നവോത്ഥാന ചുമര്‍ചിത്രകലയുടെ ഉപാസകന്‍

ചുമര്‍ ചിത്രങ്ങള്‍ എന്നാല്‍ ചുമരിലെ ദൈവികരൂപങ്ങളാണ് എന്ന ഒറ്റ ഫ്രെയിമിനുള്ളില്‍ നിന്നും പുറത്ത് കടന്ന് ഇവ മറ്റുപല മാധ്യമങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞിരിക്കുന്നു.

ഇടക്കാലത്ത് തകര്‍ച്ചയുടെ, അന്യംനിന്നുപോകലിന്‍റെ വക്കില്‍ വരെയെത്തിയ അതിപുരാതനവും ദൈവികവുമായ ഈ കല കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉയര്‍ത്തെഴുന്നേറ്റു എന്നു മാത്രമല്ല ഏറെ സജീവമാകുകയും ചെയ്തിരിക്കുന്നു എന്നത് കലാകാരന്മാര്‍ക്ക് മാത്രമല്ല നമ്മുടെ ഭാരതത്തിനു പോലും അഭിമാനിക്കത്തക്കതാണ്.

ചുമര്‍ചിത്രകല അഥവാ മ്യൂറല്‍ പെയിന്‍റിങ്ങില്‍ ഇതിനോടകം സ്വന്തം വ്യക്തിമുദ്ര ചാര്‍ത്തിയ കലാകാരനാണ് അദ്ധ്യാപകന്‍ കൂടിയായ രാജേന്ദ്രന്‍ കര്‍ത്ത.

പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയായ ഇദ്ദേഹം ഈ മേഖലയില്‍ വ്യത്യസ്തമായ മാനങ്ങള്‍ തേടുകയും കണ്ടെത്തുകയും അതിന് ജീവന്‍ പകരുകയും ചെയ്യുന്നു. പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ ഒതുങ്ങിക്കൂടാതെ അല്പമൊക്കെ വഴിമാറി നടക്കുവാനും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഇദ്ദേഹം തുനിയുന്നു.

വ്യത്യസ്തം ശ്രദ്ധേയം

ചിത്രകലാപഠനത്തിന്‍റെ നടവഴികള്‍ 4 വര്‍ഷംകൊണ്ട് പിന്നിട്ട ഇദ്ദേഹം ഗുരുവായൂരിലെ ചുമര്‍ചിത്രകലാകേന്ദ്രത്തില്‍ നിന്നും 5 വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി നാഷണല്‍ ഡിപ്ലോമയും കരസ്ഥമാക്കിയാണ് പ്രയാണം ആരംഭിച്ചത്.

YOU MAY LIKE: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

ചുമര്‍ചിത്രകലയെന്നു പറയപ്പെടുന്നുവെങ്കിലും ഈ കലാസങ്കേതത്തിന്‍റെ രചനക്ക് ചുമരുകള്‍ തന്നെ വേണമെന്നില്ല എന്നത് രാജേന്ദ്രന്‍ ഉപയോഗിച്ചിട്ടുള്ള മാധ്യമങ്ങള്‍ തെളിയിക്കുന്നു.

കല്‍ഭരണിയും, മണ്‍കുടങ്ങളും, ആസ്ബറ്റോസ് ഷീറ്റും എന്തിന് പച്ചക്കറി വിഭവമായ ചുരക്ക വരെ ഈ കലാകാരനു മുന്നില്‍ പ്രതലമായി മാറിയിട്ടുണ്ട്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

“കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കലാകാരന്മാര്‍ തയ്യാറാവണം എന്ന ചിന്താഗതിയോട് യോജിച്ചുകൊണ്ട് ആവശ്യക്കാരന്‍റെ ആഗ്രഹങ്ങള്‍ക്കും കാലോചിതമായ വേഗത്തിനുമനുസരിച്ച് രചനകള്‍ പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കാറുണ്ട്.

പ്രകൃതിജന്യ വസ്തുക്കളില്‍ നിന്നുള്ള പഞ്ചവര്‍ണ്ണക്കൂട്ടുകള്‍ ഇന്നത്തെക്കാലത്ത് പ്രായോഗികമല്ലാത്തതിനാല്‍ പകരം അക്രിലിക് വര്‍ണങ്ങളാണ് ഉപയോഗിക്കുന്നത്” എന്ന് ഇദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന്‍റെ രചനകളില്‍ ഏറെ പ്രശസ്തമായത് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരത്തിന് അര്‍ഹമായ അനന്തശയനം, കേരളീയ ചുമര്‍ചിത്രശൈലിയില്‍ ഡാവിഞ്ചിയുടെ ലാസ്റ്റ്സപ്പര്‍ എന്ന വിഖ്യാത ചിത്രത്തിന്‍റെ പുതുമയോടെയുള്ള അവതരണം എന്നിവയാണ്.

