Last Updated: March 12, 2024
Special Feature / March 12, 2024
25 മോസ്റ്റ് ഇന്‍ഫ്ളുവന്‍ഷ്യല്‍ ആര്‍ക്കിടെക്ചറല്‍ പ്രാക്റ്റീസസ് ഇന്‍ കേരള 2023 | Most Influential Architectural Practices in Kerala - 2023

മലയാളത്തിലെ ആദ്യത്തെ ആര്‍ക്കിടെക്ചറല്‍ മാഗസിനായ ഡിസൈനര്‍ + ബില്‍ഡര്‍ കേരള സംസ്ഥാ നത്തെ വാസ്തുവിദ്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമായ സാഹചര്യങ്ങളെ കുറിച്ച് നടത്തിയ ആഴത്തിലുള്ള അന്വേഷണമാണ് 2023-ല്‍ കേരളത്തിലെ വാസ്തുവിദ്യാ മേഖലയില്‍ നിര്‍ണ്ണായ ക സ്വാധീനം ചെലുത്തിയ സ്ഥാപനങ്ങളെയും വ്യക്തിത്വങ്ങളെയും കണ്ടെത്താനും അവരുടെ പ്രോജക് റ്റുകള്‍ പ്രസിദ്ധീകരിക്കാനും ഉള്ള സാഹചര്യം ഒരുക്കിയത്. വാസ്തുവിദ്യയുടെ പുതുമാനങ്ങള്‍ തേടിയു ള്ള ആ യാത്രയുടെ ഭാഗമായാണ് പ്രമുഖ വാസ്തുകലാ അദ്ധ്യാപകരായ പ്രൊഫസര്‍ ആര്‍ക്കിടെക്റ്റ് കെ നാരായണനും, പ്രൊഫസര്‍ ആര്‍ക്കിടെക്റ്റ് ജേക്ക് ചാണ്ടിയും, ബ്രാൻഡ് കണ്‍സള്‍ട്ടന്‍റായ പി.കെ ശശിധരനും അടങ്ങുന്ന ജൂറി കേരളത്തിലെ വാസ്തുവിദ്യാ മേഖലയില്‍ 2023-ല്‍ സവിശേഷ സ്വാധീനം ചെലുത്തിയ 25 ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ഗുണനിലവാരത്തിനൊപ്പം ഈ സ്ഥാപനങ്ങളോരോന്നും സുസ്ഥിരതക്കും പാരിസ്ഥിതിക സംരക്ഷണത്തിനും നല്‍കിയ സംഭാവനകളും സാമൂഹിക ഉത്തരവാദിത്വം മുന്‍നിര്‍ത്തിയുള്ള മറ്റ് സേവന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഇവയു ടെ മൂല്യം നിര്‍ണ്ണയിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഗിള്‍ ഫോമിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മികച്ച ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളെ വിലയിരുത്താനുള്ള അവസരം ആര്‍ക്കിടെക്റ്റുകള്‍ക്കും ആര്‍ക്കിടെക്ചറല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ക്കും ഒപ്പം പൊതുജനങ്ങള്‍ക്കും നല്‍കിയിരുന്നു. 2024 ജനുവരി 1 മുതല്‍ 2024 ജനുവരി 31 വരെയാണ് നോമിനേഷനുകള്‍ സ്വീകരിച്ചത്. ഇവയില്‍ നിന്ന് മൂന്ന് ജൂറി അംഗങ്ങളും കൂട്ടായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിച്ച സ്ഥാപനങ്ങളുടെയും അവയുടെ അണിയറ പ്രവര്‍ത്തകരുടെയും പട്ടിക ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ സ്ഥാപനങ്ങളുടെ മികച്ച പ്രോജക്റ്റുകള്‍ വരും ലക്കങ്ങളില്‍ ഡിസൈനര്‍ + ബില്‍ഡര്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

JURY COMMENT

2023-ല്‍ പൂര്‍ത്തീകരിച്ച വിവിധ പ്രോജക്റ്റുകളുടെ മൂല്യവും ഗുണനിലവാരവും അവയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും സുസ്ഥി രതയ്ക്കും പാരിസ്ഥിതിക സംരക്ഷണത്തിനും നല്‍കിയ സംഭാവനകളും സാമൂഹിക ഉത്തരവാദിത്വം മുന്‍നിര്‍ത്തിയുള്ള മറ്റ് സേവന പ്രവര്‍ത്തനങ്ങളും പരിഗണിച്ച് കേരളത്തിലെ മികച്ച 25 ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാ നാണ് മലയാളത്തിലെ ആദ്യത്തെ ആര്‍ക്കിടെക്ചര്‍ മാഗസിന്‍ ആയ ഡിസൈനര്‍ + ബില്‍ഡറി ന്‍റെ എഡിറ്റോറിയല്‍ ബോർഡ് അംഗങ്ങള്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചത്. ജൂറി അംഗങ്ങളായ ഞങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഗിള്‍ ഫോം ആധാരമാക്കിയാണ് കേരളത്തിലെ മികച്ച ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളെ തിരഞ്ഞെടു ക്കുന്നതിനുവേണ്ട നോമിനേഷനുകള്‍ സ്വീകരിച്ചത്. പൊതുജനങ്ങളും ആര്‍ക്കിടെക്റ്റുകളും ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും നിര്‍ദ്ദേശിച്ച സ്ഥാപ നങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. ലഭ്യമായ 128 നോമിനേഷനുകളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് മൂന്ന് ജൂറി അംഗങ്ങളും സംയുക്തമായി തെരഞ്ഞെടുത്ത കേരളത്തിലെ 25 ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളുടെ പട്ടികയാണിത്.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com
Indroyal Furniture

Quick Links

2022-2024 © Designer Publications Kerala Pvt.Ltd.. All Rights Reserved.