Last Updated: November 04, 2023

Special Feature News

Special Feature / November 04, 2023
സെറയുടെ ഡിസ്പ്ലേ സ്റ്റുഡിയോ ഇനി ബെംഗളൂരുവിലും

പ്രീമിയം ലെവലിലുള്ള ബാത്റൂം സൊല്യൂഷനുകളുടെ നിര്‍മ്മാതാക്കളായ സെറയുടെ ഉടമസ്ഥതയിലുള്ള ഡിസ്പ്ലേ സ്റ്റുഡിയോ ബെംഗളൂരുവിലെ ജെപി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെറയുടെ ജോയിന്‍റ് മാനേജിങ് ഡയറക്ടറായ ദീപ്ശിഖ ഖെയ്താനും സ്ഥാപനത്തിന്‍റെ നേതൃനിരയിലെ പ്രധാനികളായ രാഹുല്‍ ജെയിന്‍ (പ്രസിഡന്‍റ്, മാര്‍ക്കറ്റിങ്), സന്ദീപ് അബ്രഹാം (പ്രസിഡന്‍റ്, സെയില്‍സ്), ജി.വി.ചൗധരി (ജനറല്‍ മാനേജര്‍, സെയില്‍സ്) എന്നിവരും ചേര്‍ന്നാണ് സെറ സ്റ്റൈല്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. പ്രമുഖ ആര്‍ക്കിടെക്റ്റുകളും ഡെവലപ്പര്‍മാരും ചാനല്‍ പാര്‍ട്ണര്‍മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബെംഗളൂരുവിലെ ആര്‍ക്കിടെക്റ്റുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി സെറ സ്റ്റൈല്‍ സ്റ്റുഡിയോയുടെ വാതിലുകള്‍ തുറന്നിടാനായതില്‍ തങ്ങള്‍ക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ദീപ്ശിഖ ഖെയ്താന്‍ ഉദ്ഘാടനവേളയില്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാനിറ്ററിവെയര്‍, ഫോസറ്റുകള്‍, ടൈലുകള്‍ എന്നീ മേഖലകളില്‍ സെറയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അര്‍പ്പണ മനോഭാവത്തിന്‍റെയും വൈദഗ്ധ്യത്തിന്‍റെയും നിരന്തരം നടക്കുന്ന നൂതന ഗവേഷണങ്ങളുടെയും പ്രതിഫലനമാണ് ഈ ഷോറൂം എന്നും അവര്‍ വെളിപ്പെടുത്തി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തന്നെ നല്‍കാന്‍ സെറയുടെ മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ് എന്ന് സൂചിപ്പിച്ച അവര്‍ അത്യാവേശകരമായ ഉദ്ഘാടന മുഹൂര്‍ത്തം ഉളവാക്കുന്ന ചാരിതാര്‍ത്ഥ്യവും മറച്ചു വച്ചില്ല.

പ്രീമിയം ക്വാളിറ്റിയുള്ളതും അങ്ങേയറ്റം സ്റ്റൈലിഷുമായ ഹോം സൊല്യൂഷനുകളുടെ നിര്‍മ്മാതാക്കളായ സെറാ സാനിറ്ററി വെയര്‍ 1980-ലാണ് സ്ഥാപിതമായത്. സാനിറ്ററി വെയര്‍ നിര്‍മ്മാണരംഗത്തെ നൂതന സാങ്കേതിക വിദ്യകളായ ത്രീഡി പ്രിന്‍റിങ്, റോബോട്ടിക്ക് ഗ്ലേസിങ്, പ്രഷര്‍ കാസ്റ്റിങ് മുതലായവ പ്രയോജനപ്പെടുത്തുന്ന സെറയുടെ അത്യാധുനിക പ്ലാന്‍റ് ഗുജറാത്തിലെ കദിയിലാണ് സ്ഥിതി ചെയ്യുന്നത്. സാനിറ്ററി വെയര്‍ പ്ലാന്‍റിനനുബന്ധമായുള്ളതും ത്രീഡി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതുമായ ഫോസറ്റ് നിര്‍മ്മാണ പ്ലാന്‍റിലെ നിര്‍മ്മാണപ്രവൃത്തികള്‍ പീലിങ് മെഷീനുകള്‍, ഹൈ & ലോ പ്രഷര്‍ ഡൈ കാസ്റ്റിങ് മെഷീനുകള്‍, റോബോട്ടിക്ക് ഗ്രൈന്‍റിങ് മെഷീനുകള്‍ ഓട്ടോമാറ്റിക്ക് ക്രോം പ്ലേറ്റിങ് യൂണിറ്റുകള്‍ മുതലായ അത്യാധുനിക മെഷിനറികളുടെ സഹായത്തോടെയാണ് നടക്കുന്നത്.

വലിയ ടൈലുകള്‍, ഡിജിറ്റല്‍ പ്രിന്‍റിങ് ചെയ്ത വിവിധ സൈസുകളിലുള്ള സ്ലാബുകള്‍ (1200ഃ1800, 800ഃ2400 & 800ഃ1600), ടെറിയ വാള്‍ ടൈലുകളും ഫ്ളോര്‍ ടൈലുകളും എന്നിങ്ങനെ ഗാര്‍ഹിക വാണിജ്യ ഇടങ്ങള്‍ക്ക് അനുയോജ്യമായ ടൈലുകളുടെ വിപുലമായ ശേഖരവും സെറ വിപണിയിലെത്തിച്ചിട്ടുണ്ട്. സാനിറ്ററി വെയര്‍, ഫോസറ്റുകള്‍, ടൈലുകള്‍ എന്നിവയ്ക്ക് പുറമേ എയര്‍ & വാട്ടര്‍ മസാജ് ബാത് ടബ്ബുകള്‍, ഫ്രീ സ്റ്റാന്‍ഡിങ് ബാത് ടബ്ബുകള്‍, ഷവര്‍ പാനലുകള്‍, കസ്റ്റമ്സ്ഡ്ൈ ഷവര്‍ പാര്‍ട്ടീഷനുകള്‍ മുതലായ വെല്‍നെസ് ഉത്പ്പന്നങ്ങളും, കിച്ചന്‍ സിങ്കുകളും സെറ സ്റ്റൈല്‍ സ്റ്റുഡിയോയില്‍ അണി നിരന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cera-india.com

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.