Last Updated: May 05, 2022
Home Style / April 05, 2022

പതിവു ശൈലികള്‍ പൊളിച്ചെഴുതിയ വീട്!.

Project Specifications

പ്രത്യേകതകള്‍

വീട് എന്നു കേള്‍ക്കുന്ന മാത്രയില്‍ ഏതൊരാളുടെയും മനസ്സില്‍ ഉരുത്തിരിയാനിടയുളള ക്ലീഷേ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനുള്ള ഒരു എളിയ ശ്രമമാണ് ആര്‍ക്കിടെക്റ്റ് എല്‍. ഗോപകുമാര്‍ (ദി ആര്‍ക്കിടെക്റ്റ്സ് ഗ്രൂപ്പ്, കൊച്ചി) ഈ വീടിന്‍റെ സംരചന നിര്‍വ്വഹിച്ചതിലൂടെ നടത്തിയത്. 'ലെസ് ഈസ് മോര്‍' എന്ന ആശയത്തിലൂന്നി 6.23 സെന്‍റ് പ്ലോട്ടില്‍ ഒരുക്കിയ ഈ വീടിന്‍റെ ഉടമയും ശില്‍പ്പിയും ഒരാള്‍ തന്നെയായതിന്‍റെ മേന്മകളേറെയുണ്ട് ഈ വീടിന്. എഞ്ചിനീയറായ റിസ്വാനും ഇന്‍റീരിയര്‍ ഡിസൈനറായ രാഹുലുമാണ് നിര്‍മ്മാണ ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

അകത്തും പുറത്തും വ്യത്യസ്തതകളേറെയുള്ള സിറ്റി ഹൗസ്

അനാവശ്യ അലങ്കാരങ്ങളോ ആഡംബരത്തിന്‍റെ കെട്ടുകാഴ്ചകളോ കൊച്ചി നഗരമദ്ധ്യത്തില്‍ നില കൊള്ളുന്ന 2944 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിനകത്തും പുറത്തുമില്ല. ചതുരാകൃതിയിലെങ്കിലും മുന്‍ഭാഗത്ത് അല്‍പ്പം ചെരിവുള്ള പ്ലോട്ടില്‍ നില കൊള്ളുന്ന വീടിന്‍റെ എലിവേഷനിലേക്കു കൂടി ആ ചെരിവിനെ ആവാഹിച്ചപ്പോള്‍ തികച്ചും വ്യത്യസ്തമായൊരു ഘടനയാണ് വീടിന് കൈവന്നത്. പ്ലോട്ടിന്‍റെ ഘടനാപരമായ ചെരിവാണ് പരന്ന മേല്‍ക്കൂരയിലും പ്രതിഫലിച്ചിരിക്കുന്നത്. ഈ ചെരിവ് മറികടക്കുന്ന തിനായി കാര്‍പോര്‍ച്ചിനു മുകളില്‍ സ്ഥാപിച്ച ബീമിനു മുകളില്‍ സമീപ ഭാവിയില്‍ തന്നെ സോളാര്‍ പാനല്‍ സ്ഥാപിച്ച് വീടിനെ ഊര്‍ജ്ജ സ്വയം പര്യാപ്തമാക്കാനും ഉടമയ്ക്ക് പദ്ധതിയുണ്ട്.

