Last Updated: January 08, 2024

Special Feature News

Special Feature / January 08, 2024
പെപ്പര്‍ അവാര്‍ഡ്സ് 2023 വിതണം ചെയ്യപ്പെട്ടു

പതിനേഴാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ് വിതരണച്ചടങ്ങ്, പെപ്പര്‍ അവാര്‍ഡ്സ് 2023 എന്ന പേരില്‍ കഴിഞ്ഞ മാസം എട്ടാം തീയ തി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്നു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഡ്വര്‍ടൈസിങ് ഏജന്‍സികള്‍, മീഡിയ ഏജന്‍സികള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍, PR ഏജന്‍സികള്‍, ഇവന്‍റ് ഏജന്‍സികള്‍, പ്രൊഡക്ഷന്‍ ഹൗസുകള്‍, മീഡിയ ഹൗസുകള്‍ എന്നിവയ്ക്കായി ഏര്‍പ്പെടുത്തിയ 35 വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് പ്രൗഢഗംഭീരമാ യ ചടങ്ങില്‍ വിതരണം ചെയ്യ പ്പെട്ടത്. ഏജന്‍സി ഓഫ് ദി ഇയര്‍, റീജിയന്‍ സ്പെസിഫിക് ഏജന്‍സി ഓഫ് ദി ഇയര്‍, അഡ്വര്‍ടൈസര്‍ ഓഫ് ദി ഇയര്‍ എന്നിവ പുരസ്കാരങ്ങളില്‍ ചിലതായിരുന്നു. ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി, ആയുര്‍ വേദം, മീഡിയ, ബാങ്കിംഗ്/ NBFC, റീട്ടെയില്‍ (ഹോം അപ്ല യന്‍സസ്), ഹെല്‍ത്ത് കെയര്‍, എഡ്യൂക്കേഷന്‍, സിനിമാ മേഖല എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് ആയാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ പ്രമുഖ അഡ്വര്‍ടൈസിങ് ഏജന്‍സികളായ റീഡിഫ്യൂഷന്‍, കോണ്‍ട്രാക്റ്റ്, എന്‍റര്‍പ്രൈ സ് എന്നിവയുടെ സ്ഥാപകനും, പരസ്യ രംഗത്തെ ജീവിക്കുന്ന ഇതിഹാസവുമായ മുഹമ്മദ് ഖാന്‍ പെപ്പര്‍ അവാര്‍ഡ്സ് 2023 വിതരണ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. മാഡിസണ്‍ ബിഎംിയുടെ മുന്‍ സിഇഒയും സിസിഒയുമായ രാജ് നായരാ ണ് ഉദ്ഘാടനവേദിയില്‍ ജൂറി പാനലിനെ പ്രതിനിധീകരിച്ചത്. മുഹമ്മദ് ഖാനും രാജ് നായരുമായി; പരസ്യ രംഗത്തെ യുവതല മുറയും വിവിധ അഡ്വര്‍ടൈസിങ്, മാസ് കമ്മ്യൂണിക്കേഷന്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളും നടത്തിയ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദം പുരസ്ക്കാര ദാനച്ചടങ്ങിന്‍റെ ഭാഗമായി രുന്നു.

