Last Updated: August 17, 2026
Decor
ഇന്ത്യയിലുടനീളം വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെയും നൂതനത്വത്തിലൂടെയും മുന്നേറുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക്, വിട്രിഫൈഡ് ടൈല്‍ നിര്‍മ്മാതാക്കളാണ് കജാരിയ സെറാമിക്സ് (Kajaria Ceramics); കമ്പനിയുടെ ആകെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 87.80 ദശലക്ഷം ചതുരശ്ര മീറ്ററാണ്. സിക്കന്ദ്രാബാദ് (ഉത്തര്‍പ്രദേശ്), ഗെയ്ല്‍പൂര്‍ & മാലൂതാന (രാജസ്ഥാന്‍), ശ്രീകാളഹസ്തി (ആന്ധ്രാപ്രദേശ്), ബാലനഗര്‍ (തെലങ്കാന), മോര്‍ബിയിലെ മൂന്ന് പ്ലാന്‍റുകള്‍ (ഗുജറാത്ത്), നവാല്‍പരാസിയിലെ ഒരു പ്ലാന്‍റ് (നേപ്പാള്‍) എന്നിങ്ങനെ ഒമ്പത് പ്ലാന്‍റുകളിലായാണ് ഈ ഉല്‍പ്പാദന ശേഷി വ്യാപിച്ചുകിടക്കുന്നത്.

കജാരിയയുടെ 37 വര്‍ഷത്തെ നൂതനത്വത്തിന്‍റെയും വളര്‍ച്ചയുടെയും പാരമ്പര്യം:

കജാരിയയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ അത്യാധുനിക സാങ്കേതികവിദ്യയാല്‍ സജ്ജീകരിച്ചിട്ടുള്ളവയാണ്. വിപുലമായ ഓട്ടോമേഷന്‍, റോബോട്ടിക് സംവിധാനങ്ങളുടെ ഉപയോഗം, മനുഷ്യസഹജമായ പിഴവുകള്‍ക്ക് ഒട്ടും ഇടംനല്‍കാത്ത പ്രവര്‍ത്തനരീതി എന്നിവ കജാരിയയെ ഈ മേഖലയിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

37 വര്‍ഷം മുന്‍പ് സ്ഥാപിതമായ കജാരിയ, കഠിനാധ്വാനം, നൂതനത്വം, വിവേകമതികളായ ഉപഭോക്താക്കളുടെ വിശ്വാസം എന്നിവയിലൂടെയാണ് കരുത്തുറ്റ വളര്‍ച്ച കൈവരി ച്ചത്. ശൈലിയോടും സൗന്ദര്യത്തോടുമുള്ള ഇന്ത്യന്‍ ഉപ ഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യമാണ് കജാരിയയുടെ ഓരോ ഡിസൈനിനും പ്രചോദനമായത്. ഉപഭോക്താക്കളുടെയും വിപണിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവ്, ആഭ്യന്തര വിപണിയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ഗുണമേന്മ, സേവനം, നൂതനത്വം എന്നിവയുടെ പര്യായമായി കജാരിയയെ മാറ്റിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Tel / Mob : 9560827400/9539562624

E-mail : clt@kajariaceramics.com,

Website : www.kajariaceramics.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Kajaria

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.