Last Updated: April 06, 2024
Editorial / Ar. L.Gopakumar / April 06, 2024

ജനോപകാരപ്രദമാകണ്ടേ കെ-സ്മാര്‍ട്ട്

കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കെ-സ്മാര്‍ട്ട് ആകെ അവതാള ത്തിലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുജന സേവനങ്ങള്‍ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ ലഭ്യമാ ക്കാനാണ് കെ-സ്മാര്‍ട്ട് വിഭാവനം ചെയ്തത്. ഇതിനുമുമ്പും പല പേരിലും പല അവതാര ങ്ങള്‍ ഓണ്‍ലൈന്‍ സോഫ്റ്റ് വെയറായി പ്രയോഗിച്ചിരുന്നു. കെട്ടിടനിര്‍മാണ അനുമതി അനായാസമായി ലഭ്യമാക്കാന്‍ പദ്ധതിയിട്ട ഈ സാങ്കേതികവിദ്യകളൊന്നും തന്നെ വിജയി ച്ചില്ല. ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടുമൊരു എടുത്തുചാട്ടമായിരുന്നു കെ-സ്മാര്‍ട്ട്. ഫലമോ? ഒരൊറ്റ പ്ലാനിന് പോലും കേരളത്തില്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, അടുത്തകാലത്തൊന്നും തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും തോന്നു ന്നില്ല. പലവിധ കാരണങ്ങളാല്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കെട്ടിടനിര്‍മാണ മേഖലയ്ക്ക് കനത്ത ആഘാതമാണ് ഈ തുഗ്ലക്ക് ഭരണപരിഷ്കാരങ്ങള്‍ ഏല്‍പ്പിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്തെങ്കിലും സാധിച്ചുകിട്ടാന്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വിശ്വപ്രസിദ്ധമാണ്. സംഘടിത ഉദ്യോഗസ്ഥ പ്രഭുത്വത്തിനുമുന്നില്‍ യാചിക്കുകയല്ലാതെ പൊതുജനത്തിന് മറ്റ് മാര്‍ഗങ്ങളില്ല. മാത്രമല്ല, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലങ്ങളാണ് ഈ ഓഫീസുകള്‍. ജനോപകാരപ്രദമായ പരിഷ്കാരങ്ങള്‍ എന്തുവിലകൊടുത്തും തടയാനും ഇല്ലാതാക്കാനും ഉദ്യോഗസ്ഥര്‍ കച്ചകെ ട്ടിയിരിക്കുകയാണ്. ഉദ്യോഗസ്ഥഭീഷണിക്കുമുമ്പില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയനേതൃത്വവും അവരോടൊപ്പം അഴിമതിയില്‍ പങ്കാളികളാണ്. നാല്‍പ്പത്തിയഞ്ച് ശതമാനത്തിലധികം തൊഴില്‍ദിനങ്ങള്‍ സംസ്ഥാനത്തിന് സംഭാവന ചെയ്യുന്ന നിര്‍മാണ മേഖലയുടെ നട്ടെല്ല് ഒടിക്കുകയാണ് ഈ അവിശുദ്ധാന്ധവം ചെയ്യുന്നത്. നിരവധി നിവേദനങ്ങളും പരിദേവന ങ്ങളും വാസ്തുശില്‍പ്പികളുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചെങ്കിലും എല്ലാം ബധിരകര്‍ ണ്ണങ്ങളിലാണ് പതിച്ചത്

വിഷു-ഈസ്റ്റര്‍-ഈദ് ആശംസകളോടെ...

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Channel Designer Publications

Quick Links

2022-2024 © Designer Publications Kerala Pvt.Ltd.. All Rights Reserved.