Last Updated: December 01, 2022
Contemporary / December 01, 2022
മിതത്വം തന്നെ അലങ്കാരം
ലാളിത്യം പ്രതിഫലിക്കുന്ന മോഡേണ്‍ ഭവനം

അതീവ ലളിതമായ ഹൈലൈറ്റുകളും ഡിസൈന്‍ പാറ്റേണും പേസ്റ്റല്‍ നിറങ്ങളും യഥോചിതം സംയോജിപ്പിച്ചു കൊണ്ട് ഒരുക്കിയ മോഡേണ്‍ ഭവനമാണിത്. ആര്‍ക്കിടെക്റ്റ് ഗോകുല്‍ പി.ജിയാണ് (ഗ്രേലോഫ്റ്റ് ആര്‍ ക്കിടെക്റ്റ്സ്, കൊച്ചി) ഈ വീട് ഡിസൈന്‍ ചെയ്തത്. ഇജാസ് മുഹമ്മദിന്‍റെയും കുടും ത്തിന്‍റെയും ഉടമസ്ഥതയിലുള്ള വീടാണിത്. ഏറെ ശ്രദ്ധേയമാണ് ഈ വീടിന്‍റെ ലാളിത്യം എന്നതു കൊണ്ട് തന്നെ, കാഴ്ചയില്‍, വളരെയധികം ആകര്‍ഷകമാണ്, എക്സ്റ്റീരിയര്‍. താന്തൂര്‍ സ്റ്റോണ്‍ വിരിച്ച പാത്വേ, മെക്സിക്കന്‍ ഗ്രാസു പിടിപ്പിച്ച പുല്‍ത്തകിടി, വ്യത്യസ് തമായ ചെടികള്‍ എന്നിവയെല്ലാം ലാന്‍ഡ്സ്കേപ്പിനെ മനോഹരമാക്കുന്നു.

ബ്രിക്ക് ക്ലാഡിങ്ങും ഗ്രേ പെയിന്‍റു കൊണ്ടുള്ള ഫിനിഷുമാണ് വീടിന്‍റെ കളര്‍ കോമ്പിനേഷന്‍. ഫ്ളാറ്റ് - സ്ലോപ്പ് പാറ്റേണുകളുടെ സംയോജനമാണ് റൂഫില്‍ വരുന്നത്. സ്ലോപ്പ് ഏരിയയിലെ റൂഫില്‍ മാഗ്ലൂര്‍ ടൈലാണ് നല്‍കിയിരിക്കുന്നത്. കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, അപ്പര്‍ലിവിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത് അറ്റാച്ച്ഡായ മൂന്നു ബെഡ്റൂമുകള്‍, ബാല്‍ക്കണി, ടെറസ് എന്നിവയാണ് ഏരിയകള്‍. വീടിന്‍റെ ഏതു ഭാഗത്തും നിന്നും നോക്കുമ്പോളും മുന്‍വശത്തേക്കുള്ള കാഴ്ച സാധ്യമാകുന്ന വിധത്തിലാണ് പ്ലാന്‍ നടപ്പാക്കിയിരിക്കുന്നത്. സിറ്റൗട്ടിനോട് ചേര്‍ന്ന് ടെര്‍മിനാലിയ ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ത്തിയിരിക്കുന്ന ഒരു കോര്‍ട്ട്യാര്‍ഡാണ്. ഇവിടെ സര്‍ക്കുലര്‍ പാറ്റേണിലുള്ള ഒരു ഷോ വാള്‍ ഡിസൈന്‍ പാറ്റേണായി വരുന്നു. ടെര്‍മിനാലിയ മരത്തിന്‍റെ വളര്‍ച്ച തടസപ്പെടാതിരിക്കാന്‍ കോര്‍ട്ട്യാര്‍ഡിന്‍റ റൂഫ് ഭാഗത്തും സര്‍ക്കുലര്‍ പാറ്റേണ്‍ തുടരുന്നു. ഷോ വാളിന്‍റെ മറുഭാഗത്ത് ഒരു കിണര്‍ ഉണ്ട്. കാര്‍ പോര്‍ച്ചിനും ഈ കിണറിനും ഇടയില്‍ ഒരു പാര്‍ട്ടീഷന്‍ കൂടിയായും ഈ ഷോവാള്‍ നില്‍ക്കുന്നു. മെയിന്‍ ഡോര്‍ തുറക്കുന്നത്, ഫോര്‍മല്‍ ലിവിങ്ങിലേക്കാണ്. തുടര്‍ന്ന്, ഒരു പാസേജ് പോലെ നീളുന്ന ഫോയര്‍ വരുന്നു. ഫോയറിന്‍റെ ഇടതുഭാഗത്താണ് കിച്ചനും ഡൈനിങ്ങും ഉള്‍പ്പെടെയുള്ള മറ്റു കോമണ്‍ സ്പേസുകള്‍. ഇന്‍റീരിയര്‍ ഡിസൈനും ഫര്‍ണിഷിങ്ങുമെല്ലാം വളരെ ലളിതവും പ്രൗഢവുമാണ്.

