Last Updated: July 04, 2022
IIA - Award Winner / July 04, 2022

കോമണ്‍ ഗ്രൗണ്ട് സ്റ്റുഡിയോ

Project Specifications :

Architect & Designer : ആര്‍ക്കിടെക്റ്റ് സിമി ശ്രീധരന്‍ (Ar. Simi Sreedharan)

(കോമണ്‍ ഗ്രൗണ്ട് ആര്‍ക്കിടെക്ചര്‍, കോഴിക്കോട്),

Project Type : Commercial

Area : 1,277 sqft.

പതിനൊന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോമണ്‍ ഗ്രൗണ്ട് ആര്‍ക്കിടെക്ചറിന് വേണ്ടി ആ സ്ഥാപനത്തിന്‍റെ സാരഥിയായ ആര്‍ക്കിടെക്റ്റ് സിമി ശ്രീധരന്‍ പുതുതായി രൂപകല്‍പ്പന ചെയ്ത ഓഫീസ് ആണിത്. നഗരപ്രാന്തത്തിലെ ഹരിതാഭമായൊരു പ്ലോട്ടിലെ ഇഷ്ടിക കൊണ്ട് പണിത വിശാലമായ ഒരു വീട്ടിലാണ് ഈ സ്ഥാപനം മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. നഗരപരിധിയിലേക്കുള്ള മാറ്റം ക്ലയന്‍റുകള്‍ക്ക് സൗകര്യപ്രദമായിരുന്നെങ്കിലും പുതിയ ഓഫീസിലെ സ്ഥല പരിമിതിയും പഴയ പരിസരത്തോടുള്ള ഗൃഹാതുരത്വവും ടീമംഗങ്ങളെ ആശങ്കാകുലരാക്കിയിരുന്നു. നഗര മദ്ധ്യത്തിലെ അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുന്നതും ഭക്ഷണശാലകളും വ്യാപാരസ്ഥാപനങ്ങളും കൊണ്ടു നിറഞ്ഞ തുമായ ഒരു തെരുവിലാണ് ഈ ഓഫീസിരിക്കുന്നത്. ആറു സെന്‍റ് പ്ലോട്ടില്‍ നില കൊള്ളുന്ന വീടിന്‍റെ താഴത്തെ നിലയാണിത്. സ്ഥല പരിമിതി പരിഗണിച്ച് ബേസ്മെന്‍റും മെസനിന്‍ ഫ്ളോറും നിര്‍മ്മാണ വേളയില്‍ തന്നെ ഉള്‍ച്ചേര്‍ത്തിരുന്നു. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രതീതി ഉളവാക്കാനായി ഹരിതബിംബങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയാണ് അകത്തളം ഡിസൈന്‍ ചെയ്തത്. സ്വകാര്യത ഉറപ്പു വരുത്തുന്നതിനും ശബ്ദ മലിനീകരണം ഒഴിവാക്കുന്നതിനും വേണ്ട നടപടികളും എടുത്തിട്ടുണ്ട്. പ്രകൃതി വെളിച്ചവും വായുസഞ്ചാരവും അനസ്യൂതം അകത്തളത്തിലെത്തിച്ച് ശീതീകരണിയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ആര്‍ക്കിടെക്റ്റ് ശ്രദ്ധിച്ചിരുന്നു. ഫോര്‍മല്‍ മീറ്റിങ് റൂം മാത്രമേ ശീതീകരിച്ചിട്ടുള്ളൂ. വര്‍ക്ക്സ്പേസുകളും വര്‍ക്കിങ് പാറ്റേണുകളും അങ്ങേയറ്റം ഫ്ളെക്സിബിളാണ്. മീന്‍ വളര്‍ത്തുന്ന ചെറു ജലാശയം ഉള്‍പ്പെടുന്ന ഫോയറിലേക്കാണ് നാലു പാളികളുള്ള പ്രധാന വാതില്‍ കടന്നെത്തുന്നത്. ടാങ്കിലെ ജലം ശുദ്ധീകരിക്കപ്പെട്ട് മീന്‍കുളത്തിലേക്ക് വീഴുന്ന ശബ്ദം ബാഹ്യ ശബ്ദങ്ങളെ അകറ്റി നിര്‍ത്തുന്നതിനൊപ്പം ധ്യാനാത്മകമായ അനുഭൂതിയും ഉളവാക്കുന്നുണ്ട്. ഇളംനിറങ്ങളും ബ്രാസ് എലമെന്‍റുകളും ഉള്‍പ്പെടുത്തി മിതത്വത്തിലൂന്നി ഒരുക്കിയ റിസപ്ഷനാണ് ഫോയറിനപ്പുറമുള്ളത്. ലഘു ചര്‍ച്ചകള്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ട്. ക്രിയാത്മകതയും ആകര്‍ഷണീയതയും തുളുമ്പുന്നതും ജീവനക്കാര്‍ക്ക് മാത്രം പ്രവേശനമുള്ളതുമായ റാംപാണ് റിസപ്ഷനില്‍ നിന്ന് മെസനിന്‍ ഫ്ളോറിലെ വര്‍ക്ക് സ്പേസിലേക്ക് നയിക്കുന്നത്. ഏവര്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നതിനും ടീമംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം സുതാാര്യമാക്കുന്നതിനും വേണ്ടിയാണ് പ്രകൃതി വെളിച്ചവും വായു സഞ്ചാരവും പരമാവധി ഉറപ്പാക്കി തുറസ്സായ നയത്തിലൊരുക്കിയ ഈ ഏരിയയില്‍ രണ്ട് സെന്‍ട്രല്‍ വര്‍ക്ക് ടേബിളുകള്‍ വിന്യസിച്ചത്. ഹരിതാഭയിലേക്ക് മിഴി തുറക്കുന്ന ഈ ഏരിയയില്‍ ചുമരുകളോ ജനാലകളോ ഇല്ല.

