Last Updated: March 11, 2024
ഫോസറ്റുകളുടെ നവീന ശ്രേണിയുമായി H & R ജോണ്‍സന്‍.

ങ്ങളുടെ ഫോസറ്റ് ശേഖരത്തിന് മാറ്റു കൂട്ടുന്ന CIA എന്ന പേരിലുള്ള പുതുതലമുറ ഫോസറ്റ് ശ്രേണി ഒ & ഞ ജോണ്‍സന്‍ വിപണിയില്‍ അവതരിപ്പിച്ചു. H & R ജോണ്‍സന്‍റെ ജോണ്‍സന്‍ ബാത് ഡിവിഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്‍റെ ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷം 2023-ല്‍ നടക്കുന്നതിന്‍റെ ഭാഗമായാണ് ഈ നവീന ശ്രേണി വിപണിയിലെത്തിയത്. 5950/ രൂപയാണ് ഇകഅ സിങ്കിള്‍ ലിവര്‍ ബേസിന്‍ മിക്സറിന്‍റെ മൂല്യം. ഈ സ്ഥാപനത്തിലെ പ്രതിഭാശാലികളും പരിചയസമ്പന്നരുമായ ഡിസൈനര്‍മാരാണ് ലക്ഷണമൊത്ത ചതുരാകൃതിയിലുള്ള CIA ശ്രേണി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.

സിങ്കിള്‍ ലിവര്‍ ബേസിന്‍ മിക്സര്‍, വാള്‍ മിക്സര്‍, സിങ്കിള്‍ ലിവര്‍ ഡൈവെര്‍ട്ടര്‍, സിങ്ക് മിക്സറുകള്‍, ബാത് ടബ് സ്പൗട്ടുകള്‍ എന്നിങ്ങനെ എല്ലാ തരം ഉത്പ്പന്നങ്ങളും അതീവ നൂതനമായ CIA ശ്രേണിയില്‍ അണിനിരന്നിട്ടുണ്ട്. 35 മില്ലിമീറ്റര്‍ കാട്രിഡ്ജും ഡയറക്ട് ഹോസ് കണക്ടറും പ്രയോജനപ്പെടുത്തുന്ന സിങ്കിള്‍ ലിവര്‍ ബേസിന്‍ മിക്സര്‍ അനായാസം സംസ്ഥാപിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും സാധിക്കും.

ചില വിപണികളില്‍ നിഷ്കര്‍ഷിക്കപ്പെടാറുള്ളത് പോലെ കേന്ദ്രബിന്ദുവില്‍ നിന്ന് ഏഴ് ഇഞ്ച് അകലത്തിലുള്ള വാള്‍ മിക്സറാണ് CIA ശ്രേണിക്ക് വേണ്ടി H & R ജോണ്‍സണിലെ ഡിസൈനര്‍മാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ബാര്‍ മര്‍ദ്ദത്തില്‍ പതിനാറ് എല്‍പിഎം ജലം പ്രവഹിപ്പിക്കാനുള്ള ശേഷി ബേസിനില്‍ സാധാരണ എയറേറ്റര്‍ ഘടിപ്പിച്ച സിങ്കിള്‍ ലിവര്‍ ബേസിന്‍ മിക്സറിനുണ്ട്. എന്നിരുന്നാലും ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും താത്പര്യമുള്ള പക്ഷം കേവലം എയറേറ്റര്‍ മാത്രം മാറ്റിക്കൊണ്ട് ഏത് പ്രോജക്റ്റിലും നിലവിലുള്ള ബേസിന്‍ മിക്സറിനെ ഹരിത മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന സിങ്കിള്‍ ലിവര്‍ ബേസിന്‍ മിക്സറാക്കി മാറ്റാം.

More Details:

ജോണ്‍സന്‍ എക്സ്പീരിയന്‍സ് സെന്‍റര്‍ :

Tel . Kochi : +91 0484- 4607321,

Tel . Kozhikode : +91 0495 - 2357505,

Tel . thiruvananthapuram : +91 62388 11801,

Website: www.johnsonbathrooms.in

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com
H&R Johnson

Quick Links

2022-2024 © Designer Publications Kerala Pvt.Ltd.. All Rights Reserved.