Last Updated: April 09, 2024
പുനരുപയോഗശീലത്തെ മുറുകെ പിടിക്കാം

പുനരുപയോഗിക്കാനും പുതുക്കി ഉപയോഗിക്കാനുമുള്ള ശീലം നമ്മുടെ സംസ്കാര ത്തില്‍ പണ്ടേ അലിഞ്ഞു ചേര്‍ന്നതാണ്. ലോകം ഒന്നാകെ സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ (Circular Economy) യെ കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ കാലത്ത് അതിന് ഒരുപാട് പ്രാധാന്യമുണ്ട്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതി നും വേണ്ടി രൂപകല്‍പ്പന ചെയ്ത ഒരു സാമ്പത്തിക മാതൃകയാണ് സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ. നിര്‍ മ്മാണ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന വിഭവ ഉപഭോഗവും നിര്‍മ്മാണവും പൊളിക്കലുമായി ബന്ധപ്പെട്ട മാലിന്യ ഉല്‍പാദനവും ഈ ആശയത്തിന്‍റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. നിര്‍മ്മാണ സാമഗ്രികളും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും വളരെ ശ്രദ്ധാപൂര്‍വ്വം വിനിയോഗി ച്ചാലേ സുസ്ഥിരമായ നിര്‍മ്മാണം സാധ്യമാവൂ. നിര്‍മ്മാണസാമഗ്രികള്‍ പുനരുപയോഗിക്കുന്നതില്‍ നിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം കെട്ടിടം പൊളിക്കുമ്പോള്‍ കിട്ടുന്ന, ഉപയോഗ യോഗ്യമായ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയാണ്. ഒരുപാട് കെട്ടിടങ്ങള്‍ വിശേഷിച്ച് വീടുകള്‍ പൊളിച്ചു മാറ്റുന്നുണ്ടെങ്കിലും അവയൊന്നും പുനരൂപയോഗിക്കാവുന്ന രീതിയിലല്ല പൊളി ച്ച് മാറ്റുന്നത്. ഇനി അങ്ങനെ കിട്ടിയാല്‍ തന്നെയും ഉപഭോക്താവിനെയോ ആര്‍ക്കിടെക്റ്റിനെയോ എഞ്ചിനീയറെയോ കോണ്‍ട്രാക്ടറെയോ അതുമായി ബന്ധിപ്പിക്കുന്ന ഒരു ശൃംഖല ഇന്ന് നിലവിലില്ല. അഥവാ വിവരം ലഭിച്ചാലും പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഗോഡൗണില്‍ നിന്നും ഗുണമേന്മ ഉള്ളതും പണിയുന്ന കെട്ടിടത്തിന്‍റെ / വീടിന്‍റെ ആവശ്യത്തിനും ഭംഗിക്കും യോജിച്ചതുമായ വാതിലു കളും ജനലുകളും തെരഞ്ഞെടുക്കുക ശ്രമകരമാണ്. ഇവ തെരഞ്ഞെടുക്കാനും കെട്ടിടത്തിന്‍റെ / വീടിന്‍റെ ഭംഗിക്ക് കോട്ടം തട്ടാതെ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് വെക്കാനും വളരെ ബുദ്ധിമു ട്ടിയാലും, അവസാനം ഉണ്ടായി വരുന്ന നിര്‍മ്മിതി മികച്ചതാക്കാന്‍ കഴിഞ്ഞാല്‍ പുനരുപയോഗമെന്ന ആ പ്രക്രിയ ഒരുപാട് സംതൃപ്തി നല്കും. സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥാ തത്വങ്ങള്‍ ഉപയോഗിച്ചുള്ള രൂപകല്‍പ്പനയ്ക്ക് വിഭവ കാര്യക്ഷമത, മാലിന്യം കുറയ്ക്കല്‍, ഊര്‍ജ്ജം ലാഭിക്കല്‍, ചെലവ് ലാഭിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പാരിസ്ഥിതിക നേട്ടങ്ങള്‍ എന്നിങ്ങനെ ഗുണങ്ങള്‍ പലതാണ്. പ്ലാനി ങ് ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നിര്‍മ്മാണ ഘട്ടത്തിലും വീട് ഉപയോഗിക്കപ്പെടുന്ന കാലയളവിലും പൊളിച്ചുമാറ്റപ്പെടുന്ന ഘട്ടത്തിലും ഉണ്ടാകുന്ന കാര്ബ‍ണ്‍ പുറന്തള്ളലും ഊര്‍ജ്ജ ഉപയോഗവും കുറയ്ക്കാന്‍ നമുക്കാവും. അതിനാല്‍ റീസൈക്കിള്‍ / റിയൂസ്ഡ് ആയിട്ടുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കാനുള്ള തീരുമാനം പ്രാരംഭ ഘട്ടത്തില്‍ തന്നെ കൈക്കൊള്ളേണ്ടതുണ്ട്. ഉപയോഗയോ ഗ്യമായ പഴയ നിര്‍മ്മാണ സാമഗ്രികള്‍ മുന്‍കൂട്ടി ശേഖരിച്ചു വയ്ക്കുകയും വേണം. സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കേണ്ടത് കാലാവസ്ഥാ വ്യതിയാനം നേരിട്ടു കൊണ്ടിരിക്കുന്ന ഇക്കാല ത്ത് അത്യാവശ്യമായിരിക്കെ സര്‍ക്കാര്‍ നയങ്ങളിലും പൊളിച്ചു മാറ്റുന്ന സാമഗ്രികളുടെ ശൃംഖലയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഈ ശൃംഖലയെ ഒരു മൊബയില്‍ ആപ്പ് വഴി ബന്ധിപ്പിക്കാനായാല്‍ പുനരുപയോഗം കുറേക്കൂടെ പ്രായോഗികവും എളുപ്പവുമായി തീരും. പൊളിച്ചുമാറ്റുമ്പോള്‍ കിട്ടുന്ന സാമഗ്രികള്‍ ശേഖരിക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും സംയുക്തമായി മേല്‍നോട്ടം വഹിക്കുന്ന ഒരു വെയര്‍ഹൗസ് സംവിധാനം നടപ്പാക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. ഇപ്പോള്‍ ഈ പ്രക്രിയ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വികേന്ദ്രീകൃതമായാണ് നടക്കുന്നത്. ഇതിനെ ഏകോ പിപ്പിക്കാനായാല്‍ നമുക്ക് തുറന്നു കിട്ടുന്നത് പുനരുപയോഗത്തിന്‍റെ, പുതുക്കിയ ഉപയോഗത്തിന്‍റെ വലിയ സാധ്യതകളാണ്.

- ആർ. ഹരിത സി

അസിസ്റ്റന്‍റ് പ്രൊഫസര്‍,

ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിങ്,

കൊല്ലം & ഗവേഷക വിദ്യാര്‍ത്ഥിനി,

ഐഐടി മദ്രാസ്

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.