Last Updated: April 17, 2026
Jacksons Veneers & Doors
Jacsons Veneers & Doors പുത്തന്‍ ഉയരങ്ങളിലേക്ക്

ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യം കൈമുതലായുള്ള Jacsons ഗ്രൂപ്പ് തടി പ്ലാന്‍റേഷന്‍ വ്യവസായ രംഗത്തും Veneer, veneer/laminated doors ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിവയിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന തടി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊണ്ട് 1959 ലാണ് ഈ സ്ഥാപനം ഫര്‍ണിച്ചര്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നത്. ഗ്രൂപ്പ് മാച്ച്ഡ് വെനീറുകള്‍, ഫ്ളെക്സി വെനീറുകള്‍, വെനീര്‍ ഫിനിഷിലുള്ള എംഡിഎഫ്, pre hung doors in veneer laminate finishes എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചുകൊണ്ട് തടി അനുബന്ധ വ്യവസായത്തില്‍ മുന്‍ നിരയിലെത്താനും ഇതിനോടകം Jacsons-ന് കഴിഞ്ഞിട്ടുണ്ട്.

പാരമ്പര്യവും നവീന ആശയങ്ങളും സുസ്ഥിരതയും സമന്വയിക്കുന്ന Jacsons വെനീര്‍ ഉത്പന്നങ്ങള്‍ക്ക് നാള്‍ക്ക് നാള്‍ ആവശ്യക്കാര്‍ ഏറി വരുകയാണ്. കേവലം ഒരു പ്രതലം എന്നതിലുപരി പ്രകൃതിയുടെ ഒരു പ്രതീകമായാണ് Jacsons വെനീറിനെ കണക്കാക്കുന്നത്. വാം, റസ്റ്റിക്, സ്ലീക്, കന്‍റംപ്രറി ശ്രേണികളില്‍ ഉള്ള Jacsons വെനീര്‍ ശേഖരം ഓരോ ഡിസൈനിനും തനതായ വ്യക്തിത്വം ഉറപ്പുവരുത്തുന്നു്. പോറലേല്‍ക്കാന്‍ ഇടയുള്ള പ്രതലങ്ങള്‍ക്ക് PU finish ആണ് അഭികാമ്യം. ലാമിനേറ്റഡ് വെനീര്‍ പാനലുകള്‍ ഇടനാഴികള്‍ക്കും ലോബികള്‍ക്കും ഇണങ്ങും. ഉരസലുണ്ടാകാനിടയുള്ള ഭാഗങ്ങള്‍ സുന്ദരമാക്കാന്‍ മാറ്റ്, സാറ്റിന്‍ ഫിനിഷുകളും മറ്റും ഉപയോഗിക്കാം. പ്രകൃതി ദത്തവും ഈടുറ്റതുമായ സാമഗ്രികള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് UV കോട്ടിങ് ഉള്ള വെ നീറുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. തേക്ക്, വാള്‍നട്ട്, മഹാഗണി ഫിനിഷുകളിലുള്ള വെ നീറുകള്‍ കമേഴ്സ്യല്‍ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളിലെ ലോബികള്‍, കോറിഡോ റുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍ മുതലായവയ്ക്ക് ഇണങ്ങും. ദൃഢതയാര്‍ന്ന സോളിഡ് കോര്‍ വെനീറുകള്‍ വീടുകളിലെ പുമുഖത്തടക്കമുള്ള Main doors നിര്‍മ്മിക്കാന്‍ വിശ്വസിച്ചുപയോഗിക്കാവുന്നതാണ്. കനം കുറഞ്ഞതും പോക്കറ്റിന് ഇണങ്ങുന്നതുമായ Extruded/solid core veneered doors അകത്തളങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. ദൃഢതയുള്ള ബ്ലോക്ക് ബോര്‍ഡ് കോര്‍ വെ നീറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഗാര്‍ഹിക വാണിജ്യ ഇടങ്ങളിലും Hospital സ്പേസുകളിലും ഉപയോഗിക്കുന്ന വെനീര്‍ ആകര്‍ഷകം എന്നതിനൊപ്പം ഈടുറ്റതും ആയിരിക്കണം.Teak, Oak, Walnut, Mahagony മുതലായ കാതലുള്ള തടികള്‍ ഉത്തരം സ്പേസുകള്‍ക്ക് അനുയോജ്യമാണ്. അതേസമയം കൃത്രിമ വെനീറുകള്‍ സുസ്ഥിരതയും സന്തുലിതത്വവും ഉറപ്പാക്കും.

