Last Updated: April 18, 2026
| ഡെന്‍വുഡ് / April 18, 2026
Denwud
ഈടിന്‍റെയും സുസ്ഥിരതയുടെയും പര്യായം ഡെന്‍വുഡ്

പിവിസി ബോര്‍ഡുകളുടെ വിപണനരംഗത്തേക്ക് 2017-ല്‍ കടന്നു വന്ന ഡെന്‍വുഡിന്‍റെ ഉത്പന്നങ്ങളുടെ സ്വീകാര്യത നാള്‍ക്കു നാള്‍ ഏറി വരുകയാണ്. നിലവാരത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഫിലിപ്സ് രാജന്‍ കടവില്‍, ജിബിന്‍ സി ഈശോ, അനീഷ് കുമാര്‍ ആല്‍ബി, സിനോജ് തര്യന്‍ എന്നീ സുഹൃത്തുക്കളാണ് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന്‍റെ അമരത്തുള്ളത്. കേവലം 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള പെരുമ്പാവൂരിലെ വാടകക്കെ ട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഒരു സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രോഡക്റ്റുകള്‍ വികസിപ്പിച്ചെടു ക്കാന്‍ വിദേശത്തെ ഏറ്റവും മികച്ച നിര്‍മ്മാണ സൗകര്യം തന്നെ പ്രയോജനപ്പെടുത്തി എന്നതാണ് ഈ സ്ഥാപനത്തിന്‍റെ വിജയ രഹസ്യം. അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി ചെറുപട്ടണങ്ങളിലാണ് നിലവാരമേറിയ പ്രോഡക്റ്റുകളുമായി ഡെന്‍വുഡ് ആദ്യം സാന്നിധ്യം അറിയിച്ചത്. തുടക്കം വളരെ ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും കാച്ചപ്പിള്ളി, കൈതാരന്‍, ദേവന്‍ തുടങ്ങിയ ഡീലര്‍മാര്‍ ഡെന്‍വുഡിന്‍റെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പൂര്‍ണ്ണമായി വിശ്വസിക്കുകയും മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ഡെന്‍വുഡ് അള്‍ട്ടിമ എന്ന പേരില്‍ ഇന്ത്യയില്‍ ആദ്യമായി 0.65 സാന്ദ്രതയുള്ള ബോര്‍ഡുകള്‍ അവതരിപ്പിച്ചതോടെ കമ്പനി വളര്‍ച്ചയുടെ പാതയില്‍ അതിവേഗം കുതിക്കാന്‍ തുടങ്ങി. ക്രമേണ കേരളത്തില്‍ ഉടനീളം കമ്പനിക്ക് ഡീലര്‍മാര്‍ ഉണ്ടാവുകയും തല്‍ഫലമായി തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്ത് 2018-ല്‍ സ്വന്തം ഡിപ്പോ ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പിന്നീട് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും സെയില്‍സ് മാനേജര്‍മാരെ നിയമിച്ചു. മലബാറിലും ഇടുക്കിയിലും കോട്ടയത്തും വിതരണക്കാരുടെ സഹായത്തോടെയാണ് ബിസിനസ് കെട്ടിപ്പടുത്തത്. ക്രമേണ കളര്‍ ബോര്‍ഡുകള്‍, 0.70 ഡെന്‍സിറ്റി ബോര്‍ഡുകള്‍, ഫോം ബോര്‍ഡുകള്‍, ഡബ്ല്യുപിസി ബോര്‍ഡുകള്‍ എന്നിങ്ങനെ ഉല്‍പ്പന്ന ശ്രേണി വിപുലമാകാന്‍ തുടങ്ങി.

