രാജകീയം ഈ അകത്തളം

പാലസുകളിലും മറ്റും കാണുന്ന തരത്തിലുള്ള ലക്ഷ്വറി ഇന്‍റീരിയറാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതിന് തെരഞ്ഞെടുത്തിരിക്കുന്നത് വിക്ടോറിയന്‍ ശൈലിയുടെ അംശങ്ങളും.

  • പ്രോപ്പര്‍ട്ടി: റ്റാറ്റ ത്രിത്വം, മറൈന്‍ഡ്രൈവ്, കൊച്ചി, ടവര്‍ ഒന്ന്, അപ്പാര്‍ട്ട്മെന്‍റ് 10B
  • ഏരിയ: 4000 sq.ft.
  • ഡിസൈന്‍: സുനില്‍ ഹെന്‍ഡസ്, ALMA ഇന്‍റീരിയേഴ്സ്, ആലുവ

സവിശേഷതകള്‍

മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ചെയ്യുന്ന കൊച്ചി സ്വദേശിയായ ലൈനസ് കലിസ്റ്ററിന്‍റെയും കുടുംബത്തിന്‍റെയും ഈ അപ്പാര്‍ട്ട്മെന്‍റില്‍നിന്നാല്‍ കൊച്ചി കായലിന്‍റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കാം.

ബാല്‍ക്കണികള്‍ മാത്രമല്ല ലിവിങ്, ഡൈനിങ്, കിടപ്പുമുറികള്‍ തുടങ്ങി ഉള്ളില്‍ പലയിടത്തും നയനാനന്ദകരമായ കായല്‍കാഴ്ച വിരുന്നിനെത്തുന്നുണ്ട്.

ഇടുങ്ങിയ മുറികള്‍, വെളിച്ചക്കുറവ് തുടങ്ങിയ ചില അസൗകര്യങ്ങള്‍ ഇവിടേയുമുണ്ടായിരുന്നു. അതിന് പരിഹാരമെന്ന നിലയില്‍ ‘കണ്‍ജസ്റ്റഡായി’ നിന്നിരുന്ന 5 ചുവരുകളെ പൊളിച്ചു മാറ്റിയപ്പോള്‍ അകത്തളം വിശാലമായി.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

കിടപ്പുമുറികള്‍ക്കു മാത്രം ചുമരുകളുടെ മറ നല്‍കി. ഫോയര്‍, ലിവിങ്, ഡൈനിങ് ഏരിയകള്‍ തുറന്ന നയത്തിലാക്കി. ഗ്ലാസ്, ഗോള്‍ഡന്‍ നിറം എന്നിവ ഉപയോഗിച്ച് റിച്ച് ലുക്ക് നല്‍കുംവിധമുള്ള ഒരുക്കങ്ങള്‍ക്കാണ് ഇന്‍റീരിയര്‍ ഡിസൈനര്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.

നാല് കിടപ്പുമുറികളുണ്ടായിരുന്നതില്‍ ഒരെണ്ണം ഡൈനിങ് ഏരിയയാക്കി മാറ്റി. ബാര്‍ ഏരിയ കൂട്ടിച്ചേര്‍ത്തു. പാലസുകളിലും മറ്റും കാണുന്ന തരത്തിലുള്ള ലക്ഷ്വറി ഇന്‍റീരിയറാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.

അതിന് തിരഞ്ഞെടുത്തിരിക്കുന്നത് വിക്ടോറിയന്‍ ശൈലിയുടെ അംശങ്ങളും. സെന്‍ട്രലൈസ്ഡ് എ.സി., ഓട്ടോമേറ്റഡ് സംവിധാനം എന്നിവയും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

RELATED STORIES: ഫ്ളൂയിഡ് ഹൗസ്

കായലിനോടുചേര്‍ന്നായതിനാല്‍ അവിടെ നിന്നുള്ള ഉപ്പുരസമുള്ള കാറ്റിനേയും ഈര്‍പ്പത്തേയും പ്രതിരോധിക്കുന്ന തരത്തിലുള്ള മെറ്റീരിയലുകളാണ് ഡിസൈനര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

അതുപോലെ ഡയനാമാര്‍ബിള്‍ ക്ലാഡിങ്, ഓട്ടോമോട്ടീവ് പെയിന്‍റിലെ ഏറ്റവും റിച്ചായ രണ്ട് ഷേഡുകള്‍ എന്നിവയാണ് ചുമരുകളില്‍ പ്രയോഗിച്ചിട്ടുള്ളത്.

