Last Updated: June 07, 2022
Home Style / June 07, 2022

പ്രകൃതിയുടെ തുടിപ്പുള്ള ഭവനം.

പ്രകൃതിയെയും പച്ചപ്പിനെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടൊ രുക്കിയ പാര്‍പ്പിടം, അകവും പുറവും ഒന്നു ചേര്‍ന്ന് ലയിക്കുന്നു നന്ദനം എന്ന ഈ വീട്ടില്‍. കാലാവസ്ഥയോട് ഇണങ്ങിയ, പ്രാദേശിക പ്രത്യേകതകള്‍ക്ക് അ നുസൃതമായ നിര്‍മ്മാണ മികവ് നിറയുന്നുണ്ടിവിടെ. അതേ സമയം കാലത്തോട് ചേര്‍ന്നു പോകുന്ന ആധുനിക ഗുണങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചു, എന്നതു കൂടിയാണ് ഈ ഭവനത്തെ താമസിക്കാ നുതകുന്ന പരിപൂര്‍ണ ഇടമാക്കുന്നത്.

എക്സ്റ്റീരിയര്‍:

സ്വാസ്ഥ്യവും ഊര്‍ജ്ജവും പ്രസരിപ്പിക്കുന്ന ലാന്‍ഡ്സ്കേപ്പും എക്സ്റ്റീരിയറുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 'ഘ' ആകൃതിയിലുളള രണ്ടു ലെവലുള്ള സ്ട്രെക്ച്ചര്‍, പുറം കാഴ്ചയില്‍ പരമ്പരാഗത വാസ്തുമികവും ആഢ്യത്ത്വവും തോന്നും വിധം രൂപപ്പെടുത്തി. പല തട്ടിലുള്ള ചെരിഞ്ഞ റൂഫുകള്‍, മാഗ്ലൂര്‍ റൂഫ് ടൈലിന്‍റെയും വുഡന്‍ അഴികളുടെയും ടെറാക്കോട്ട ജാളി ഭിത്തിയുടെയുമെല്ലാം ഇണക്കവും കാഴ്ചയിലുള്ള പരപ്പും തലയെടുപ്പുമെല്ലാം ഈ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നു.

ലാൻഡ് സ്കേപ്പ്:

നല്ല രീതിയില്‍ ക്രമീകരിക്കപ്പെട്ട ഒരു ലാന്‍ഡ്സ്കേപ്പാണ് ഇവിടെ. ചെടികളും ചെറുവൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും പുല്‍ത്തകിടിയുമെല്ലാം കാണാം. ഡ്രൈവ് വേയിലും മുറ്റത്തും താന്തൂര്‍ സ്റ്റോണ്‍ പതിച്ചു. സ്പേസറായി മെക്സിക്കന്‍ ഗ്രാസാണ് നട്ടത്. മതിലിനോടു ചേര്‍ന്ന ഭാഗങ്ങളില്‍ ബഫല്ലോ ഗ്രാസുമുണ്ട്. നാടന്‍ പെബിള്‍, ബഫല്ലോ ഗ്രാസ് എന്നിവ പാകിയ തുരുത്തുകളും ലാന്‍ഡ്സ്കേപ്പിലെ വ്യത്യസ്തതയ്ക്ക് കാരണമായി. വീടിന്‍റെ സ്വാഭാവിക തനിമയെ കൂടുതല്‍ എടുത്തു കാണിക്കുന്നുണ്ട്, ഈ മനോഹരമായ ലാന്‍ഡ്സ്കേപ്പ്.

പഴയ തേക്കുതടി, എക്സ്പോസ്ഡ് ബ്രിക്ക് വാള്‍, സിമന്‍റ് ഫിനിഷ് സ്ലാബുകള്‍, ലൂവര്‍ ടെറാക്കോട്ട ജാളി, നാച്വറല്‍ സ്റ്റോണ്‍ ഫ്ളോറുകള്‍, റിവര്‍ ബെഡ് പെബിളുകള്‍, മാഗ്ലൂര്‍ റൂഫ് ടൈല്‍ എന്നിവയെല്ലാം ചേര്‍ന്ന സ്വാഭാവികതയുടെ മെറ്റീരിയല്‍ കൂട്ട് തന്നെയാണ് ഈ വീടിന്‍റെ സ്വാഭാവികമായ തനിമയ്ക്ക് കാരണം.

Architects : Ar. Anoop K. Nair ART on ARCHITECTURE 558/C, 1st floor, 'Nalukettu' Main Road Junction, Chalissery, Palakkad, 679536 artonarchitecture@gmail.com 9946447676

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.