തടിയുടെ കാതലുള്ള ഭാഗം പ്രധാനവാതില്‍ നിര്‍മ്മിക്കാനും, പൊള്ളയായതും ബഡ്ജറ്റ് ഫ്രണ്ട്ലി ആയതുമായ ഭാഗം ഇന്‍റീരിയര്‍ ഡെക്കറേഷന്‍സിനും ഇണങ്ങും. പൊടി പിടിക്കാതിരിക്കാ നും വളയാതിരിക്കാനും ആവശ്യമായ ട്രീറ്റ്മെന്‍റുകളും വെനീറില്‍ ചെയ്തിരിക്കണം. പിയു / യുവി കോട്ടിങ്ങുകള്‍ പോറല്‍ തട്ടാതിരിക്കാന്‍ സഹായിക്കും. പൊടി പിടിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ ലാമിനേറ്റഡ് പാനലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. Vertical, horizontal grains ഉള്ള വെനീറുകള്‍ വിവിധ സ്പേസുകളുടെ മൂലകള്‍ക്ക് സൗന്ദര്യവും സുരക്ഷയും ഉറപ്പാക്കും.

സൗന്ദര്യവും പ്രായോഗികതയും ഒരുപോലെ പരിഗണിച്ചു വേണം വിവിധ ഇടങ്ങള്‍ക്ക് വേണ്ടി വെനീറുകള്‍ തെരഞ്ഞെടുക്കാന്‍. ആഡംബര പൂര്‍ണ്ണമായ ഇടങ്ങള്‍ക്ക് വാള്‍നട്ടും ഊഷ്മളവും വിവിധോദ്ദേശ്യപരവുമായ ഇടങ്ങള്‍ക്ക് ഓക്കും, കാലാതിവര്‍ത്തിയും ഈടുറ്റതുമായ ഇടങ്ങള്‍ക്ക് തേക്കും, സമകാലിക ശൈലി അവലംബിക്കുന്നവയ്ക്ക് മേപ്പിളും, സുസ്ഥിരതയും കസ്റ്റമൈസേഷന്‍ മികവും പരിഗണിക്കുമ്പോള്‍ hybrid veneer -ഉം ആയിരിക്കും ഉചിതം. സൗന്ദര്യത്തിനാണ് പ്രഥമ പരിഗണന എങ്കില്‍ വെനീറിന് ഗ്ലോസി, ലാക്വേര്‍ഡ് ഫിനിഷുകളും, പ്രൗഢിക്കാണ് പരിഗണന എങ്കില്‍ മാറ്റ് ഫിനിഷും ഈടിന്‍റെ കാര്യം പരിഗണിക്കുമ്പോള്‍ പി യു ഫിനിഷും, പ്രകൃതി സൗഹൃദഘടകങ്ങള്‍ക്ക് ആണ് പരിഗണന എങ്കില്‍ ഓയില്‍ അഥവാ വാക്സ് ഫിനിഷും നല്‍കാം. ചിതലരിക്കാത്തതും പൊടി പിടിക്കാത്തതും പ്രൊഫഷണല്‍ രീതിയില്‍ സ്ഥാപിച്ചു കിട്ടുന്നവയും എളുപ്പം വൃത്തിയാക്കാവുന്നതും മികച്ച വാറണ്ടിയും വില്‍പ്പനാനന്തരസേവനവും ഉറപ്പു നല്‍കുന്നവയുമായ വെനീറുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വീര്യം കുറഞ്ഞ ലായനികള്‍ ഉപയോഗിച്ച് വേണം വെനീറുകള്‍വൃത്തിയാക്കാന്‍, രൂക്ഷമായ കെമിക്കലുകള്‍ ഇവയെ നശിപ്പിക്കും. അഞ്ചോ ഏഴോ വര്‍ഷം കൂടുമ്പോള്‍ ഇവ പോളിഷ് ചെയ്തെടുക്കുകയും വേണം.

Veneer unites craftsmanship with performance. From homes to hospitality, Jacsons' curated collections of more than 100+ species of exotic veneers, embody this balance, delivering interiors defined by beauty, strength and a conscious respect for the environment.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Jacsons Veneers & Panels Private Limited,,

വടകോട് പി ഓ, കങ്ങരപ്പടി, കൊച്ചി- 682021,

Tel : +91 85938 42233,,

E-mail : info@jacsonsveneers.com,

Website : www.jacsonsveneers.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Jacsons Veneers & Doors

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.