ഫോയര്‍

ടഫന്‍റ് ഗ്ലാസില്‍ ചെയ്തിരിക്കുന്ന സുതാര്യമായ ഭിത്തിയാണ് ഫോയര്‍ ഏരിയയുടെ പ്രധാന ആകര്‍ഷണം. ഫോയര്‍ ഏരിയയുടെ ചുമരിലാണ് പ്രാര്‍ത്ഥനാസൗകര്യം സജ്ജമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയ

കായലിന്‍റെ മനോഹര കാഴ്ചകളെ ഉള്ളിലെത്തിക്കുന്ന ബാല്‍ക്കണിയോടുകൂടിയാണ് ലിവിങ് ഏരിയ. ഇരിപ്പിടങ്ങളുടെ പിന്നിലെ ചുമരില്‍ വാള്‍പേപ്പര്‍കൊണ്ടുള്ള അലങ്കാരമാണ്.

ടി.വി. സ്ഥാപിച്ചിട്ടുള്ള ചുമരും ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇരിപ്പിടങ്ങള്‍ കസ്റ്റമൈസ്ഡ് ആണ്. ഇളം നിറങ്ങളും ലൈറ്റിങ്ങും ചേര്‍ന്ന് നല്‍കുന്ന പ്രഭ അകത്തളത്തിന് റിച്ച് ലുക്ക് നല്‍കുന്നു. ചുമരലങ്കാരങ്ങള്‍ ഏറെ ആകര്‍ഷകമാണ്.

ഡൈനിങ്ങ് ഏരിയ

നാല് കിടപ്പുമുറികളില്‍ ഒരെണ്ണം പരിവര്‍ത്തിപ്പിച്ചാണ് വിശാലമായ ഡൈനിങ് ഏരിയയും അനുബന്ധമായി ബാര്‍ ഏരിയയും സജ്ജമാക്കിയിട്ടുള്ളത്. ഇന്‍റീരിയറിന്‍റെ ആംപിയന്‍സിന് അനുസരിച്ച് ചെയ്തെടുത്തതാണ് ഫര്‍ണിച്ചര്‍.

ഡൈനിങ്ങിന്‍റെ ഒരുഭാഗത്ത് ക്രോക്കറി ഷെല്‍ഫ്. സീലിങ് വര്‍ക്ക് മാത്രമല്ല സീലിങ്ങിലെ ലൈറ്റിങ് സംവിധാനവും ഏറെ ശ്രദ്ധേയമാണ്. ഹാങ്ങിങ് സ്പോട്ട്ലൈറ്റാണിത്.

ലക്ഷ്വറി ഹോട്ടലുകളില്‍ കാണുന്ന വിധമുള്ള ലൈറ്റിങ് സംവിധാനം.

ഡൈനിങ്ങിന് എതിര്‍വശത്താണ് ബാര്‍ ഏരിയയ്ക്ക് സ്ഥലം കണ്ടെത്തിയത്. ക്രിസ്റ്റല്‍ ക്യൂരിയോസും ബോട്ടിലുകളും ഗ്ലാസുമെല്ലാം ഉപയോഗിച്ചുള്ള അലങ്കാരം ലൈറ്റിങ് പ്രഭയില്‍ എടുത്തുനില്‍ക്കുന്നുണ്ട്.

YOU MAY LIKE: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

ഒനിക്സ് മാര്‍ബിള്‍ ഉപയോഗിച്ച് രണ്ട് ചുവരുകള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇവ സുതാര്യവും പ്രകൃതിദത്തവുമാണ്. ഇവയ്ക്ക് പുറകില്‍ ലൈറ്റിങ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുകയാണ്.

മറ്റ് മാര്‍ബിളുകളെ അപേക്ഷിച്ച് ചൂട് പുറംതള്ളാത്ത ഇനം കൂടിയാണ് ഈ മാര്‍ബിള്‍. ചെങ്കല്ലിന്‍റെ നിറത്തില്‍ ഈ ചുമരുകള്‍ ബാര്‍ ഏരിയയ്ക്ക് ഉചിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. വുഡന്‍ ടൈല്‍ ഫ്ളോറിങ്ങാണ് ബാര്‍ ഏരിയയ്ക്ക്.