സാന്ദ്രതയേറിയതും ദൃഢതയാര്‍ന്നതുമായ ഡെന്‍വുഡിന്‍റെ പിവിസി, ഡബ്ല്യുപിസി ബോര്‍ഡുകള്‍ അകത്തളത്തിന്‍റെ ആംപിയന്‍സ് ഇരട്ടിപ്പിക്കുന്നവയാണ്. അനായാസം ഫിനിഷ് ചെയ്യാവുന്നതും ചേര്‍ത്ത് ഒട്ടിക്കാവുന്നതും തുളയ്ക്കാവുന്നതും ആവശ്യാനുസരണം മുറിച്ചും ട്രിം ചെയ്തും എടുക്കാവുന്നതുമായ ഇവ നാള്‍ക്കുനാള്‍ കൂടുതല്‍ ജന പ്രിയമാവുകയാണ്. അഴുക്കും, വിരല്‍പ്പാടുകളും എളുപ്പം ക്ലീന്‍ ചെയ്യാം എന്നതും, ഇഷ്ടമുള്ള നിറത്തില്‍ പെയിന്‍റോ ലാമിനേറ്റോ ചെയ്യാമെന്നതും, കേടുകൂടാതെ കുറഞ്ഞ സമയത്തി നുള്ളില്‍ വര്‍ക്ക് സൈറ്റുകളില്‍ എത്തിച്ചു നല്‍കാറുണ്ട് എന്ന തും ഡെന്‍വുഡ് പിവിസി, ഡബ്ല്യുപിസി ബോര്‍ഡുകളുടെ സ്വീ കാര്യത വര്‍ദ്ധിപ്പിക്കുന്നു്. മികച്ച രീതിയില്‍ കസ്റ്റമൈസ് ചെയ്തെടുക്കാവുന്ന പിവിസി, ഡബ്ല്യുപിസി ബോര്‍ഡുകള്‍ ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ ഫര്‍ണിഷിങ് വര്‍ക്കുകള്‍ക്ക് തികച്ചും അനുയോജ്യമാണ്. ഇവയ്ക്ക് പുറമേ പിവിസി ബോര്‍ഡുകള്‍, പ്രകൃതിദത്തവും കൃത്രിമവുമായ വിനീറുകള്‍, ത്രീ ലെയര്‍ ബോര്‍ഡുകള്‍, കളര്‍ ബോര്‍ഡുകള്‍, ഡബ്ല്യു പി സി പ്രൊഫൈലുകള്‍, പൂള്‍ ഡെക്കുകള്‍, എച്ച് പി എല്‍, ഡെക്കറേറ്റീവ് ലാമിനേറ്റുകള്‍ എന്നിവയും ഡെന്‍വുഡിന്‍റെ ബ്രാന്‍ഡില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ചിതലരിക്കാത്തതും നനഞ്ഞാല്‍ കുഴപ്പമില്ലാത്തതും കനത്ത ചൂടിനെയും തണുപ്പിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ഡെന്‍വുഡ് ബോര്‍ഡുകള്‍ ആധുനിക കാലഘട്ടത്തിലെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഈടുറ്റതും സുസ്ഥിരവുമായ ഡെന്‍ വുഡിന്‍റെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ കാലത്തിനകം തന്നെ തൊഴിലാളികളുടെയും ആര്‍ക്കിടെക്റ്റുകളുടെയും പ്രീതി പിടിച്ചു പറ്റിക്കഴിഞ്ഞു. നിരന്തരമായി നടത്തിയ ഗവേഷണങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത അനുഭവസമ്പത്തും ഡെന്‍വുഡിന്‍റെ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് വ്യത്യസ്ത വിലനിലവാരങ്ങളിലും പത്ത് വ്യത്യസ്ത നിറങ്ങളിലുമുള്ള ത്രീ ലെയര്‍ ഡബ്ല്യുപിസി ബോര്‍ഡുകളും ഫൈവ് ലെയര്‍ ഡബ്ല്യുപിസി ബോര്‍ഡുകളും അടക്കം 17/18mm സാന്ദ്രതയുള്ള 50 വ്യത്യസ്ത തരം പി വി സി, ഡബ്ല്യുപിസി ബോര്‍ഡുകള്‍ ഡെന്‍വുഡ് വിപണിയില്‍ എത്തിക്കുന്നുണ്ട്.

ബഡ്ജറ്റ് ഫ്രണ്ട്ലിയായ HQWUD, ZEEWUD, YWUD മുതലായവ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താന്‍ പര്യാപ്ത മാണ്. ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും വിതരണക്കാരെ കത്തൊന്‍ കഴിഞ്ഞതും ഡെന്‍വുഡിന്‍റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. 2024 മുതല്‍ ഡബ്ല്യുപിസി ഡോറുകളും ഫ്രെയിമുകളും വിന്‍ഡോ ഫ്രെയിമുകളും ഇവര്‍ വിതരണം ചെയ്തുവരുന്നു. 0.85 എം എം സാന്ദ്രതയുള്ള ഡബ്ല്യുപിസി ബോര്‍ഡുകളാണ് ഉത്പന്ന ശ്രേണിയിലെ പുതുതാരം.

മികച്ച വില്‍പ്പനാനന്തര സേവനവും 48 മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുക എന്ന നയവും ഡെന്‍വുഡിന്‍റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആജീവനാന്ത ഗ്യാരണ്ടി ഉറപ്പാക്കിയതിനൊപ്പം എല്ലാ പ്രശ്നങ്ങള്‍ക്കും ഉടനടി പരിഹാരം നല്‍കുന്നതും ഈ സ്ഥാപനത്തെ കൂടുതല്‍ ജനപ്രിയമാക്കി. 2022-ലും 2024-ലും കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിനെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞതും ഡെന്‍വുഡിന്‍റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. ഇന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 450 ഡീലര്‍മാരുമായി ഡെന്‍വുഡ് വളര്‍ച്ചയുടെ പുതുമാനങ്ങള്‍ തേടുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഡെന്‍വുഡ് എക്സിം ഇന്ത്യ എല്‍ എല്‍ പി,,

പുല്ലുവഴി പി.ഒ, പെരുമ്പാവൂര്‍, എറണാകുളം- 683541,

Tel : +91 96455 34320, 99957 71344

E-mail : support@denwud.com,

Website : www.denwud.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Denwud

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.