Last Updated: January 08, 2023
Colonial Style / January 08, 2023
കൊളോണിയല്‍ അഴക്
" കൊളോണിയല്‍ ശൈലിയുടെ ഘടകങ്ങളെല്ലാം സമന്വയിക്കുന്ന ലളിത സുന്ദരമായ വസതി "

കൊളോണിയല്‍ രൂപകല്‍പ്പനയുടെ ചന്തവും ലാളിത്യവും ഊറി നില്‍ക്കുന്ന, ഹൃദയഹാരിയായ ഈ നിര്‍മ്മിതി, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാ ണ്. ഷിബുവിന്‍റെയും, ദീപ്തി ഷിബുവിന്‍റെയും ഉടമസ്ഥ തയിലുള്ള വീട് രൂപകല്‍പ്പന ചെയ്തത്, ഡിസൈനര്‍ അനീറ്റ മാത്യു (ഇന്‍റീരിയര്‍ അഫയര്‍ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) ആണ്. യു എസ് എയില്‍ സ്ഥിര താമസക്കാരായ മലയാ ളി ദമ്പതികള്‍ സ്വന്തം നാടായ കൊട്ടാരക്കരയില്‍ ഒരു വീടു പണിയ ണമെന്ന ആവശ്യവുമായാണ് ഡിസൈനര്‍ അനീറ്റ മാത്യുവിനെ സമീ പിച്ചത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു മാസമുള്ള അവധിക്കാലത്ത് മാത്രം, താമസിക്കാനെത്തുന്ന നാട്ടിലെ വസതിയ്ക്കു വേണ്ടി വലിയൊരു തുക ചെലവിടുന്നതിനും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ തന്നെ 2000 സ്ക്വയര്‍ഫീറ്റില്‍, കൊളോണിയല്‍ മട്ടിലുള്ളൊരു ലളിതമായ ഡിസൈന്‍ മുന്നോട്ടു വെയ്ക്കുകയായിരുന്നു, ഡിസൈനര്‍.

ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍ എന്നീ സ്പേസുകള്‍ പാര്‍ട്ടീഷന്‍ ഭിത്തികളില്ലാതെ ഓപ്പണ്‍ മട്ടിലാണ് രൂപപ്പെടുത്തിയതെന്നു കാണാം. അതിനനുസരിച്ച്, വളരെ ശ്രദ്ധാപൂര്‍വമാണ് നിറം, ഫാബ്രിക്ക്, ടെക്സ്ചര്‍ എന്നിവയെല്ലാം തെരഞ്ഞെടുത്തത്. നിര്‍മ്മാണ ചെലവ് കുറയ്ക്കാനും പരമാവധി വെന്‍റിലേഷനും വെളിച്ചവുമെല്ലാം ലഭിക്കാനും ഓപ്പണ്‍ കോണ്‍സെപ്റ്റിലുള്ള ഡിസൈന്‍ സഹായിച്ചു. എല്ലാ ഡൈനിങ് ചെയറുകളിലും ഫ്ളോറല്‍ ഫിനിഷിലുള്ള കുഷ്യന്‍ നല്‍കാതെ, പകരം സിംഗിള്‍ കളര്‍ നല്‍കിയത്, ഫ്ളോറല്‍ പാറ്റേണിന്‍റെ അതിപ്രസരം സ്പേസിന്‍റെ ലാളിത്യത്തെ ബാധിക്കുന്നതിനാലാണിത്. എന്നാല്‍ മിതമായ മട്ടില്‍ ഫ്ളോറല്‍ ഫിനിഷ് കൊണ്ട് വന്നത് ഫോര്‍മല്‍ ലിവിങിലെ ഫ്ളോറല്‍ പാറ്റേണിലുള്ള പെയിന്‍റിങുകള്‍ക്ക് ഒരു തുടര്‍ച്ച കൊണ്ട് വരാന്‍ മാത്രമാണ്.

"നിര്‍മ്മാണച്ചെലവ് കുറയ്ക്കാനും, പരമാവധി വെന്‍റിലേഷനും വെളിച്ചവും ലഭിക്കാനും ഓപ്പണ്‍ കോണ്‍സെപ്റ്റിലുള്ള ഡിസൈന്‍ സഹായിച്ചു "

അതു പോലെ വിന്‍റേജ് ആംപിയന്‍സ് ഉറപ്പാക്കാനായി കിച്ചനിലെ ഭിത്തികളില്‍ സിന്‍റില ഡിസൈന്‍ നല്‍കി. മറ്റെല്ലാ സ്പേസുകളിലും വൈറ്റ് നിറത്തില്‍, മാര്‍ബിളിന്‍റെ ഫിനിഷിലുള്ള സ്റ്ററ്റൂറിയോ ടൈലും കിച്ചനില്‍ ഗ്രേ നിറത്തിലുള്ള മാറ്റ് ഫിനിഷ് ഫ്ളോര്‍ ടൈലുമാണ് നല്‍കിയത്. വാഷ് ഏരിയക്കായി പ്രത്യേകിച്ചൊരു പോക്കറ്റ് സ്പേസ് എടുത്തിട്ടില്ല. പകരം, ഡൈനിങ് സ്പേസിന്‍റെ മെയിന്‍ വാളില്‍ തന്നെ വാഷ് ബേസിന്‍ നല്‍കി. വാള്‍ ടൈലും മിററും ചേരുന്ന സാധാരണ രീതി ഇവിടുത്തെ സാഹചര്യത്തില്‍ യോജിക്കാത്തതു കൊണ്ട്, വാള്‍ ടൈല്‍ ഒഴിവാക്കി പകരം വാഷ് ഏരിയയുടെ ഭിത്തി മുഴുവനായി കസ്റ്റംമെയ്ഡ് മിറര്‍ പതിച്ചാണ് ഒരുക്കിയത്.

ബെഡ്റൂമുകള്‍:

മൂന്നു ബെഡ്റൂമുകളും ലളിതമെങ്കിലും അപ്ഹോള്‍സ്റ്ററി വര്‍ക്കുകള്‍ കൊണ്ട് ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഒരു ഫര്‍ണിച്ചര്‍ പോലും പുറത്തു നിന്നു വാങ്ങാതെ എല്ലാം കസ്റ്റമൈസ് ചെയ്തു ക്രമീകരിക്കുകയായിരുന്നു, ഇവിടെ. സിംപിള്‍ ആന്‍ഡ് എലഗന്‍റ് എന്നു വിളിക്കാവുന്ന മികവുറ്റ ഇന്‍റീരിയര്‍ ഡിസൈന്‍, സ്പേസുകള്‍ക്ക് ഒരോന്നിനും അതിന്‍റേതായ സൗന്ദര്യം നല്‍കുന്നു. ലാളിത്യം ഒരിടത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കുന്നുവെന്ന പ്രഖ്യാപനം കൂടിയാണ് ഈ വീട്.

Designer :Aneeta Mathew

Address : Interior Affair Pvt Ltd,Ernakulam

Owner :Shibu John

Shibu John & Family

ലൊക്കേഷന്‍ / Location: Kottarakara, Kollam.

ഏരിയ / Area:2000 Sq. Ft.

പ്ലോട്ട് / Plot: 17 Cent.

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA India

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.