കിടപ്പുമുറികള്‍

ലക്ഷ്വറി ഫീല്‍ നല്‍കുന്നവയാണ് കിടപ്പുമുറികള്‍ ഓരോന്നും. ഡ്രസ്സിങ് ഏരിയ, അറ്റാച്ച്ഡ് ബാത്റൂം, ടി.വി. ഏരിയ, ലിവിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ക്കുപുറമേ മികച്ച ലൈറ്റിങ്, ഫര്‍ണിഷിങ് ഇനങ്ങളും ചേര്‍ന്നു നല്‍കുന്ന പ്രഭയാണ് മുറികളിലെല്ലാം.

ഇളം നിറങ്ങളുടെ തിരഞ്ഞെടുപ്പും അതിനെ ഇരട്ടിയാക്കി പ്രതിഫലിപ്പിക്കുന്ന ലൈറ്റിങ് സംവിധാനങ്ങളും ഓരോ ഏരിയയ്ക്കും കുടുതല്‍ വിശാലത നല്‍കുന്നുണ്ട്. സീലിങ് വര്‍ക്കുകളും ഫര്‍ണിഷിങ് ഇനങ്ങളും ഏറെ ആകര്‍ഷകമാണ്.

കട്ടിലിന്‍റെ ഹെഡ് ബോര്‍ഡിനോട് ചേര്‍ന്നു വരുന്ന ചുമരുകള്‍ ഓരോ മുറിയിലും ഓരോതരം മെറ്റീരിയല്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ക്ക് സ്ലൈഡിങ് വാതിലുകള്‍ നല്‍കി,നിഷുകളില്‍ കൃൂരിയോസിനും സ്റ്റോറേജിനും സ്ഥാനമുണ്ട്.

ബാല്‍ക്കണി

കൊച്ചി കായലിന്‍റെ മനോഹാരിത മുഴുവന്‍ ആവാഹിക്കുന്ന തരത്തിലാണ് ബാല്‍ക്കണിയുടെ സ്ഥാനം. ഗ്ലാസുപയോഗിച്ച് തീര്‍ത്തിരിക്കുന്ന റെയിലിങ്ങിനോട് ചേര്‍ന്ന് ഒരുഭാഗത്തെ ഭിത്തിയില്‍ മുഴുവന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് സ്ഥാനം നല്‍കിയിരിക്കുന്നു.

സൂര്യാസ്തമയവും മേഘങ്ങളുടെ ചലനാത്മക സൗന്ദര്യവും മാറിവരുന്ന നിറഭേദങ്ങളും കായലിന്‍റെ സൗന്ദര്യവും എല്ലാം ആസ്വദിക്കാം, ഇവിടെയിരുന്ന്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

കിച്ചന്‍

തുറന്ന നയത്തിലള്ള കിച്ചന് പി.യു ഫിനിഷ് ഓട്ടോമോട്ടീവ് പെയിന്‍റ് നല്‍കിയിരിക്കുന്നു. ബാക്ക്സ്പ്ലാഷ് ഏരിയയില്‍ ഇംപോര്‍ട്ടഡ് ടൈലാണ്. ലൈറ്റിങ് സൈഡ്സ് സ്പോട്ട് ലൈറ്റാണ്.

ക്രോക്കറിഷെല്‍ഫ് ഡൈനിങ്ങിന്‍റെ ഭാഗത്ത് കിച്ചനു മറയാകുന്നു. കൗണ്ടര്‍ടോപ്പിന്‍റെ ഭാഗംതന്നെ ബ്രേക്ക് ഫാസ്റ്റ് ഏരിയയായും ഉപയോഗിക്കുന്നു.

Project Facts

  • Designer : Sunil Hendez (Alma Interiors L L P, Aluva, Ernakulam)
  • Project Type : Residential House
  • Owner : Lynus Kalister
  • Location : Ta Ta Tritvam,Maraine Drive,Kochi
  • Year Of Completion : 2018
  • Area : 3200 Sq.Ft
Sunil Hendez (Alma Interiors L L P, Aluva, Ernakulam)

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*