Last Updated: September 19, 2026
| GLOBALPLUZ / September 19, 2026
GLOBALPLUZ : ലക്ഷ്യബോധത്തോടെ,
ഭാവിക്കായി വിശ്വാസം കെട്ടിപ്പടുക്കുന്നു

കേരളത്തിന്‍റെ നിര്‍മ്മാണ മേഖലയില്‍ പുതിയൊരു വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണ് ഗ്ലോബല്‍പ്ലസ്. സാധാരണ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപനമെന്ന പരിധിയില്‍ നിന്ന്മാറി, ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നിര്‍മ്മാണ സാമഗ്രികള്‍, എക്സ്പീരിയന്‍സ് സെന്‍ററുകള്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, ശരിയായ വികസനം എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു സമഗ്രമായ ബില്‍റ്റ്-എന്‍വയോണ്‍മെന്‍റ് പ്ലാറ്റ് ഫോമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ഗ്ലോബല്‍പ്ലസ്. ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കുന്നതില്‍ മാത്രം ഞങ്ങളുടെ ലക്ഷ്യം ഒതുങ്ങുന്നില്ല. ഡിസൈന്‍ മുതല്‍ മെറ്റീരിയല്‍സ് വരെ, ഉത്പ്പന്ന അനുഭവം മുതല്‍ നിര്‍വഹണം വരെ, നിര്‍വഹണം മുതല്‍ പൂര്‍ണ്ണമായ വികസനം വരെ ഒരു പ്രോജക്റ്റിന്‍റെ വിവിധ ഘട്ടങ്ങളെ ഏകോപിപ്പിച്ച് ക്ലയന്‍റുകള്‍ക്കും പങ്കാളികള്‍ക്കും കൂടുതല്‍ മൂല്യം സൃഷ്ടിക്കുകയെന്നതാണ് ഗ്ലോബല്‍പ്ലസിന്‍റെ സമീപനം.

പ്രവര്‍ത്തന മേഖലകള്‍

ആര്‍ക്കിടെക്ചര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നിര്‍മ്മാണ സാമഗ്രികള്‍, എക്സ്പീരിയന്‍സ് സെന്‍ററുകള്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, വികസനം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന മേഖലയാണ് ഗ്ലോബല്‍പ്ലസിന്‍റേത്. ഗ്ലോബല്‍പ്ലസിന്‍റെ എക്സ്പീരിയന്‍സ് സെന്‍ററിലൂടെ പ്രമുഖ ബ്രാന്‍ഡുകളുടെ ടൈലുകള്‍, പ്രീമിയം ഫ്ളോറിങ് മെറ്റീരിയലുകള്‍, വാള്‍ ഫിനിഷുകള്‍, മറ്റ് നിര്‍മ്മാണ ഫിനിഷിങ് ഉത്പ്പന്നങ്ങള്‍ എന്നിവ ഒരൊറ്റയിടത്ത് പരിചയപ്പെടാനും തെരഞ്ഞെടുക്കാ നും ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡെവലപ്പര്‍മാര്‍,വീടുടമകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സൗകര്യമൊരുക്കുന്നു. ഡിസൈന്‍ നൈപുണ്യം, ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍,പ്രൊഫഷണല്‍ സംവിധാനങ്ങള്‍, സാങ്കേതികവിദ്യ, പങ്കാളിത്തം എന്നിവ ഏകോപിപ്പിച്ച് കൂടുതല്‍ സംയോജിതവും കാര്യക്ഷമവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുകയാണ് ഗ്ലോല്‍പ്ലസിന്‍റെ ലക്ഷ്യം.

വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക്

ഗ്ലോബല്‍പ്ലസ് ഇന്ന് ഒരു പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണ്. വ്യക്തികളെ മാത്രം ആശ്രയിച്ചുള്ള പ്രോജക്റ്റ് അധിഷ്ഠിത പ്രവര്‍ത്തന രീതിയില്‍ നിന്ന് മാറി, സംവിധാനങ്ങള്‍, പ്രക്രിയകള്‍, മനുഷ്യവിഭവശേഷി, പങ്കാളിത്തങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന, പ്രൊഫഷണലായി ഉയര്‍ന്ന ഒരു സ്ഥാപനത്തിലേക്കുള്ള പരിവര്‍ത്തനത്തിലാണ് ഗ്ലോബല്‍പ്ലസ്. കേരളത്തില്‍ ശക്തമായ സാന്നിധ്യം തുടരുമ്പോള്‍ തന്നെ, ഇന്ത്യയുടെ മറ്റുഭാഗങ്ങള്‍, ഏഷ്യയില്‍ തന്നെ പ്രധാനമായും മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ തെരഞ്ഞടുത്ത പ്രോജക്റ്റുകളിലും പങ്കാളിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആര്‍ക്കിടെക്ചര്‍, ഹെല്‍ത്ത്കെയര്‍, ഹോസ്പിറ്റാലിറ്റി, റെസിഡന്‍ഷ്യല്‍, കൊമേസ്യല്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വലുതും അര്‍ത്ഥവത്തുമായ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് വിജയകരമായി നിര്‍വഹിക്കുന്നതിനുള്ള ശേഷി വികസിപ്പിക്കുകയാണ് ഞങ്ങള്‍.

മിഷന്‍ 2030

മിഷന്‍ 2030 ഒരു ബിസിനസ് ലക്ഷ്യം മാത്രമല്ല. വിശ്വസ നീയവും, പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്നതുമായ, അന്താരാഷ്ട്ര തലത്തില്‍ ബന്ധിപ്പിക്കപ്പെട്ട സ്ഥാപനമായി ഗ്ലോബല്‍പ്ലസിനെ വളര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പരിവര്‍ത്തനത്തിന്‍റെ മാര്‍ഗരേഖയാണ്. 2030-ഓടെ ശക്തമായ നേതൃത്വം, പ്രൊഫഷണല്‍ ടീം, ഉറച്ച സംവിധാനങ്ങള്‍, ശ്രദ്ധേ യമായ പങ്കാളിത്തങ്ങള്‍, വിപുലമായ വിപണി സാന്നിധ്യം, നവീനവും സുസ്ഥിരവുമായ പ്രോജക്റ്റുകള്‍ എന്നിവയിലൂടെ ഒരു ശക്തമായ സംരംഭം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഞങ്ങള്‍ വിശ്വസിക്കുന്നത്. 'പ്രോജക്റ്റുകള്‍ വരുമാനം സൃഷ്ടിക്കുന്നു, വിശ്വാസം അവസരങ്ങള്‍ സൃഷ്ടിക്കുന്നു' എന്നാണ്. ഗ്ലോബല്‍ പ്ലസ്- ലക്ഷ്യബോധത്തോടെ വളരുന്നു. ഭാവിക്കായി വിശ്വാസം കെട്ടിപ്പടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

GLOBALPLUZ,02/ 577, 582, 583,Opposite Juma masjid, Choondal P.O,Thrissur, Pin - 680502

Tel / Mob : +91 9645999960,9645999967

Website : www.globalpluz.net

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
GLOBALPLUZ

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.