മോഡുലാര്‍ കിച്ചനൊരുക്കാം, ബ്രാന്‍ഡുകള്‍ക്കൊപ്പം

കൂടുതല്‍ ഇഷ്ടത്തോടെ അടുക്കളയില്‍ ചെലവഴിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ബ്രാന്‍ഡഡ് കിച്ചനുകളെല്ലാം

അടുക്കള എന്നാല്‍ സ്വകാര്യത ആവശ്യമുള്ള ഇടം എന്ന പൊതുസങ്കല്‍പ്പം മാറിക്കഴിഞ്ഞു. തുറസ്സായ, വിശാലമായ, സജീവമായ സ്പേസുകളാണ് ഇക്കാലത്തെ അടുക്കളകള്‍.

കാഴ്ചക്കാരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചുവെയ്ക്കേണ്ടതില്ലാത്ത വിധം വശ്യവും പ്രൗഢവുമായ ഇടം. മോഡുലാര്‍ കിച്ചനുകളുടെ വരവ് തന്നെയാണ് അടുക്കളയെ കുറിച്ചുള്ള പഴയ നിര്‍വചനങ്ങളെ മാറ്റി മറിച്ചത്.

ALSO READ: അടുപ്പും ചിമ്മിനിയും

ക്ലാസിക്ക്, കന്‍റംപ്രറി, റസ്റ്റിക്ക് കിച്ചനുകള്‍ അടുക്കളകളെ കുറിച്ചുള്ള പഴയ കാഴ്ചപ്പാട് തന്നെ ഇല്ലാതാക്കി. കാഴ്ചയില്‍ മാത്രമല്ല സൗകര്യങ്ങളിലും ഈ മാറ്റം കാണാം.

കൂടുതല്‍ ഇഷ്ടത്തോടെ അടുക്കളയില്‍ ചെലവഴിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ബ്രാന്‍ഡഡ് കിച്ചനുകളെല്ലാം.

ഹാക്കര്‍ കിച്ചന്‍

വിദേശബ്രാന്‍ഡുകളില്‍ ശ്രദ്ധേയമാണ് ജര്‍മ്മര്‍ കിച്ചനായ ഹാക്കര്‍. കിച്ചന്‍ കസ്റ്റമൈസേഷന് പുതുനിര്‍വചനം നല്‍കിയ ബ്രാന്‍ഡുകളിലൊന്ന്. ഗുണത്തിലും ധര്‍മ്മത്തിലും ഈടിലും കാഴ്ചയിലും ഉന്നതനിലവാരം പുലര്‍ത്തുന്നു.

കംപ്യൂട്ടര്‍ എയ്ഡഡ് ഓട്ടോമേറ്റഡ് പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ആധുനികവും പരിഷ്കൃതവുമായ നിര്‍മ്മാണ മികവ് അവകാശപ്പെടുന്നു ഇവര്‍.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

മീഡിയം, ഹൈ എന്‍ഡ്, പ്രീമിയം വിഭാഗങ്ങളിലുള്ള വ്യത്യസ്ത കിച്ചനുകളാണ് ഹാക്കര്‍ ഒരുക്കുന്നത്. വ്യത്യസ്തമായ 163 മെറ്റീരിയലുകളുടെ ഫിനിഷുകളും നിറങ്ങളും സ്റ്റൈലും ഹാക്കര്‍ നല്‍കുന്നു.

ഹൈ ഗ്ലോസ് ഉള്‍പ്പെടെ പല ഫിനിഷിലുള്ള ലാമിനേഷനുകള്‍, റിയല്‍വുഡ് വെനീര്‍, സോളിഡ് വുഡ്, ഗ്ലോസി- മാറ്റ് ഫിനിഷുകളില്‍ ഉള്ള ലാക്കര്‍ പെയിന്‍റ്, ഗ്ലാസ് ഫിനിഷ്, സെറാമിക്ക്, സ്റ്റോണ്‍ വെനീര്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം മിക്സ് ആന്‍ഡ് മാച്ച് ചെയ്ത് തെരഞ്ഞെടുക്കാവുന്ന വ്യത്യസ്തമായ മെറ്റീരിയലുകളാണ് ഇവിടെയുളളത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

സിസ്റ്റെമാറ്റ് – ആര്‍ട്ട് , ക്ലാസിക്ക് -ആര്‍ട്ട് എന്നി വിഭാഗങ്ങളിലാണ് വ്യത്യസ്തമായ കിച്ചന്‍ തീമുകള്‍. ഹാന്‍ഡ്ലെസ് കിച്ചനുകളാണ് ആര്‍ട്ട് വിഭാഗത്തിലുള്‍പ്പെടുത്തതെല്ലാം. കന്‍റംപ്രറി,കണ്‍ട്രി സ്റ്റൈല്‍ എന്നിവയും ഹാക്കറിന്‍റെ പ്രത്യേകതയാണ്.

