Last Updated: June 09, 2023

Special Feature News

Special Feature / June 09, 2023
വര്‍ഫെലിന്‍റെ കൊച്ചി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ലോകോത്തരവും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുമായ മോഡുലാര്‍ കിച്ചനുകളും വാര്‍ഡ്രോബുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് വര്‍ഫെല്‍ കിച്ചന്‍. ഇന്ത്യയിലെ ഏറ്റവും പ്രീമിയം മോഡുലാര്‍ കിച്ചന്‍, വാര്‍ഡ്രോബ് ബ്രാന്‍ഡായ വര്‍ഫെലിന്‍റെ പുതിയ സ്റ്റുഡിയോ കഴിഞ്ഞ മാസം പത്താം തീയതി കേരളത്തിന്‍റെ മെട്രോ നഗരമായ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാറാണ് എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ഹോസ്പിറ്റലിന് സമീപമുള്ള തിഹാമ സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ദീപക് ബസവരാജ്, റാഷി അറോറ, സുമന്‍ സിക്ദാര്‍, മുഹമ്മദ് കുട്ടി, അഹമ്മദ് അന്‍സാരി, എം.ശംസുദ്ദീന്‍, ഖദീജ ശംസ്, സഅദ് മേതര്‍, സിറാജ് മേതര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അബ്ദുള്‍ സത്താര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ നിരവധി പ്രമുഖ ആര്‍ക്കിടെക്റ്റുകളും ഇന്‍റീരിയര്‍ ഡിസൈനര്‍മാരും പങ്കെടുത്തു. വ്യത്യസ്ത അഭിരുചികളുള്ള ഉപഭോക്താക്കളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന കോംപ്ലിമെന്‍ററി ഡിസൈന്‍ കണ്‍സള്‍ട്ടേഷനാണ് വര്‍ഫെല്‍ വാഗ്ദാനം ചെയ്യുന്നത്. ചാരുതയാര്‍ന്നതും ആരോഗ്യകരവും അങ്ങേയറ്റം പ്രവര്‍ത്തനക്ഷമവുമായ മോഡുലാര്‍ കിച്ചനുകളുടെയും വാര്‍ഡ്രോബുകളുടെയും സമാനതകളില്ലാത്ത ശേഖരമാണ് വര്‍ഫെല്‍ സ്റ്റുഡിയോയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ആഡംബര ജീവിതത്തിന്‍റെ സാരാംശം ഉള്‍ക്കൊള്ളുന്ന പുതിയ സ്റ്റുഡിയോയില്‍ പരമ്പരാഗതമോ സമകാലികമോ ആയ ഏത് ശൈലിയിലുമുള്ള ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കണ്ട്, സ്പര്‍ശിച്ച്, അനുഭവിച്ചറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. മോഡുലാര്‍ കിച്ചനുകള്‍ക്ക് പുറമെ യൂറോപ്പില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിയാത്മകവും സ്റ്റൈലിഷും ആയ വാര്‍ഡ്രോബുകള്‍, ടിവി യൂണിറ്റുകള്‍, വാനിറ്റി യൂണിറ്റുകള്‍ എന്നിവയും വര്‍ഫെല്‍ തങ്ങളുടെ സ്റ്റുഡിയോകളില്‍ അണിനിരത്തിയിട്ടുണ്ട്. 47 സ്റ്റുഡിയോകളിലൂടെ പ്രീമിയം മോഡുലാര്‍ കിച്ചണുകളുടെ വിഭാഗത്തില്‍ ശക്തമായ കാല്‍പ്പാട് ഉറപ്പിച്ച വര്‍ഫെല്‍ ബ്രാന്‍ഡിന് ആറ് വര്‍ഷം തുടര്‍ച്ചയായി മികച്ച മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മികച്ച മോഡുലാര്‍ കിച്ചണുകള്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം, വര്‍ഫെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കി വരുന്ന മികച്ച ഗുണമേന്മയുള്ള സേവനത്തിനുള്ള അംഗീകാരമാണ് ആ പുരസ്ക്കാരം. ഏറ്റവും മികച്ച മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡിനുള്ള 2018, 2022 വര്‍ഷങ്ങളിലെ ടൈംസ് ബിസിനസ് അവാര്‍ഡ്, മികച്ച മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡ്- റേഡിയോ സിറ്റി അവാര്‍ഡ് 2023, ഏറ്റവും മൂല്യവത്തായ ഇന്‍റീരിയര്‍ ബ്രാന്‍ഡിനുള്ള ഐബാര്‍ക്ക് ഏഷ്യാ വേള്‍ഡ് സിഗ്നേച്ചര്‍ അവാര്‍ഡ് 2023, ഒന്നിലധികം ഔട്ട്ലെറ്റുകള്‍ക്കായി കിച്ചന്‍ റീട്ടെയിലര്‍ അവാര്‍ഡ് 2023, ഇന്ത്യ കിച്ചന്‍ കോണ്‍ഗ്രസ് 2023 ന്‍റെ ലാര്‍ജ് അവാര്‍ഡ് എന്നിവയും വര്‍ഫെല്‍ ബ്രാന്‍ഡിന് ലഭിച്ച പുരസ്ക്കാരങ്ങളില്‍ ചിലതാണ്.

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.