Last Updated: March 04, 2024
ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന്‍റെ ഭാവി ശോഭനമോ

കോവിഡ് മഹാമാരിക്ക് ശേഷം ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭാവം മൂലം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സംഭവം ഈ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പല പ്രശസ്ത ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളും ഇതേ തുടര്‍ന്ന് നിലനില്‍പ്പിനായി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ആര്‍ക്കിടെക്ചറിലെ പ്രൊഫഷണല്‍ വൈദഗ്ധ്യം കൈമോശം വരാതിരിക്കണമെങ്കില്‍ രാജ്യത്തെ ആര്‍ക്കിടെക്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചേ മതിയാകൂ.

എന്നാല്‍ മറുവശത്ത് പുതുതായി ആര്‍ക്കിടെക്ചര്‍ പ്രൊഫഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുകയുമാണ്. ഈ സാഹചര്യത്തെ നമുക്ക് എങ്ങനെ നേരിടാനാകും? കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സും ആര്‍ക്കിടെക്ചറല്‍ പ്രൊഫഷന്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിന് വേണ്ട സത്വര നടപടികള്‍ എടുക്കാന്‍ ഇനിയും വൈകിക്കൂടാ. സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ തന്നെ ആര്‍ക്കിടെക്ചര്‍ എന്ന വിഷയം പരിചയപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടാകണം.

ആര്‍ക്കിടെക്ചറിനൊപ്പം ഡിസൈന്‍ സംബന്ധിയായ മറ്റു വിഷയങ്ങളും പരിചയപ്പെടുത്തു ന്ന ഡിസൈന്‍ സ്കൂളുകളുടെ നിലവാരത്തിലേക്ക് വിവിധ സ്ഥാപനങ്ങളിലെ ആര്‍ക്കിടെക്ചറല്‍ വിദ്യാ ഭ്യാസം മാറണം. അത്തരം സ്ഥാപനങ്ങളില്‍ വിവിധ കലകളും ഫോട്ടോഗ്രാഫിയും പഠിപ്പിക്കുന്ന കോഴ്സുകളും തുടങ്ങാവുന്നതാണ്. ഇതിലൂടെ ആ സ്ഥാപനത്തിന് നിലനില്‍ക്കാനാകും. വിദ്യാര്‍ത്ഥികള്‍ ക്ക് മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസം നല്‍കാനും ആര്‍ക്കിടെക്ചര്‍ അഥവാ ഡിസൈന്‍ സ്കൂളുകള്‍ ശ്രദ്ധ ചെലുത്തണം.

രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്‍ക്കിടെക്ചറല്‍ പ്രൊഫഷണലുകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി ആര്‍ ക്കിടെക്ചര്‍ ഡിസൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകള്‍ തയ്യാറാകുകയും വേണം. യുവ ആര്‍ക്കിടെക്റ്റുകള്‍ക്ക് മികച്ച ശമ്പളവും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. വിവിധ തലങ്ങളില്‍ നിന്ന് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുകയും തദ്വാര ആര്‍ക്കിടെക്ചറല്‍ പ്രൊഫഷന്‍റെ ഭാവി ശോഭനമാകുകയും ചെയ്യും. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. പക്ഷേ പൂച്ചയ്ക്ക് മണി കെട്ടാനും ഈ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ആര് മുന്നോട്ടു വരും......?

- Ar. Lalichan Zacharias

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.