12അടി നീളത്തിലും ഒന്നരയടി വീതിയിലുമാണ് ‘ലാസ്റ്റ് സപ്പര്‍’ എന്ന ചിത്രം. ഏറെ പ്രശംസപിടിച്ചു പറ്റുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഈ ചിത്രം വളരെ അപൂര്‍വ്വവുമാണ്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ക്യാന്‍വാസില്‍ അക്രിലിക് ഉപയോഗിച്ച് രണ്ടുമാസക്കാലമെടുത്തു ഇതിന്‍റെ പൂര്‍ത്തീകരണത്തിന്. കൊച്ചിയില്‍ ഇന്ത്യന്‍ നേവിയുടെ മുന്‍ ക്യാപ്റ്റന്‍ സി.പി. ഗിരിലാലിന്‍റെ വീട്ടില്‍ 75 ചതുരശ്രയടി വലിപ്പത്തില്‍ രചിച്ച ‘പാര്‍വതീചമയം’ ചുമര്‍ചിത്രവും ഏറെ ശ്രദ്ധ നേടുകയുണ്ടായി.

കൂത്താട്ടുകുളം ഓണകുന്ന് ഭഗവതിക്ഷേത്രത്തോടനുബന്ധിച്ച് ചെയ്തിട്ടുള്ള ശാസ്താവിന്‍റെ ചിത്രം, കൂടാതെ വൈക്കം മഹാദേവക്ഷേത്രം, ശ്രീകുറുംബ ഭഗവതിക്ഷേത്രം, തിരുനക്കര ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നീ ദേവാലയങ്ങളുടെ ചുമരുകളില്‍ തൂലിക പതിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഈ അനുഗൃഹീത കലാകാരന്‍ സാമൂഹിക, സാംസ്കാരിക കലാരംഗത്ത് പ്രമുഖരായ നിരവധിയാളുകളുടെ പ്രശംസയ്ക്ക് പാത്രീഭൂതനായിട്ടുണ്ട്.

സംസ്കൃതത്തിലെ ധ്യാനശ്ലോകങ്ങളെ അടിസ്ഥാനമാക്കി രചിച്ച 26ല്‍ പരം ചിത്രങ്ങള്‍, ഗണപതി ചിത്രപരമ്പര എന്നിവ, കൂടാതെ കല്‍ഭരണികളിലും ചുരയ്ക്കയിലും മണ്‍കുടങ്ങളിലുമായി രചിച്ച ശക്തിപഞ്ചാക്ഷരി ശിവ ദക്ഷിണമൂര്‍ത്തി, ശൈവരൂപങ്ങള്‍, ഗുരുവായൂരപ്പന്‍റെ നിര്‍മ്മാല്യ ദര്‍ശനം, നരസിംഹമൂര്‍ത്തി, ഗോപാലകൃഷ്ണന്‍ എന്നിവയ്ക്കു പുറമേ വൈഷ്ണവഭാവങ്ങള്‍, സ്ത്രൈണ രൂപങ്ങളായ ശ്യാമളാദേവീ, പനയക്ഷി എന്നിവയുണ്ട്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ശ്രീകൃഷ്ണന്‍, ഗണപതി, രൂപങ്ങള്‍ തീര്‍ത്ത് ചുരക്കയില്‍ ഉണ്ടാക്കിയെടുത്ത ഭസ്മക്കൂട, കടുക്ക, ആഷ്ട്രേ എന്നിവയൊക്കെയും ഇദ്ദേഹത്തിന്‍റെ ചിത്രകലാരചനാപാടവം വിളിച്ചോതുന്നു.

നവോത്ഥാന ചിത്രകലാകാരനായ രാജേന്ദ്രന്‍ ഇതിനോടകം നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍, പെയിന്‍റിങ് ക്യാംപുകള്‍ എന്നിവ നടത്തിയിട്ടുണ്ട്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ലളിതകലാ അക്കാദമിയുടെ ഏറ്റവും മികച്ച ചിത്രകാരനുള്ള അവാര്‍ഡ്, കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, മികച്ച ചിത്രകലാ അദ്ധ്യാപക കലാവേദി സംസ്ഥാന പുരസ്കാരം, യുവകലാരത്നം പുരസ്ക്കാരം എന്നിവയൊക്കെ ഈ കലാകാരനെ തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതുമാത്രം.

ചിത്രരചനയില്‍ മാത്രമല്ല, കാര്‍ട്ടൂണിലും കവിതയിലും തന്‍റേതായ ഇടം രേഖപ്പെടുത്തിയിട്ടുണ്ട് പി.പി. രാജേന്ദ്രന്‍കര്‍ത്ത.

CONTACT: RAJENDRAN KARTHA, PUTHENKOTTAYIL, VALAYAMCHIRANGARA. MOB:9946901476

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*