" പുറത്തു നിന്നുള്ള കാറ്റും വെളിച്ചവുമെല്ലാം സമൃദ്ധമായി ലഭ്യമാകുന്ന തരത്തിലാണ് ഇന്‍റീരിയറിന്‍റെ രൂപകല്‍പ്പന. "

പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത ഫര്‍ണിഷിങ്ങാണ് ഇവിടെ കാണുക. മാറ്റ് ഫിനിഷ് ടൈല്‍, വുഡന്‍ ടൈല്‍ എന്നിവയാണ് ഫ്ളോറിങ്ങിനായി തെരഞ്ഞെടുത്തത്. സിറ്റൗട്ടിന്‍റെ ഫ്ളോറിങ് മാത്രം ലെതര്‍ ഫിനിഷ് ഗ്രനൈറ്റു കൊണ്ടാണ് ഒരുക്കിയത്. പ്രധാന ഡോറുകള്‍ പണിയാനായി, തേക്കുതടിയും വിന്‍ഡോകള്‍ ഒരുക്കാന്‍ യുപിവിസിയുമാണ് തെരഞ്ഞെടുത്തത്. ഗോവണിയുടെ ചുവടെയുള്ള ഭാഗം നാടന്‍ പെബിളുകള്‍ പാകി, സ്വാഭാവികമായ ചെടികളും മറ്റും ഒരുക്കി, ഒരു കോര്‍ട്ട്യാര്‍ഡായി ക്രമീകരിച്ചു. ഈ കോര്‍ട്ട്യാര്‍ഡിന്‍റെ റൂഫ് ഏരിയ സ്കൈലിറ്റ് സ്പേസ് ആയതിനാല്‍ സ്വാഭാവിക വെളിച്ചത്തിന് ഒരു കുറവുമില്ല.

ബെഡ്റൂമുകള്‍:

വളരെ അടിസ്ഥാനപരവും മിനിമലുമായ ഫര്‍ണിഷിങ്ങാണ് ബെഡ്റൂമുകളില്‍ നല്‍കിയിരിക്കുന്നത്. പ്ലൈവുഡ് - ലാമിനേഷന്‍ മെറ്റീരിയലുകളുടെ കോമ്പിനേഷനിലാണ് വാഡ്രോബുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഫര്‍ണിഷിങ്ങും. റീഡിങ് ടേബിള്‍, ബുക്ക്ഷെല്‍ഫ് എന്നിവയും ബെഡ്റൂമുകളില്‍ ഉള്‍ക്കൊള്ളിച്ചു. വ്യത്യസ്ത നിറത്തിലുള്ള പെയിന്‍റ് ഫിനിഷ് നല്‍കിയാണ്, ഹെഡ്സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തത്. ഫ്രെയിം ചെയ്ത പെയിന്‍റിങ്ങുകളും സിംഗിള്‍ പെന്‍ഡന്‍റ് ലൈറ്റുമെല്ലാം അലങ്കാരങ്ങളായി കാണാം.

Architect :Ar. Gokul P G

Greyloft Architects, Panampilly Nagar, Kochi.

Owner :Ijas Mohammed

ലൊക്കേഷന്‍ / Location: Paravur, Ernakulam.

ഏരിയ / Area:2100 Sq. Ft.

പ്ലോട്ട് / Plot: 25 Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.