ദീപ ഗീതാകൃഷ്ണന്‍ (ഫൗണ്ടര്‍, MYO ബ്രാൻഡ് സൊല്യൂഷന്‍സ്), പ്രിയ ശിവകുമാര്‍ (സീനിയര്‍ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍, വണ്ടര്‍മാന്‍ തോംസ ണ്‍ ഇന്ത്യ), ഹര്‍ഷദ മേനോന്‍ (ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍, DDB മുദ്ര ഗ്രൂ പ്പ്), രാജ് കാംബ്ലെ (ഫൗണ്ടര്‍ & CCO, ഫേമസ് ഇന്നവേഷന്‍സ്), അഭിജിത്ത് അവസ്തി (ഫൗണ്ടര്‍, സൈഡ്വേസ്), ബുര്‍സന്‍ മേത്ത (CCO, ഗൊസൂപ് ഗ്രൂ പ്പ്), അനുരാഗ് അഗ്നിഹോത്രി (മാനേ ജിങ് പാര്‍ട്ണര്‍ - ക്രിയേറ്റീവ്, ഒഗില്‍വി വെസ്റ്റ്), ആശിഷ് ഖസഞ്ചി (മാനേജിങ് പാര്‍ട്ണര്‍, എനോര്‍മസ്), ജോജി ജേ ക്ക് (ക്രിയേറ്റീവ് പാര്‍ട്ണര്‍ & കോ ഫൗണ്ടര്‍, BLKJ ഹവാസ്), പ്രതാപ് സു തന്‍ (ഫൗണ്ടര്‍ & CCO, ബാങ് ഇന്‍ ദി മിഡില്‍), രാജ് നായര്‍ (ഫോര്‍മര്‍ ഇഋഛ & CCO, മാഡിസണ്‍ BMB), ജോര്‍ജ് കോവൂര്‍ (CCO, വേവ് മേക്കര്‍ ഇന്ത്യ) പെപ്പര്‍ അവാര്‍ഡ്സ് 2023 വിതണം ചെയ്യപ്പെട്ടു എന്നിവരായിരുന്നു പെപ്പര്‍ അവാര്‍ഡ്സ് 2023 ജൂറി അംഗങ്ങള്‍. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉള്ള സ്ഥാപനങ്ങള്‍ക്കും ആയി 140-ല്‍ പരം പുരസ്ക്കാരങ്ങളാണ് വേദിയില്‍ വിതരണം ചെയ്തത്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഫ്രീ ഫ്ളോ ക്രിയേറ്റീവ് സര്‍വീസസ് - ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്ക്കാരത്തിനും, ചെന്നൈ ആസ്ഥാനമായ മൈന്‍ഡ് യുവര്‍ ലാംഗ്വേജ്- െ സ്റ്റ് ഓഫ് തമിഴ്നാട് പുരസ്ക്കാരത്തിനും, തിരു വനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് Best of Kerala പുരസ്ക്കാരത്തിനും അര്‍ഹമായി.

മലയാള മനോരമ ഗ്രൂപ്പാണ് അഡ്വര്‍ടൈസര്‍ ഓഫ് ദി ഇയര്‍ പുരസ് ക്കാരം സ്വന്തമാക്കിയത്. യങ് പെപ്പര്‍ എന്ന പേരില്‍ പ്രത്യേക വിഭാഗത്തിനായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം പതിനേഴാമത് പെപ്പര്‍ അവാര്‍ഡ്സിന്‍റെ സവിശേഷതയായിരുന്നു. തങ്ങളുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ 30 വയസ്സില്‍ താഴെ പ്രായമുള്ള യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുരസ്ക്കാരം ഏര്‍െ പ്പടുത്തിയത്. 'കാലാവസ്ഥ വ്യതിയാനം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരമായിരുന്നു അത്. ബാംഗ്ലൂര്‍ ആസ്ഥാന മായ ഫ്രീ ഫ്ളോ ഐഡിയ ആണ് ഈ പുരസ്കാരം നേടിയത്. ഏഷ്യാനെറ്റ്, മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ മാക്സ്, മഴവില്‍ മനോര മ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, മാതൃഭൂമി ഡോട്ട് കോം, ക്ലബ്ബ് FM, റേ ഡിയോ മാംഗോ, മനോരമ ഓണ്‍ലൈന്‍, ഗൃഹലക്ഷ്മി, കേരള കൗമുദി, വനിത എന്നിവയായിരുന്നു പെപ്പര്‍ അവാര്‍ഡ്സ് 2023-ന്‍റെ സ്പോണ്‍സര്‍മാര്‍. e4m മീഡിയ ന്യൂസ് 4u.കോം, ADguLLy എന്നിവ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാരായും; ചിത്ര പെയിന്‍റേഴ്സ്, ഐശ്വര്യ ഊ മീഡിയ എന്നിവ ഔട്ട് ഡോര്‍ പാര്‍ട്ണര്‍മാരായും; അവാര്‍ഡര്‍ ടെക്നോളജി പാര്‍ട്ണറായും; MAD സ്കൂള്‍ ഓഫ് ഐഡിയാസ് EDU പാര്‍ട്ണറായും പെപ്പര്‍ അവാര്‍ഡ്സ് 2023- മായി സഹകരിച്ചിരുന്നു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
my Fovit

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.