന്മയുള്ള ഫില്ലിങ് തന്നെ നടത്തണം. അല്ലാത്ത പക്ഷം ലീക്കേജ് ഉണ്ടാവും എന്നതില്‍ തര്‍ക്കമില്ല.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

അതുപോലെ സിങ്കിന്‍റെ മുകള്‍ഭാഗം അതായത് കൗണ്ടര്‍ടോപ്പിന്‍റെ മുകളില്‍ വരുന്ന ഭാഗം പ്രൊജക്റ്റ് ചെയ്ത് നില്‍ക്കുന്നതാണ് നല്ലത്. നിരപ്പായവയ്ക്ക് സര്‍വ്വീസിങ് എളുപ്പമല്ല. സിങ്കിന്‍റെ വേസ്റ്റ് കംപ്ലിങ് സിങ്കിന്‍റെ ഹോളില്‍ യഥാസ്ഥാനത്ത് കൃത്യമായി ഉറപ്പിക്കണം.

ടാപ്പില്‍ നിന്നും വെള്ളം വീഴുന്നത് വേസ്റ്റ് കംപ്ലിങ്ങില്‍ തന്നെയാവണം. അല്ലെങ്കില്‍ വെള്ളം ചുറ്റിനും തെറിക്കുവാനും ഇതു സ്ഥിരമാവുമ്പോള്‍ കബോഡുകളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാനും സാധ്യതയുണ്ട്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

സിങ്കിനോടനുബന്ധിച്ചുള്ള ടാപ്പുകള്‍ തെരഞ്ഞെടുക്കുമ്പോഴും ഫിറ്റു ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചൂട്, തണുത്ത വെള്ളത്തിനായി പലപ്പോഴും രണ്ടു ടാപ്പുകള്‍ തെരഞ്ഞെടുക്കാതെ ഒറ്റ ടാപ്പില്‍ തന്നെ രണ്ടുതരം വെള്ളം വരുന്നവ പലരും തെരഞ്ഞെടുക്കാറുണ്ട്.

ടാപ്പ് എന്തുതരമായാലും ശരി കണ്‍സീല്‍ഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൃത്യമായി ലൈനര്‍ ഉപയോഗിച്ചിരിക്കണം. കമ്പിനി തന്നെ പറയുന്ന ഫിറ്റിങ്ങുകള്‍ ഉപയോഗിക്കുക.

കണ്‍സീല്‍ഡ് അല്ലേ എന്നുകരുതി ഗുണമേന്മയില്ലാത്തവ ഉപയോഗിച്ചാല്‍ പിന്നീട് ബുദ്ധിമുട്ടേണ്ടിവരും.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ചില ടാപ്പുകള്‍ക്ക് 6/7, ചിലത് 4/3 എന്ന രീതിയിലാവും അതിന്‍റെ ത്രെഡിന്‍റെ ക്രമം വരുന്നത് ഇത് എല്ലാം ചെക്ക് ചെയ്ത് കൃത്യമായി ഫിറ്റു ചെയ്യണം.

കാരണം ഇരുമ്പിന്‍റെ അംശം കൂടുതലുള്ള വെള്ളത്തിന്‍റെ സ്ഥിരോപയോഗം തുരുമ്പു പിടിക്കാനും, അതുവഴി കേടുപാടുകള്‍ വരുത്താനും സാധ്യത കൂട്ടുന്നു.

YOU MAY LIKE: ഇതാണ് ഏദെന്‍!

സിങ്ക്, ടാപ്പുകള്‍ ഫിറ്റ് ചെയ്യുമ്പോള്‍ വിദഗ്ധരായ തൊഴിലാളികളുടേയും വൈദഗ്ധ്യമുള്ള ഒരു സൂപ്പര്‍വൈസറുടേയും സേവനം സൈറ്റില്‍ ഉണ്ടായിരിക്കണം.

കിച്ചനില്‍ പൈപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജോയിന്‍റ് കഴിവതും കുറഞ്ഞവ സെലക്റ്റു ചെയ്യുക ഇവ ഇന്ന് സുലഭമാണ്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

പൈപ്പ് വളഞ്ഞു പോകേണ്ടിടത്ത് ജോയിന്‍റുകള്‍ കൊടുത്ത് ചെയ്യുന്ന രീതിയൊക്കെ മാറി പൈപ്പ് തന്നെ വളച്ച് എടുക്കാവുന്ന തരത്തിലുള്ളവ ഇന്ന് ലഭ്യമാണ്. ജോയിന്‍റുകള്‍ കുറച്ചാല്‍ ലീക്കേജും ബ്ലോക്കും ഒഴിവാക്കാം.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: ജാഫില്‍ ജമാല്‍, ജാഫില്‍ ജമാല്‍ അസോസിയേറ്റ്സ്, ആലപ്പുഴ. ഫോണ്‍: 9847822493

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*