സമകാലിക ശൈലിയുടെ മുഖമുദ്ര

സമകാലിക ശൈലിയുടെ മുഖമുദ്രയായ ബോക്സ് മാതൃകകളാണ് വീടിന്‍റെ വൈറ്റ് ഗ്രേ നിറക്കൂട്ടിലുള്ള പുറംകാഴ്ചയില്‍ എടുത്തു നില്‍ക്കുന്നത്. പ്ലോട്ടിന്‍റെ മുന്‍ഭാഗത്ത് മൂന്നു മീറ്ററും പിന്നില്‍ രണ്ട് മീറ്ററും സെറ്റ് ബാക്ക് സ്പേസായി നീക്കി വെക്കേണ്ടി വന്നതും പ്ലോട്ടിനു പിന്നില്‍ ഒരു ഹോട്ടലും ഫ്ളാറ്റും സ്ഥിതി ചെയ്യുന്നതും ഡിസൈന്‍ വേളയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വൈറ്റ് സ്ലാബ് കൊണ്ട് ഫ്ളോറിങ് ചെയ്തത് വ്യത്യസ്തതയാണ്. തീ പിടിക്കാനോ പോറലേല്‍ക്കാനോ തെന്നി വീഴാനോ സാദ്ധ്യതയില്ലാത്തതും അനായാസം പരിപാലിക്കാവുന്നതുമായ ഈ പുതുതലമുറ നിര്‍മ്മാണ സാമഗ്രി ഇതാദ്യമായാണ് വീടിന്‍റെ ഫ്ളോറിങ്ങിനുപയോഗിച്ചതെന്ന് ആര്‍ക്കിടെക്റ്റ് സംഭാഷണ മദ്ധ്യേ സൂചിപ്പിച്ചിരുന്നു. അടുക്കളയിലും കിടപ്പുമുറികളിലും മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് വിരിച്ചത്. ജിപ്സം സീലിങ്ങും സ്പോട്ട്ലൈറ്റും എല്ലായിടത്തുമുണ്ട്. റെഡിമെയ്ഡ് ഫര്‍ണിച്ചറാണ് അകത്തളത്തിലുടനീളം വിന്യസിച്ചത്. ഉപയുക്തതയ്ക്ക് പ്രാമുഖ്യം നല്‍കി ഒരുക്കിയ കിടപ്പുമുറികളുടെയെല്ലാം ഹെഡ്ബോര്‍ഡുകള്‍ ഫാബ്രിക്ക് പാനലിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വെനീര്‍ ഫിനിഷുള്ള ഫുള്‍ ഹൈറ്റ് വാഡ്രോബ് എല്ലായിടത്തുമുണ്ട്. താഴത്തെ നിലയിലെ ഗസ്റ്റ്റൂം ഒഴികെയുള്ള കിടപ്പുമുറികളിലെല്ലാം വര്‍ക്ക്സ്പേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രികോണാകൃതിയിലുള്ള ബാല്‍ക്കണി ഉള്‍പ്പെടുത്തി അതീവ വിശാലമായാണ് ഫോര്‍മല്‍ ലിവിങ്ങിന്‍റെ മുകളില്‍ വരുന്ന കിടപ്പുമുറി ഒരുക്കിയത്. ഇതിനനുബന്ധമായുള്ള വാക് ഇന്‍ വാഡ്രോബ് പൂമുഖത്തിന്‍റെ തൊട്ടു മുകളിലും സ്ഥാനപ്പെടുത്തി. വര്‍ക്കേരിയ, കോമണ്‍ യുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു.

ലാന്‍ഡ് സ്കേപ്പിങ് സാദ്ധ്യതകള്‍ പരിമിതമായിരുന്നെങ്കിലും പുല്‍ത്തകിടി ഒരുക്കിയും പെബിള്‍സിട്ടും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചും മുന്‍മുറ്റം പരമാവധി ഭംഗിയാക്കിയിട്ടുണ്ട്. ഡ്രൈവ് വേയില്‍ സുഷിരങ്ങളുള്ള പേവിങ് ടൈല്‍ പാകി പുല്ലു പിടിപ്പിച്ചിരിക്കുകയാണ്. വീടിനകത്തും പുറത്തും വെണ്മയ്ക്കാണ് പ്രാമുഖ്യം. ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള പൂമുഖത്ത് റിവര്‍ വാഷ് ഗ്രനൈറ്റ് ഫ്ളോറിങ്ങാണ്. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ് കം ഡൈനിങ് എന്നിവിടങ്ങളില്‍ നാനോ ടോയ്ലറ്റ് എന്നിവയും പ്രധാന അടുക്കളയ്ക്ക് അനുബന്ധമായുണ്ട്. വര്‍ക്കേരിയയിലും അടുക്കളയ്ക്ക് തൊട്ടു മുകളില്‍ വരുന്ന യൂട്ടിലിറ്റി സ്പേസിലും കോട്ടാ സ്റ്റോണാണ് വിരിച്ചിരിക്കുന്നത്. വീടിന്‍റെ തൊട്ടു പിന്നില്‍ ഹോട്ടലായതിനാല്‍ ശുചിമുറികളില്‍ പരമ്പരാഗത രീതിയിലുള്ള വെന്‍റിലേഷന്‍ നല്‍കാനാകുമായിരുന്നില്ല. ബാത്റൂം സീലിങ്ങില്‍ വെളിച്ചത്തിനായുള്ള ഗ്ലാസ് ബ്രിക്കുകളും ഈര്‍പ്പവും ചൂടു വായുവും പുറന്തള്ളുന്നതിനുള്ള വലിയ ഹൈപവര്‍ എക്സ്ഹോസ്റ്റ് ഫാനും സ്ഥാപിച്ചാണ് ഈ കുറവ് മറികടന്നത്.

മഴവെള്ളക്കൊയ്ത്തിനുള്ള സൗകര്യമുള്ള ഈ വീട് സദാസമയം സിസി ടിവി ക്യാമറയുടെ നിരീക്ഷണത്തിലുമാണ്. പതിവുരീതികളില്‍ നിന്ന് വ്യതിചലിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ തീര്‍ച്ചയായും അനുകരണീയവും ആധുനിക കാലഘട്ടത്തില്‍ തികച്ചും അത്യന്താപേക്ഷിതവുമാണ്.

പ്രൊജക്ട് പ്ലാൻ :ആർക്കിടെക്ട് ഗ്രൂപ്പ്.

Mob : +91 94471 677 06

E-mail : thearchitectsgroup2020@gmail.com

പ്രൊജക്ട് എഞ്ചിനീയർ : റിസ്വാൻ എ.
ഇന്‍റീരിയര്‍ ഡിസൈനർ : രാഹുൽ കെ.എസ്.

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.