കാലത്തിനൊത്ത് ക്ലയന്‍റുകളും മാറണം
ഒരു മികച്ച ആര്‍ക്കിടെക്ചറല്‍ ഫീസിന്‍റെ പ്രാധാന്യം പൊതുജനം തിരിച്ചറിഞ്ഞിരിക്കു
ന്നു എന്നത്, അടുത്തിടെയായി കണ്ട് വരുന്ന വലിയൊരു മാറ്റമാണ്. ഇന്ന് നാം നമുക്ക്
ചുറ്റും അനുഭവിക്കുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളും ആര്‍ക്കിടെക്റ്റുകള്‍ രൂപകല്‍പ്പന
ചെയ്തവയാണ്. അവര്‍ കേവലം കെട്ടിടങ്ങള്‍ മാത്രമല്ല റോഡുകളും ലാന്‍ഡ്സ്കേപ്പുകളും
പട്ടണങ്ങളും ഡിസൈന്‍ ചെയ്യുന്നവരാണെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.
മികച്ച ഡിസൈനുകള്‍ നമ്മുടെ നഗരങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും.
ഒരു നല്ല ഡിസൈന്‍ സൃഷ്ടിക്കാനായി ആര്‍ക്കിടെക്റ്റ് ആഴത്തില്‍ ചിന്തിക്കേണ്ടിയും പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരം
കണ്ടെത്തെണ്ടിയും വരും. പിന്നീട് ആ ഡിസൈന്‍ കൂടുതല്‍ മിനുക്കി,
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് വിശദമായ ഡ്രോയിങ്ങുകള്‍ തയ്യാറാക്കുകയും, സൈറ്റും ക്ലയന്‍റിന്‍റെ ആശയങ്ങളുമായി
ഏകോപിപ്പിക്കുകയും വേണം. ഒരു നല്ലൊരു ഡിസൈനിലേക്ക് എത്തിച്ചേരണമെങ്കില്‍ കഴിവും, സമയവും പരിചയസമ്പത്തും
ധാരാളം വിനിയോഗിക്കണ്ടിിവരും. ഈ പരിശ്രമങ്ങള്‍ക്കെല്ലാം തക്കതായ പ്രതിഫലം ആര്‍ക്കിടെക്റ്റിന് ലഭിക്കേതുണ്ടന്ന് ഓരോരുത്തരും
മനസ്സിലാക്കണം. ഫീസിന്‍റെ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ സമര്‍പ്പണ ബുദ്ധിയോടെയുള്ള സേവനം ലഭിക്കാതെ വരികയും അത്
ക്ലയന്‍റിന് നഷ്ടമുാക്കുകയും ചെയ്യും.
ആര്‍ക്കിടെക്റ്റിന് പ്രൊഫഷണല്‍ ഉത്തരവാദിത്വവും ബാധ്യതയും ഉണ്ട്. കേവലം ഡിസൈന്‍ ചെയ്യുന്നതിനുള്ള ഫീസ് മാത്രമല്ല നാം
ആര്‍ക്കിടെക്റ്റിന് നല്‍കുന്നത്. മറിച്ച് സൈറ്റിലെ എഞ്ചിനീയര്‍മാരുമായി സഹകരിച്ച് വിവിധ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും,
കോണ്‍ട്രാക്ടറുടെ
ഇടപെടല്‍ മുന്‍കൂട്ടിക്ക് നിര്‍മ്മാണ സമയത്തുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, ആ പ്രോജക്റ്റിന്‍റെ ഡോക്യുമെന്‍റേഷനും വേിയാണത്.
ഫീസ് വെട്ടി ചുരുക്കാന്‍ ശ്രമിക്കുന്നത് സൈറ്റില്‍ ചെലവേറിയ പിഴവുകളും പ്രശ്നങ്ങളും സൃഷ്ടിക്കും. പിന്നീട് തിരുത്താന്‍ വളരെ കൂടുതല്‍ തുക
ചെലവാകുന്ന പിഴവുകള്‍ ഒഴിവാക്കാന്‍ ആര്‍ക്കിടെക്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നു.
നല്ല പ്രതിഫലം ലഭിച്ചാല്‍ ആര്‍ക്കിടെക്റ്റിന് നിലവാരമുള്ള സാമഗ്രികള്‍ തിരഞ്ഞെടുക്കാ
നും, സൈറ്റില്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ക്ക് നൂതന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും
സുസ്ഥിരമായ ആശയങ്ങള്‍ വികസിപ്പിക്കാനുമുള്ള ആര്‍ജ്ജവമുാകും. മികച്ച ആര്‍ക്കിടെക്റ്റിന്‍റെ സേവനം ലഭ്യമാക്കുന്നതിലൂടെ നിര്‍മ്മാണ
ഘട്ടത്തില്‍ വലിയ തുക ലാഭിക്കാന്‍ ക്ലയന്‍റിനും സാധിക്കും. ആവശ്യമായ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ആര്‍ക്കിടെക്റ്റിന്‍റെ ഡിസൈനും
മികച്ച ഡ്രോയിങ്ങുകളും ശ്രദ്ധാപൂര്‍വ്വമുള്ള ഏകോപനവും ഒടുവില്‍ നല്ലൊരു സാമ്പത്തിക ലാഭത്തിലേക്ക് നയിക്കും. അതിനാല്‍ ആര്‍ക്കിടെക്റ്റിന്‍റെ
സമയത്തിനും പരിശ്രമത്തിനും യോജിച്ച ഫീസ് നല്‍കേണ്ടതുണ്ട്.
ഇന്ന് ലോകം യുദ്ധഭീഷണിയും സാമ്പത്തിക വെല്ലുവിളികളും ഊര്‍ജ്ജ സ്രോതസ്സുകളുടെയും
മറ്റ് സാമഗ്രികളുടെയും ക്ഷാമവും നേരിടുകയാണ്, അതുകൊണ്ട്തന്നെ നിര്‍മ്മാണവേളയില്‍
സൂക്ഷിച്ച് പണം ചെലവാക്കേണ്ടതുണ്ട്. ഈ സാഹചര്യം മുന്‍പെങ്ങുമില്ലാത്തവിധം
ആര്‍ക്കിടെക്റ്റിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ആര്‍ക്കിടെക്റ്റിന്‍റെ ഫീസ് വെട്ടിച്ചുരുക്കേണ്ട ഒരു
അധികച്ചെലവായി ഒരിക്കലും പരിഗണിക്കരുത്. മറിച്ച് അത് നിര്‍മ്മാണ ചിലവ് ചുരുക്കുന്നതിനു
വേണ്ടിയുള്ള ഒരു ഒരു നിക്ഷേപമായി കരുതണം.
- ആര്‍ക്കിടെക്റ്റ് ശ്രീജിത് ശ്രീനിവാസ്,
- ശീജിത് ശ്രീനിവാസ് ആര്‍ക്കിടെക്റ്റ്സ്, തിരുവനന്തപുരം