Last Updated: August 29, 2026
| ഡര്‍ഫന്‍ / August 29, 2026
Decor
വാസ്തുവിദ്യയുടെയും കലാവൈഭവത്തിന്‍റെയും സംഗമം

ഓരോ മികവുറ്റ ഭവനത്തിലും വെളിച്ചവും രൂപഘടനയും പരസ്പരം ചേരുന്ന ചില നിമിഷങ്ങളുണ്ട്. അവിടെ ജനല്‍ വെറുമൊരു ഓപ്പണിങ്ങല്ല. അത് വീടിന്‍റെ വ്യക്തിത്വം വിളിച്ചോതുന്ന അടയാളമായി മാറുന്നു. ഈ കാഴ്ചപ്പാടാണ് Dorfen (ഡര്‍ഫന്‍) എന്ന ബ്രാന്‍ഡിന്‍റെ അടിസ്ഥാന തത്വം. പ്രീമിയം അലൂമിനിയം വിന്‍ഡോ-ഡോര്‍ സംവിധാനങ്ങളെ കേവലം നിര്‍മ്മിതിയിലെ ഘടകങ്ങള്‍ എന്നതിനപ്പുറം, സൂക്ഷ്മമായ കരകൗശലത്തിന്‍റെ തലത്തിലേക്ക് ഉയര്‍ത്തുകയാ ണ് ഡര്‍ഫന്‍. ഫെനസ്ട്രേഷന്‍ രംഗത്ത് നാല് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള പ്രിന്‍സ് വര്‍ഗ്ഗീസാണ് ഡര്‍ഫന്‍ സ്ഥാപിച്ചത്. മികച്ച വാസ്തുവിദ്യയ്ക്ക് അതേ നിലവാരത്തിലുള്ള ജനലുകളും വാതിലുകളും അനിവാര്യമാണെന്ന ഉറച്ച വിശ്വാസത്തില്‍ നിന്നാണ് ഈ ബ്രാന്‍ഡിന്‍റെ പിറവി. ഓരോ അലൂമിനിയം പ്രൊഫൈലിലും അദ്ദേഹത്തിന്‍റെ ദീര്‍ഘകാല വൈദഗ്ദ്ധ്യത്തിന്‍റെ മുദ്ര പതിഞ്ഞിരിക്കുന്നു. ഗവേഷണവും നിരന്തരമായ പരിഷ്കരണവും സൂക്ഷ്മമായ രൂപകല്‍പ്പനയും ചേര്‍ന്നാണ് ഓരോ സംവിധാനവും യാഥാര്‍ഥ്യമാകുന്നത്. ഈ കാഴ്ചപ്പാടിന് കരുത്തേകുന്നത് അത്യാധുനിക നിര്‍മാണ സംവിധാനങ്ങളുള്ള ഡര്‍ഫന്‍റെ നിര്‍മ്മാണ സൗകര്യമാണ്. ഓട്ടോമേറ്റഡ് സാങ്കേതിക കൃത്യതയ്ക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര പരിശോധനയും ഇവിടെ ഉറപ്പാക്കുന്നു.

ആശയരൂപീകരണം മുതല്‍ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനും വില്‍പ്പനാനന്തര സേവനവും വരെ ഓരോ ഘട്ടത്തിന്‍റെയും ഉത്തരവാദിത്തം ഡര്‍ഫന്‍ നേരിട്ട് ഏറ്റെടുക്കുന്നു. കാരണം, യഥാര്‍ത്ഥ ആഡംബരത്തില്‍ ഗുണനിലവാരത്തിന്‍റെ ഒരു ഘട്ടവും മറ്റൊരാളുടെ ഉത്തരവാദിത്തമായി വിട്ടുകൊടുക്കാനാവില്ല. സ്വന്തം അഭിരുചിയുടെയും ജീവിതശൈലിയുടെയും പ്രതിഫലനമായി വീടിനെ കാണുന്നവര്‍ക്ക് ഡര്‍ഫന്‍ വിശാലമായ ഡിസൈന്‍ സാധ്യതകളാണ് തുറന്നിടുന്നത്. വലിയ ഗ്ലാസ് പാനലുകള്‍, കാഴ്ചയില്‍ അലിഞ്ഞു ചേരുന്ന അതിസൂക്ഷ്മമായ ഫ്രെയിമുകള്‍, വീടിന്‍റെ അകത്തളവും പ്രകൃതിയും തമ്മിലുള്ള അതിരുകള്‍ ഇല്ലാതാക്കുന്ന പനോരമിക് കോര്‍ണര്‍ സംവിധാനങ്ങള്‍, അനായാസമായി നീങ്ങുന്ന ലിഫ്റ്റ്-ആന്‍ഡ്-സ്ലൈഡ് ഡോറുകള്‍ ഓരോന്നും സമകാലിക വാസ്തുവിദ്യയ്ക്ക് പുതിയൊരു ഭാവം നല്‍കുന്നു. പൗഡര്‍ കോട്ടഡ്, അനോഡൈസ്ഡ്, വുഡ്ഗ്രെയിന്‍, ടെക്സ്ചേര്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന ഫിനിഷുകളും ലഭ്യമാണ്. ഓരോ തെരഞ്ഞെടുപ്പും വീടിന് അതിന്‍റേതായ വ്യക്തിത്വവും സവിശേഷതയും പകരുന്നു. എന്നാല്‍ ഡര്‍ഫനില്‍ സൗന്ദര്യം ഒരിക്കലും പ്രവര്‍ത്തനക്ഷമതയ്ക്ക് പകരമാകുന്നില്ല.

കാറ്റ്, മഴ, പൊടി, ശബ്ദം തുടങ്ങിയ സാഹചര്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന തരത്തിലാണ് ഓരോ സംവിധാനവും ചെയ്തിരിക്കുന്നത്. തെര്‍മല്‍ ബ്രേക്ക് സാങ്കേതികവിദ്യയിലൂടെ വീടിനുള്ളിലെ സുഖകരമായ അന്തരീക്ഷവും കൂടുതല്‍ കാര്യക്ഷമമായി നിലനിര്‍ത്താനാകുന്നു. ഡര്‍ഫന്‍ നിര്‍മ്മിക്കുന്നത് കേവലം ജനലുകളും വാതിലുകളുമല്ല. ജീവിതത്തെയും പ്രകൃതിയെയും നാം കാണുന്ന ഫ്രെയിമുകളെയുമാണ്. പതിവ് മാതൃകകളില്‍ ഒതുങ്ങാന്‍ തയ്യാറല്ലാത്ത ആര്‍ക്കിടെക്റ്റുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും വീടുടമകള്‍ക്കും ഡര്‍ഫന്‍ ഒരു ഉത്പ്പന്ന വിതരണക്കാര്‍ മാത്രമല്ല. സൗന്ദര്യവും വ്യക്തിത്വവും ഈടുനില്‍പ്പും ഒരുപോലെ പ്രതിഫലിക്കുന്ന ഇടങ്ങള്‍ സൃഷ്ടിക്കുന്നതിലെ പങ്കാളി കൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സി ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് ഏരിയ,XVI/633, ഇടയാര്‍, കേരള, 683110,

Tel / Mob : 9544 175999

E-mail : sales@dorfensystems.com,

Website : www.dorfensystems.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Dorfen

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.