Last Updated: May 05, 2022
Product Features / April 02, 2022

നിര്‍മ്മാണ മേഖല കീഴടക്കി രാംകോ ഹൈലക്സ്

സിമന്‍റ്, ഡ്രൈവാള്‍ & സീലിങ് ഉത്പ്പ്ന്നങ്ങള്‍, റൂഫിങ് സാമഗ്രികള്‍, കോട്ടണ്‍ നൂല്‍, ശസ്ത്രക്രിയാ ആവശ്യങ്ങള്‍ക്കുള്ള പരുത്തിയും പഞ്ഞിയും, കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നിങ്ങനെ വിവിധ തരം ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതും ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വിറ്റുവരവുള്ളതുമായ രാംകോ ഗ്രൂപ്പിന്‍റെ ഭാഗമാണ് രാംകോ ഇന്‍ഡസ്ട്രീസ്. ദക്ഷിണേഷ്യയിലെ വിവിധ ഇടങ്ങളിലായി പന്ത്രണ്ട് പ്ലാന്‍റുകളും 8000 പാര്‍ട്ട്ണര്‍മാരുമടങ്ങുന്ന ശക്തമായ ശൃംഖലയുള്ള രാംകോ ഇന്‍ഡസ്ട്രീസ് ദക്ഷിണേഷ്യയിലെ പ്രമുഖ നിര്‍മ്മാണ സാമഗ്രി ഉത്പ്പാദകരാണ്. നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് നിര്‍മ്മാണ മേഖല നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കെല്ലാം കൃത്യമായ പരിഹാരം കണ്ടെത്താന്‍ ശേഷിയുണ്ട്.

കാല്‍ഷ്യം സിലിക്കേറ്റ് ബോര്‍ഡ് / സീലിങ് ടൈല്‍ നിര്‍മ്മാതാക്കളായ രാംകോ ഇന്‍ഡസ്ട്രീസിന്‍റെ പുതിയ നിര്‍മ്മാണ പ്ലാന്‍റ് തമിഴ്നാട്ടിലെ ആരക്കോണത്ത് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഇതോടെ സ്ഥാപനത്തിന്‍റെ ഉത്പാദനക്ഷമത 11.5 മില്യണ്‍ സ്ക്വയര്‍ മീറ്ററായി വര്‍ദ്ധിക്കും. കേവലം ഇന്ത്യയെ മാത്രമല്ല ആഗോള വിപണിയെ കൂടി ലക്ഷ്യമിട്ടാണ് ഈ അതിനൂതന നിര്‍മ്മാണ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒരേയൊരു പുതുതലമുറ ഹരിത ഉത്പ്പന്നമായ കാല്‍ഷ്യം സിലിക്കേറ്റ് ബോര്‍ഡുകളും ടൈലുകളും പതിനഞ്ചോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഹരിത നിര്‍മ്മിതികളൊരുക്കാന്‍ ഈ ഇന്ത്യന്‍ ഉത്പ്പന്നം ആഗോളതലത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നത് തികച്ചും അഭിമാനകരമാണ്. ഈ കോവിഡ് കാലത്തു പോലും ഇന്ത്യയിലും വിദേശത്തും നവീകരണപ്രവൃത്തികളും അകത്തളാലങ്കാര ജോലികളും വ്യാപകമായി നടന്നിരുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ആര്‍ക്കിടെക്റ്റുകള്‍ക്കും ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ക്കുമിടയില്‍ രാംകോ ഹൈലക്സ് ബ്രാന്‍ഡ് കാല്‍ഷ്യം സിലിക്കേറ്റ് ബോര്‍ഡുകള്‍ക്കും ടൈലുകള്‍ക്കുമുള്ള സ്വീകാര്യത.

രാംകോ ഇന്‍ഡസ്ട്രീസിന്‍റെ പ്രതിവര്‍ഷ വരുമാനം ഈ വര്‍ഷവും 1300 കോടിയായിരുന്നു എന്നത് തികച്ചും അഭിമാനകരമാണ്. ജപ്പാന്‍ ആസ്ഥാനമായ എ &എ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രാംകോ ഇന്‍ഡസ്ട്രീസ് സിഐഐ സര്‍ട്ടിഫിക്കേഷനുള്ള രാംകോ ഹൈലക്സ് വികസിപ്പിച്ചെടുത്തത്. രാംകോ ഹൈലക്സ് ബ്രാന്‍ഡിലുള്ള കാല്‍ഷ്യം സിലിക്കേറ്റ് ബോര്‍ഡുകളും ടൈലുകളും തികച്ചും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. ഫാള്‍സ് സീലിങ്ങിലെന്ന പോലെ പാര്‍ട്ടീഷനുകളൊരുക്കാനും അകം ചുമരുകളും ഫിക്സഡ് ഫര്‍ണിച്ചറും നിര്‍മ്മിക്കാനും ഇവ ഉപയോഗപ്പെടുത്താന്‍ കഴിയും. തീ, വെള്ളം, ചിതല്‍, പൂപ്പല്‍, ശബ്ദം എന്നിവയെ പ്രതിരോധിക്കാന്‍ ഈ പുതു തലമുറ ഉത്പ്പന്നത്തിന് ശേഷിയുണ്ട്. വിപണിയില്‍ ഇന്ന് ലഭ്യമായ മറ്റേതൊരു ഉത്പ്പന്നത്തെക്കാളും തെര്‍മല്‍ ഇന്‍സുലേഷന്‍ പവറും രാംകോ ഹൈലക്സ് ഉത്പ്പന്നങ്ങള്‍ക്കുണ്ട്. രാജസ്ഥാന്‍ സംസ്ഥാനത്തെ കെഷ്വാനയില്‍ സ്ഥിതി ചെയ്യുന്ന 7.5 മില്യണ്‍ സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മാണശാലയില്‍ മാത്രമാണ് മുമ്പ് ഇവ നിര്‍മ്മിച്ചിരുന്നത്. തമിഴ്നാട്ടിലെ ആരക്കോണത്ത് പുതിയ പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാംകോയുടെ നിര്‍മ്മാണശേഷി 11.5 മില്യണ്‍ സ്ക്വയര്‍ മീറ്ററായി വര്‍ദ്ധിക്കും. ബില്യണ്‍ ഡോളര്‍ കോര്‍പ്പറേറ്റ് ഹൗസായ രാംകോ ഗ്രൂപ്പിന്‍റെ തണലില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് രാംകോ ഇന്‍ഡസ്ട്രീസ്. സുസ്ഥിര ഉത്പ്പന്നങ്ങള്‍ക്ക് എക്കാലവും മികച്ച പിന്തുണയാണ് രാംകോ ഗ്രൂപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. രാംകോ ഗ്രൂപ്പിന്‍റെ സ്വകാര്യ അഹങ്കാരമായ രാംകോ ഹൈലക്സിന് ആഗോളതലത്തില്‍ വമ്പിച്ച സ്വീകാര്യതയാണ് ഉള്ളതെന്നും; പുതിയ പ്ലാന്‍റ് ദക്ഷിണേന്ത്യയിലെയും ആഗോള തലത്തിലെയും ഉപഭോക്താക്കളെ ഒരു പോലെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണെന്നും രാംകോ ഇന്‍ഡസ്ട്രീസ് സിഇഒ ആയ പ്രേം ശങ്കര്‍ അഭിപ്രായപ്പെട്ടു.

Documented by : Ramco Hilux

More Details: www.ramcohilux.com

Contact: +91 09176775882 / 7825881797 / 94465 87823.

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.