പ്രകൃതിയോട് ചേർന്ന്

പ്രകൃതിയുടെ മടിത്തട്ടിലെന്ന വണ്ണമിരുന്ന് ഭക്ഷണം കഴിക്കാനും സംസാരിക്കാനും ആസ്വദിച്ച് ജോലി ചെയ്യാനും വേണ്ടി സ്റ്റുഡിയോയുടെ പിന്നിലൊരുക്കിയ ഔട്ട് ഡോര്‍ പാഷ്യോയിലേക്കും ഇവിടെ നിന്ന് നോട്ടമെത്തും. അയല്‍വീട്ടിലെ ഹരിതാഭമായ പിന്‍മുറ്റത്തിന്‍റെ തുടര്‍ച്ചയെന്ന പ്രതീതിയാണ് ഈ പാഷ്യോ ഉളവാക്കുന്നത്.

റിസപ്ഷനില്‍ നിന്നുള്ള ഗോവണിയാണ് ബേസ്മെന്‍റ് ഫ്ളോറില്‍ അനൗപചാരിക കൂട്ടായ്മകള്‍ക്കായി സജ്ജീകരിച്ച ഇടത്തിലേക്ക് നയിക്കുന്നത്. സ്ലൈഡിങ് ഗ്ലാസ്ഡോറാണ് ഈ ഏരിയയെ ഫോര്‍മല്‍ മീറ്റിങ് റൂമില്‍നിന്ന് വേര്‍തിരിക്കുന്നത്. ക്ലിയര്‍സ്റ്റോറി ജനാലകളാണ് പോളിഷ്ഡ് കോണ്‍ക്രീറ്റ് ചുമരുകളുള്ള ഇവിടം പ്രകാശമാനമാക്കുന്നത്. ടെറാസോ, പോളിഷ്ഡ് കോണ്‍ക്രീറ്റ്, തെങ്ങിന്‍ തടി കൊണ്ടുള്ള പലകകള്‍, ഷഹബാദ് സ്റ്റോണ്‍, ഗ്രീന്‍ ഓക്സൈഡ്, കോബിള്‍ സ്റ്റോണ്‍ എന്നിവയാണ് നിലമൊരുക്കാന്‍ ഉപയോഗിച്ചത്. പുട്ടി പെയിന്‍റ് എന്നിവയ്ക്കൊപ്പം പോളിഷ്ഡ് കോണ്‍ക്രീറ്റ്, വൈറ്റ് ഓക്സൈഡ്, നോണ്‍ ആസ്ബസ്റ്റോസ് സിമന്‍റ് ഷീറ്റ് എന്നിവയും ചുമരുകള്‍ ഫിനിഷ് ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. മൈല്‍ഡ് സ്റ്റീല്‍, എക്സ്പോസ്ഡ് പ്ലൈവുഡ് ഫിനിഷുകളിലാണ് ഫര്‍ണിച്ചര്‍.

Architect & Designer : ആര്‍ക്കിടെക്റ്റ് സിമി ശ്രീധരന്‍ (Ar. Simi Sreedharan)

Address : Common Ground Architecture , Kozhikode

Phone : +91 9846066000

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.