വര്‍ക്ക്ടോപ്പിനെ ആവശ്യശേഷം നീക്കിയാല്‍ ബ്രേക്ക് ഫാസ്റ്റ് ബാര്‍ ആയി മാറുന്ന ഫ്ളൈയിങ് ബ്രിഡ്ജ്, വ്യത്യസ്തമായ കോര്‍ണര്‍- വാള്‍ യൂണിറ്റുകള്‍ എന്നിവയിലെല്ലാം ഹാക്കറിന്‍റെ തനത് ഗുണങ്ങള്‍ കാണാം.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : ഹാക്കര്‍ കിച്ചന്‍ ,ഫോണ്‍: 9895058285

സ്കവോലിനി കിച്ചന്‍

ട്രെന്‍ഡി മോഡുലാര്‍ കിച്ചനുകളുടെ വലിയ ലോകമാണ് ഇറ്റാലിയന്‍ കിച്ചന്‍ ബ്രാന്‍ഡായ സ്കവോലിനി അവതരിപ്പിക്കുന്നത്.

പ്രോഡക്റ്റുകള്‍ക്കെല്ലാം തനത് ഡിസൈന്‍ മികവ് അവകാശപ്പെടാനാകുന്ന ഇറ്റലിയില്‍ നിന്നായത് കൊണ്ട് തന്നെ ശ്രദ്ധേയമായ ഡിസൈന്‍ പ്രത്യേകതകള്‍ ഒത്തുചേര്‍ന്നതാണ് ഈ കിച്ചന്‍ ശൃംഖല.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ഉപഭോക്താക്കളുടെ മാറുന്ന താത്പര്യങ്ങള്‍, ലൈഫ് സ്റ്റൈല്‍, വിപണി എന്നിവയ്ക്ക് അനുസൃതമായുള്ള സാങ്കേതിക മികവൊത്ത വ്യത്യസ്തമായ കിച്ചന്‍ ശ്രേണിയാണ് ഇവിടെയുള്ളത്. ക്ലാസിക്ക്, മോഡേണ്‍ എന്നീ വിഭാഗങ്ങളിലാണ് സ്കവോലിനിയുടെ കിച്ചനുകള്‍.

33 കിച്ചന്‍ മോഡലുകള്‍ ബ്രാന്‍ഡിന്‍റേതായി ഉണ്ട്. ആറു ലക്ഷം രൂപയ്ക്കുള്ള ശരാശരി കിച്ചന്‍ മുതല്‍ 60 ലക്ഷം രൂപയുള്ള പ്രീമിയം കിച്ചന്‍ വരെ.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

250 തരത്തിലുള്ള കൗണ്ടര്‍ടോപ്പ്, 750 തരത്തിലുള്ള ഫിനിഷുകള്‍, 2500 ല്‍പരം ആക്സസറീസ് എന്നിവയും സ്കവോലിനിയുടെ പ്രത്യേകതയാണ്.

ക്ലാസിക്ക്, സെമി ക്ലാസിക്ക്, മോഡേണ്‍ വിഭാഗങ്ങളിലാണ് സ്കവോളിനിയുടെ കിച്ചനുകള്‍. കാഴ്ചയില്‍ ഉത്കൃഷ്ടവും പ്രൗഢവുമാണ് ക്ലാസിക്ക് വിഭാഗത്തില്‍പ്പെട്ട കിച്ചനുകള്‍.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

ഏറ്റവും പുതിയ സാങ്കേതിക – നിര്‍മ്മാണ സങ്കേതങ്ങള്‍ സ്വീകരിച്ചാണ് ഇവയൊരുക്കിയിട്ടുള്ളത്.

ക്ലാസിക്കിലെ തന്നെ ഉപവിഭാഗങ്ങളാണ് ബേസിക്ക്, ഈസി എന്നിവ. അത്യാധുനിക ഡിസൈനും കുറവ് ഡിറ്റെയ്ലുകളും ചേര്‍ന്ന വിശാലയത്ക്ക് പ്രാധാന്യമുള്ള അടുക്കളകളാണ് മോഡേണ്‍ വിഭാഗത്തിലുള്ളത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ഇവയിലും ബേസിക്ക്, ഈസി വിഭാഗങ്ങളുണ്ട്. ലോകോത്തര ഫാഷന്‍ ബ്രാന്‍ഡായ ഡീസലിനു വേണ്ടി കിച്ചന്‍ നിര്‍മ്മിക്കുന്നതിനാല്‍ ഡീസല്‍ കിച്ചനുകളുടെ കോ ബ്രാന്‍ഡ് കൂടിയാണ് സ്കവോലിനി.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ജോസഫ് കെ.ജെ, സ്കവോലിനി കിച്ചന്‍, ഫോണ്‍: 7356522822

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*